- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം ട്വന്റി 20യിൽ ഇന്ത്യക്ക് ടോസ്; ഫീൽഡിങ് തിരഞ്ഞെടുത്തു; രാഹുൽ ത്രിപാഠിക്ക് അരങ്ങേറ്റം; ഹർഷാലിന് പകരം അർഷ്ദീപ് ടീമിൽ; പൂണെയിൽ രണ്ട് മാറ്റങ്ങളോടെ ടീം ഇന്ത്യ; ജയത്തോടെ പരമ്പര നേടാൻ പാണ്ഡ്യയും സംഘവും

പൂണെ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ടീം ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. പൂണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ആദ്യ മത്സരം ജയിച്ച ഇന്ത്യ ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാനാണ് ഇന്നിറങ്ങുന്നത്.
ഇന്ത്യൻ നിരയിൽ രാഹുൽ ത്രിപാഠിക്ക് അരങ്ങേറ്റം കുറിക്കും. സഞ്ജു സാംസണിന് പകരമാണ് ഇലവനിലേക്ക് ത്രിപാഠിയുടെ വരവ്. ഐപിഎല്ലിൽ 76 മത്സരങ്ങൾ കളിച്ചിട്ടുള്ള ത്രിപാഠിക്ക് 27.66 ശരാശരിയിലും 140.8 സ്‌ട്രൈക്ക് റേറ്റിലും 1799 റൺസുണ്ട്. ഇതോടൊപ്പം പേസർ അർഷ്ദീപ് സിങ് പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തി. ഹർഷൽ പട്ടേലാണ് പ്ലേയിങ് ഇലവന് പുറത്തായത്.
മുംബൈയിലെ ആദ്യ മത്സരം ഇന്ത്യ രണ്ട് റൺസിന് വിജയിച്ചിരുന്നു. പരിക്കേറ്റ സഞ്ജു സാംസൺ ഇന്ന് കളിക്കുന്നില്ല. ആദ്യ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ കാൽമുട്ടിന് പരിക്കേറ്റതാണ് സഞ്ജുവിന് തിരിച്ചടിയായത്.
പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ ലങ്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. ഹാർദിക് പാണ്ഡ്യയും സംഘവും പരമ്പര വിജയം ലക്ഷ്യമിടുമ്പോൾ ഭാവിതലമുറ താരങ്ങളെ വാർത്തെടുക്കാനുള്ള നിർണായക പരമ്പരയായാണ് ലങ്കൻ പരീക്ഷയെ ബിസിസിഐ കാണുന്നത്.


