- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ടി-20 ലോകകപ്പ്; രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരെ; സൂപ്പർ താരം സ്മൃതി മന്ദാന തിരിച്ചെത്തിയേക്കും; ആദ്യമത്സരം തോറ്റ വെസ്റ്റ്ഇൻഡീസിന് ജയം അനിവാര്യം
കേപ്ടൗൺ: വനിതാ ട്വന്റി-20 ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റിൻഡീസിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30 മുതലാണ് മത്സരം. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ച ഇന്ത്യ രണ്ടാം ജയം തേടിയാണ് കളത്തിലിറങ്ങുന്നത്.പരിക്ക് മൂലം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന സ്മൃതി മന്ഥന ഇന്ന് കളിക്കുമെന്നാണ് വിവരം.
അതേസമയം വെസ്റ്റിൻഡീസ് ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റിരുന്നു.ടൂർണ്ണമെന്റിൽ നിലനിൽക്കണമെങ്കിൽ വെസ്റ്റ്ഇൻഡീസിന് ഇന്ന് ജയിച്ചേതീരു.അതിനാൽ തന്നെ മത്സരം വാശിയേറിയതാകും.
പാക്കിസ്ഥാനെതിരായ ആദ്യ മത്സരം വിജയിക്കാനായതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. അതും 13.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 93 റൺസെന്ന നിലയിൽ നിന്ന് ഒരു ഓവർ ബാക്കിനിൽക്കെ 150 എന്ന വിജയലക്ഷ്യം മറികടക്കാനായത് ഇന്ത്യക്ക് ഏറെ ആത്മവിശ്വാസം നൽകും. ജമീമ റോഡ്രിഗസും റിച്ച ഘോഷും ചേർന്ന കൂട്ടുകെട്ട് അനായാസമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.