- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ധാക്ക ടെസ്റ്റിൽ ഇന്ത്യക്ക് 145 റൺസ് വിജയലക്ഷ്യം; ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സിൽ 231 റൺസ് പുറത്ത്; ചെറുത്ത് നിന്നത് ലിറ്റണും സാകിർ ഹസനും മാത്രം; അക്സറിന് മൂന്ന് വിക്കറ്റ്

മിർപൂർ: ബംഗ്ലാദേശിനെതിരായ ധാക്ക ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 145 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശ് 231 റൺസിന് പുറത്തായി. 73 റൺസ് നേടിയ ലിറ്റൺ ദാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. സാകിർ ഹസൻ 51 റൺസെടുത്ത് പുറത്തായി. അക്സർ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ആർ അശ്വിൻ, മുഹമ്മദ് സിറാജ് എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ഒന്നാം ഇന്നിങ്സിൽ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 227നെതിരെ ഇന്ത്യ 314ന് പുറത്തായിരുന്നു.
മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കും തുടക്കത്തിലെ തിരിച്ചടിയേറ്റു. ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് എന്ന നിലയിലാണ്. രണ്ട് റൺസ് മാത്രമെടുത്ത് ക്യാപ്റ്റൻ കെ.എൽ. രാഹുൽ പുറത്തായി. ഏഴു പന്തുകൾ നേരിട്ട രാഹുൽ ഷാക്കിബ് അൽ ഹസന്റെ പന്തിൽ വിക്കറ്റ് കീപ്പർ നൂറുൽ ഹസൻ ക്യാച്ചെടുത്താണു പുറത്തായത്. മത്സരം പതിനഞ്ച് ഓവറുകൾ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 31 റൺസെന്ന നിലയിലാണ് ഇന്ത്യ. ചേതേശ്വർ പൂജാര 12 പന്തിൽ ആറു റൺസെടുത്തും ശുഭ്മാൻ ഗിൽ 35 പന്തിൽ ഏഴ് റൺസ് എടുത്തും പുറത്തായി. പൂജാരയെയും ഗില്ലിനെയും മെഹ്ദി ഹസൻ മിറാസിന്റെ പന്തിൽ ബംഗ്ലാദേശ് കീപ്പർ നൂറുൽ ഹസൻ സ്റ്റംപ് ചെയ്തു പുറത്താക്കി.
മൂന്നാം ദിനം കളി പുരോഗമിക്കുമ്പോൾ ജയിക്കാൻ ഇന്ത്യയ്ക്ക് ഇനി 113 റൺസ് കൂടി വേണം. രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശ് 231 റൺസിനു പുറത്തായിരുന്നു. അർധ സെഞ്ചറി നേടിയ ലിറ്റൻ ദാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. 98 പന്തുകൾ നേരിട്ട താരം 73 റൺസെടുത്തു. ഓപ്പണർ സാക്കിർ ഹസനും (135 പന്തിൽ 51) അർധ സെഞ്ചറി നേടി. നൂറുൽ ഹസൻ (29 പന്തിൽ 31), തസ്‌കിൻ അഹമ്മദ് (46 പന്തിൽ 31) എന്നിവരും പിടിച്ചുനിന്നു. അക്‌സർ പട്ടേൽ മൂന്നു വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് സിറാജ്, അശ്വിൻ എന്നിവർ രണ്ടു വിക്കറ്റു വീതവും ഉമേഷ് യാദവും ജയ്‌ദേവ് ഉനദ്ഘട്ടും ഓരോ വിക്കറ്റും വീഴ്‌ത്തി.
ഋഷഭ് പന്തും ശ്രേയസ് അയ്യരും മധ്യനിരയിൽ തിളങ്ങിയപ്പോൾ ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 87 റൺസ് ലീഡെടുത്തിരുന്നു. ഋഷഭ് പന്ത് 93 റൺസും ശ്രേയസ് അയ്യർ 87 റൺസും നേടി. ബംഗ്ലാദേശിനായി നായകൻ ഷാക്കിബുൽ ഹസൻ, സ്പിന്നർ തൈജുൽ ഇസ്ലം എന്നിവർ 4 വിക്കറ്റ് വീതം വീഴ്‌ത്തി.
വിക്കറ്റ് നഷ്ടപ്പെടാതെ 19 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 20 റൺസ് നേടുന്നതിനിടെ 2 ഓപ്പണർമാരെ നഷ്ടമായി. ബംഗ്ലാദേശ് സ്പിന്നർ തൈജുൽ ഇസ്ലാമാണ് കെ.എൽ.രാഹുലിന്റെയും (10 റൺസ്) ശുഭ്മൻ ഗില്ലിന്റെയും (20) വിക്കറ്റ് നേടിയത്. ചേതേശ്വർ പൂജാര (24), വിരാട് കോലി (24) എന്നിവരും പുറത്തായതോടെ ഇന്ത്യ 4ന് 94 എന്ന നിലയിലായിരുന്നു. എന്നാൽ, പന്ത്അയ്യർ കൂട്ടുകെട്ടിൽ പിറന്ന 159 റൺസ് ഇന്ത്യയെ കരകയറ്റി.
ഏകദിന ശൈലിയിലാണ് പന്തും അയ്യരും ബാറ്റ് ചെയ്തത്. ഇരുവർക്കും സ്‌ട്രൈക്ക് റേറ്റ് 80ന് മുകളിൽ. 7 ഫോറും 5 സിക്‌സുമടക്കം 104 പന്തിലാണ് ഋഷഭ് പന്ത് 93 റൺസെടുത്തത്. 105 പന്തിൽ 10 ഫോറും 2 സിക്‌സും അടങ്ങുന്നതായിരുന്നു ശ്രേയസ് അയ്യരുടെ ഇന്നിങ്‌സ്. പിന്നാലെ വന്ന അക്ഷർ പട്ടേൽ (4), ആർ.അശ്വിൻ (12), ജയദേവ് ഉനദ്കട്ട് (14 നോട്ടൗട്ട്), ഉമേഷ് യാദവ് (14), മുഹമ്മദ് സിറാജ് (7) എന്നിവർക്കു പിടിച്ചുനിൽക്കാനായില്ല.


