- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് മോശം തുടക്കം; ആദ്യ വിക്കറ്റ് നഷ്ടമായി; ഇന്ത്യന്‍ നിരയില്‍ കെ.എല്‍. രാഹുലും ശ്രേയസ് അയ്യരും ശിവം ദുബെയും
കൊളംബോ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയ്ക്ക് മോശം തുടക്കം. ഏഴ് റണ്‍സ് എടുക്കുന്നതിനിടെ ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴ് പന്തില്‍ ഒരു റണ്‍സ് എടുത്ത അവിഷ്‌ക ഫെര്‍ണാണ്ടോയുടെ വിക്കറ്റാണ് നഷ്ടാമായത്. മുഹമ്മദ് സിറാജിനാണ് വിക്കറ്റ്.
ടോസ് നേടിയ ലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കെ.എല്‍. രാഹുലും ശ്രേയസ് അയ്യരും ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തി. രാഹുലാണ് വിക്കറ്റ് കീപ്പര്‍. ഋഷഭ് പന്ത് പുറത്തിരിക്കും. സ്പിന്നര്‍ കുല്‍ദീപ് യാദവ്, ഓള്‍റൗണ്ടര്‍ ശിവം ദുബെ എന്നിവരും പ്ലേയിങ് ഇലവനില്‍ ഇടം കണ്ടെത്തി. റിയാന്‍ പരാഗിനും ഋഷഭ് പന്തിനും ആദ്യ ഏകദിനത്തില്‍ അവസരമില്ല. അഞ്ച് ബാറ്റര്‍മാരും അഞ്ച് ബൗളര്‍മാരും ഒരു ഓള്‍ റൗണ്ടറുമാണ് ഇന്ത്യന്‍ നിരയിലുള്ളത്.
ബാറ്റിംഗ് നിരയില്‍ ശുഭ്മാന്‍ ഗില്ലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓപ്പണര്‍മരാകുമ്പോള്‍ വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരാണ് സ്‌പെഷലിസ്റ്റ് ബാറ്റര്‍മാരായി ഉള്ളത്. പേസ് ഓള്‍ റൗണ്ടറായി ശിവം ദുബെയും സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി അക്‌സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തിയപ്പോള്‍ സ്‌പെഷലിസ്റ്റ് സ്പിന്നറായി അക്‌സര്‍ പട്ടേലും പേസര്‍മാരായി അര്‍ഷ്ദീപ് സിംഗും മുഹമ്മദ് സിറാജും ടീമിലെത്തി. ശ്രീലങ്കന്‍ ടീമില്‍ ബൗളര്‍ മുഹമ്മദ് ഷിറാസ് അരങ്ങേറ്റം കുറിക്കുന്നു. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. നേരത്തെ ട്വന്റി 20 പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരിയിരുന്നു.
ഇന്ത്യ പ്ലേയിങ് ഇലവന്‍ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടന്‍ സുന്ദര്‍, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.
ശ്രീലങ്ക പ്ലേയിങ് ഇലവന്‍ പതും നിസംഗ, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ജനിത് ലിയാനഗെ, വാനിന്ദു ഹസരംഗ, ദുനിത് വെല്ലാലഗെ, അകില ധനഞ്ജയ, അസിത ഫെര്‍ണാണ്ടോ, മുഹമ്മദ് ഷിറാസ്.