- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള പോരാട്ടം; ഇത്തവണ തകര്‍ത്തടിച്ച് ഗില്ലും ഋതുരാജും യശ്വസിയും; ഉപനായകനായി സഞ്ജു; സിംബാബ്വേയ്ക്ക് 183 റണ്‍സ് വിജയലക്ഷ്യം
ഹരാരെ: സിംബാബ്വേയ്ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുടെ മികവില്‍ 183 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. നിശ്ചിത 20-ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 182 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ഗില്ലിന്റേയും 28 പന്തില്‍ നിന്ന് 49 റണ്‍സെടുത്ത ഗെയ്ക്വാദിന്റേയും ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് തുണയായത്. ട്വന്റി 20 ലോകകപ്പില്‍ ടീമിനൊപ്പമുണ്ടായിട്ടും കളിക്കാന്‍ അവസരം കിട്ടാതിരുന്ന മലയാളിതാരം സഞ്ജു സാംസണ്‍, ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യന്‍ ജേഴ്‌സിയില്‍ ഇറങ്ങി. ശുഭ്മാന്‍ ഗില്‍ ഇന്ത്യയെ നയിക്കുമ്പോള്‍ ഉപനായകനായിട്ടാണ് സഞ്ജു ടീമില്‍ മടങ്ങിയെത്തിയത്.
ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ ഗില്ലും യശസ്വിയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ആറോവറില്‍ 55 റണ്‍സടിച്ചു. ആദ്യ മൂന്നോവറില്‍ 41 റണ്‍സടിച്ച ഗില്ലിനും യശസ്വിക്കും പവര്‍പ്ലേയിലെ അടുത്ത മൂന്നോവറില്‍ 14 റണ്‍സെ നേടാനായുള്ളു. 16 മത്സരങ്ങള്‍ക്ക് ശേഷമാണ് ടി20യില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തുന്നത്. 2023 ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരെ ജയ്‌സ്വാളും ഋതുരാജും ചേര്‍ന്നാണ് അവസാനം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയത്. എട്ടോവറില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഗില്‍-ജയ്‌സ്വാള്‍ സഖ്യം ഒമ്പതാം ഓവറിലെ ആദ്യ പന്തില്‍ വേര്‍പിരിഞ്ഞു. യശസ്വിയെ(27 പന്തില്‍ 36) മടക്കി സിക്കന്ദര്‍ റാസയാണ് കൂട്ടുകെട്ട് പൊളിച്ചത്.
ടീം സ്‌കോര്‍ 67-ല്‍ നില്‍ക്കേയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായയത്. ലോകകപ്പിനുശേഷം ടീമിലെത്തിയ ജയ്സ്വാളാണ് പുറത്തായത്. 27 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത താരത്തെ സിക്കന്ദര്‍ റാസയാണ് മടക്കിയത്. പിന്നാലെയെത്തിയ അഭിഷേക് ശര്‍മ നിരാശപ്പെടുത്തി. കഴിഞ്ഞ മത്സരം സെഞ്ചുറി പ്രകടനത്തോടെ തിളങ്ങിയ അഭിഷേകിന് ഇക്കുറി പത്ത് റണ്‍സ് മാത്രമാണ് നേടാനായത്. വീണ്ടും സിക്കന്ദര്‍ റാസയാണ് വിക്കറ്റെടുത്തത്. 80 റണ്‍സായിരുന്നു അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍.
മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഗില്ലും ഋതുരാജും തകര്‍ത്തടിച്ചതോടെ ഇന്ത്യ 13 ഓവറില്‍ 100 കടന്നു. വെസ്ലി മധേവെരെ എറിഞ്ഞ പതിമൂന്നാം ഓവറില്‍ 19 റണ്‍സടിച്ചാണ് ഇന്ത്യ 100 കടന്നത്. 36 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ഗില്‍ പതിനെട്ടാം ഓവറില്‍ മുസര്‍ബാനിയുടെ പന്തില്‍ പുറത്തായി. 49 പന്തില്‍ 66 റണ്‍സെടുത്ത ഗില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും പറത്തി.
15-ഓവര്‍ അവസാനിക്കുമ്പോള്‍ 127-2 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീടങ്ങോട്ട് ഗില്ലും ഗെയ്ക്വാദും തകര്‍ത്തടിച്ചു. 17-ാം ഓവറില്‍ 18 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ടീം സ്‌കോര്‍ 153 ല്‍ നില്‍ക്കേ ഗില്ലിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 49 പന്തില്‍ നിന്ന് ഏഴ് ഫോറും മൂന്ന് സിക്സുമുള്‍പ്പെടെ 66 റണ്‍സാണ് താരമെടുത്തത്. ഗെയ്ക്വാദ് അര്‍ധസെഞ്ചുറിക്കരികെ വീണു. 28 പന്തില്‍ നിന്ന് 49 റണ്‍സെടുത്താണ് ഗെയ്ക്വാദ് മടങ്ങിയത്. സഞ്ജു ഏഴ് പന്തില്‍ നിന്ന് 12 റണ്‍സെടുത്തു. ഒടുക്കം നാല് വിക്കറ്റ് നഷ്ടത്തില്‍ 182 ന് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു. സിംബാബ്വേക്കായി സികക്ന്ദര്‍ റാസയും ബ്ലെസ്സിങ് മുസര്‍ഡബാനിയും രണ്ട് വീതം വിക്കറ്റെടുത്തു.