- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; പരിക്കു മാറിയ ജസ്പ്രീത് ബുംറ ടീമിൽ; സഞ്ജുവിന് ഇടമില്ല; വിക്കറ്റ് കീപ്പർമാരായി പന്തും കാർത്തിക്കും; ജഡേജയ്ക്ക് പകരം അക്ഷർ പട്ടേൽ; സ്റ്റാൻഡ് ബൈ ആയി നാല് താരങ്ങൾ

മുംബൈ: അടുത്ത മാസം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ബി.സി.സിഐ പ്രഖ്യാപിച്ചത്. രോഹിത് ശർമ നയിക്കുന്ന ടീമിൽ കെ.എൽ.രാഹുൽ ഉപനായകനാകും. പരിക്കിൽ നിന്ന് മോചിതനായ പേസർമാരായ ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും ടീമിൽ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസൺ ടീമിലില്ല. റിഷഭ് പന്തും, ദിനേശ് കാർത്തിക്കുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർമാർ.
പരിക്കിന്റെ പിടിയിലായ രവീന്ദ്ര ജഡേജ ടീമിലില്ല. ജഡേജയ്ക്ക് പകരം അക്ഷർ പട്ടേൽ കളിക്കും. വെറ്ററൻ താരം രവിചന്ദ്ര അശ്വിൻ ടീമിലിടം നേടി. രവി ബിഷ്‌ണോയിയും പേസർ ആവേശ് ഖാനും പുറത്തായി. മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്ണോയി, ദീപക് ചാഹർ എന്നിവരെ സ്റ്റാൻഡ് ബൈ ആയി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പിന് മുന്നോടിയായി ഈ മാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ ട്വന്റി 20 പരമ്പരയിലും ഇതേ ടീമിനെ അണിനിരത്തും.
ബാറ്റിങ് ലൈനപ്പിൽ രോഹിത് ശർമ, കെ.എൽ.രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ എന്നിവർ അണിനിരക്കും. വിക്കറ്റ് കീപ്പർമാരായി ഋഷഭ് പന്തും ദിനേശ് കാർത്തിക്കുമാണുള്ളത്. ഓൾ റൗണ്ടർമാരായി അക്ഷർ പട്ടേലും ഹാർദിക്ക് പാണ്ഡ്യയും ഹർഷൽ പട്ടേലും ടീമിലുണ്ട്. അശ്വിൻ, യൂസ്വേന്ദ്ര ചാഹൽ എന്നിവരാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർമാർ. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് ബൗളർമാരുടെ നിരയിൽ ഭുവനേശ്വർ കുമാർ, അർഷ് ദീപ് സിങ് എന്നിവരുമുണ്ട്.
???? NEWS: India's squad for ICC Men's T20 World Cup 2022.
- BCCI (@BCCI) September 12, 2022
Rohit Sharma (C), KL Rahul (VC), Virat Kohli, Suryakumar Yadav, Deepak Hooda, R Pant (WK), Dinesh Karthik (WK), Hardik Pandya, R. Ashwin, Y Chahal, Axar Patel, Jasprit Bumrah, B Kumar, Harshal Patel, Arshdeep Singh
ഇത്തവണ ഓസ്ട്രേലിയയാണ് ട്വന്റി 20 ലോകകപ്പിന് വേദിയാകുന്നത്. ഒക്ടോബർ 16 മുതൽ നവംബർ 13 വരെയാണ് ലോകകപ്പ്. ഏഷ്യാ കപ്പ് നഷ്ടപ്പെടുത്തിയ ഇന്ത്യയ്ക്ക് ലോകകപ്പ് അതിനിർണായകമാണ്.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്.
സ്റ്റാൻഡ്ബൈ കളിക്കാർ മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്ണോയ്, ദീപക് ചാഹർ


