- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20യിൽ ഇന്ത്യക്ക് ടോസ് നഷ്ടം; ശ്രീലങ്ക ഇന്ത്യയ ബാറ്റിങ്ങിനയച്ചു; സഞ്ജു ടീമിൽ; ശുഭ്മാൻ ഗിൽ, ശിവം മാവി എന്നിവർ ഇന്ത്യയുടെ ടി20 ജഴ്സിയിൽ അരങ്ങേറും

മുംബൈ: ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദസുൻ ഷനക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാൻ ഗിൽ, ശിവം മാവി എന്നിവർ ഇന്ത്യയുടെ ടി20 ജഴ്സിയിൽ അരങ്ങേറ്റം കുറിക്കും. മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ട്. എന്നാൽ ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പർ. അർഷ്ദീപ് സിങ് ഇന്ന് കളിക്കില്ല. മൂന്ന് പേസർമാരും രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.
സീനിയർ താരങ്ങളായ വിരാട് കോലി, രോഹിത് ശർമ, കെ എൽ രാഹുൽ എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. 2024 ടി20 ലോകകപ്പ് ലക്ഷ്യം വച്ച് ഇനിയങ്ങോട്ട് ഹാർദിക് തന്നെയായിരിക്കും ഇന്ത്യയെ നയിക്കുകയെന്ന് വാർത്തകളുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ടി20 ക്രിക്കറ്റിലെ തലമുറ മാറ്റത്തിന് ഈ പരമ്പരയിലൂടെ തുടക്കമാവും. റണ്ണൊഴുകുന്ന പിച്ചാണ് വാംഖഡെയിലേത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്‌കോർ 192 റൺസാണ്. ചെറിയ ബൗണ്ടറികളാണ് എന്നുള്ളതുകൊണ്ടാണ് റൺനിരക്ക് ഉയരുന്നത്. പേസർമാർക്ക് തുടക്കത്തിലെ ഓവറുകളിൽ പിന്തുണ ലഭിക്കും.
ഇന്ത്യൻ ടീം: ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, ശിവം മാവി, യൂസ്വേന്ദ്ര ചാഹൽ, ഉംറാൻ മാലിക്ക്.
ശ്രീലങ്ക: പതും നിസ്സങ്ക, കുശാൽ മെൻഡിസ്, ധനഞ്ജയ ഡി സിൽവ, ചരിത് അസലങ്ക, ഭാനുക രജപക്‌സ, ദസുൻ ഷനക, ചാമിക കരുണാരത്‌നെ, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ദിൽഷൻ മധുഷനക, കശുൻ രജിത.
ഇന്ത്യയും ശ്രീലങ്കയും ഇതുവരെ 26 ടി20 മത്സരങ്ങളിൽ നേർക്കുനേർ വന്നു. ഇതിൽ 17 തവണയും ഇന്ത്യക്കായിരുന്നു ജയം. ശ്രീലങ്ക എട്ട് മത്സരങ്ങൾ സ്വന്തമാക്കി. വാംഖഡെയിൽ ഇരുവരും ഒരുതവണ നേർക്കുനേർ വന്നു. ഇന്ത്യക്കായിരുന്നു ജയം. ഇന്ത്യയിൽ ലങ്കയ്‌ക്കെതിരെ കളിച്ച 14 മത്സരങ്ങളിലും ഹോം ടീമിനായിരുന്നു ജയം.


