- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് മോശം തുടക്കം; പതും നിസംഗയുടെ വിക്കറ്റ് നഷ്ടമായി; ഹസരംഗ കളിക്കില്ല; പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ലാത ഇന്ത്യ
കൊളംബോ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്കു മോശം തുടക്കം. ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ പതും നിസംഗയെ റണ്ണെടുക്കും മുമ്പെ മുഹമ്മദ് സിറാജ് പുറത്താക്കി. ടോസ് ജയിച്ച ലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ മത്സരം കളിച്ച അതേ ടീമുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. അതേസമയം ലങ്കന്‍ ടീമില്‍ രണ്ടു മാറ്റങ്ങളുണ്ട്. വാനിന്ദു ഹസരംഗ, മുഹമ്മദ് ഷിറാസ് എന്നിവര്‍ പുറത്തിരിക്കും. പകരക്കാരായി കമിന്ദു മെന്‍ഡിസും ജെഫ്രി വാന്‍ഡര്‍സെയും പ്ലേയിങ് ഇലവനിലുണ്ട്.
മൂന്ന് മത്സര പരമ്പരയില്‍ മുന്നിലെത്താന്‍ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിച്ചേ മതിയാകൂ. മറുവശത്ത് ട്വന്റി20 പരമ്പരയിലേറ്റ സമ്പൂര്‍ണ തോല്‍വിയുടെ നാണക്കേട് മാറ്റാന്‍ ഏകദിന പരമ്പരയില്‍ ആതിഥേയര്‍ക്ക് ജയം അനിവാര്യമാണ്. പരമ്പരയിലെ ആദ്യ മത്സം ടൈയില്‍ അവസാനിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ 47.5 ഓവറില്‍ 230 റണ്‍സെടുത്ത് ഇന്ത്യ ഓള്‍ഔട്ടായി. രണ്ടാം ഏകദിനത്തിന് മഴ ഭീഷണിയുമുണ്ട്.
ഇന്ത്യ പ്ലേയിങ് ഇലവന്‍ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.
ശ്രീലങ്ക പ്ലേയിങ് ഇലവന്‍ പതും നിസംഗ, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ജനിത് ലിയാനഗെ, കമിന്ദു മെന്‍ഡിസ്, ദുനിത് വെല്ലാലഗെ, ജെഫ്രി വാന്‍ഡര്‍സേ, അകില ധനഞ്ജയ, അസിത ഫെര്‍ണാണ്ടോ.