- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രം തിരുത്തിയെഴുതി സൺറൈസേഴ്‌സ് ഹൈദരാബാദ്
ന്യൂഡൽഹി: ആരാധകർക്ക് ഇത് മറക്കാനാവാത്ത ബാറ്റിങ് വിരുന്ന്. ഐപിഎല്ലിൽ റെക്കോഡ് സ്‌കോർ കുറിച്ച സൺറൈസേഴ്‌സ് ഹൈദരാബാദ് നിറഞ്ഞാടി. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ, മുംബൈക്കെതിരെ, ഐപിഎല്ലിന്റെ 11 വർഷ ചരിത്രത്തിലെ റെക്കോഡ് സ്‌കോറാണ് സൺറൈസേഴ്‌സ് തകർത്തത്. 20 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ, 277 റൺസ്.
2013 ൽ അന്നത്തെ പൂണെ വാരിയേഴ്‌സിന്( ഇപ്പോൾ നിലവിലില്ല) എതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നേടിയ 5 വിക്കറ്റിന് 263 റൺസ് എന്ന സ്‌കോറാണ് സൺറൈസേഴ്‌സ് മറികടന്നത്.
അർദ്ധ സെഞ്ച്വറികൾ നേടിയ ട്രാവിസ് ഹെഡ് 62(24), അഭിഷേക് ശർമ്മ 63(23), ഹെയ്ൻ റിച്ച് ക്ലാസൻ 80*(34) എന്നിവരാണ് മുംബയെ കശാപ്പ് ചെയ്തത്. എയ്ഡൻ മാർക്രം 42*(28) പുറത്താകാതെ നിന്നു. 18 സിക്സറുകളും 19 ഫോറുകളുമാണ് ഹൈദരാബാദ് ബാറ്റർമാർ അടിച്ചെടുത്തത്.
18 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡ്ഡാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. അഭിഷേക് ശർമ ആ ദൗത്യം ഏറ്റെടുത്ത് തുടർന്നു. 16 പന്തിലാണ് ശർമ 50 റൺസെടുത്തത്. ടൂർണമെന്റിൽ സൺറൈസേഴ്‌സിന്റെ ബാറ്റർ നേടുന്ന വേഗമേറിയ അർദ്ധ സെഞ്ച്വറിയാണിത്.
ഏഴ് കൂറ്റൻ സിക്‌സുകളും, മൂന്നു ഫോറുകളും അടങ്ങുന്നതായിരുന്നു ശർമയുടെ ഇന്നിങ്‌സ്. കാണികളെ അമ്പരപ്പിക്കുന്ന പ്രകടനത്തിലൂടെ ഹൈദരാബാദ് ഐപിഎല്ലിലെ ആധിപത്യം ഉറപ്പിച്ചു.
നാലോവറിൽ 66 റൺസ് വഴങ്ങിയ ക്വെന മഫാകയാണ് മുംബൈ നിരയിൽ കണക്കിന് തല്ല് വാങ്ങിയത്. ജെറാഡ് കോട്സെ നാലോവറിൽ 57 റൺസ് വഴങ്ങിയപ്പോൾ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 46 റൺസും വഴങ്ങി. പിയൂഷ് ചാവ്ളയും ഷംസ് മുലാനിയും രണ്ടോവർ വീതം എറിഞ്ഞപ്പോൾ 34 റൺസാണ് ഇരുവരും വഴങ്ങിയത്.