- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎൽ: ഗുജറാത്ത ടൈറ്റൻസിനെ എറിഞ്ഞിട്ട് ലക്‌നൗ ബൗളർമാർ
ലക്‌നൗ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ എറിഞ്ഞു വീഴ്‌ത്തിയ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് 33 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ164 റൺസിന്റെ വിജയലക്ഷ്യം മുന്നോട്ടു വെച്ചെങ്കിലും അഞ്ച് വിക്കറ്റെടുത്ത പേസർ യാഷ് താക്കൂറിനും മൂന്ന് വിക്കറ്റെടുത്ത സ്പിന്നർ ക്രുനാൽ പാണ്ഡ്യക്കും മുന്നിൽ അടിതെറ്റിയ ഗുജറാത്തിന് 18.5 ഓവറിൽ 130 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
31 റൺസെടുത്ത സായ് സുദർശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. ലഖ്‌നൗവിനായി യാഷ് താക്കൂർ നാലും ക്രുനാൽ പാണ്ഡ്യ മൂന്നും വിക്കറ്റ് വീതം വീഴ്‌ത്തി. സ്‌കോർ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 20 ഓവറിൽ 163-5, ഗുജറാത്ത് ടൈറ്റൻസ് 18.5 ഓവറിൽ 130ന് ഓൾ ഔട്ട്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 164 റൺസ് മാത്രണ് എടത്തത്.
ഗുജറാത്തി അനായാസം വിജയിക്കുമെന്ന് കരുതിയടത്താണ് പിഴച്ചത്. ഓപ്പണർമാരായ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സായ് സുദർശനും ചേർന്ന ഓപ്പണിങ് വിക്കറ്റിൽ ആറോവറിൽ 54 റൺസടിച്ച് നല്ല തുടക്കമിട്ടെങ്കിലും പവർ പ്ലേയിലെ അവസാന പന്തിൽ ഗിൽ മടങ്ങി. 21 പന്തിൽ 19 റൺസായിരുന്നു ഗില്ലിന്റെ സമ്പാദ്യം. അതോടെ ഗുജറാത്തിന് അടിതെറ്റി. കെയ്ൻ വില്യംസണെ(1) രവി ബിഷ്‌ണോയ് സ്വന്തം ബൗളിംഗിൽ പറന്നു പിടിച്ചപ്പോൾ ബി ആർ ശരത്തിനെയും(2), പിന്നാലെ സായ് സുദർശനെയും(31) ക്രുനാല് പാണ്ഡ്യ മടക്കിയതോടെ 54-0ൽ നിന്ന് 61-4ലേക്ക് ഗുജറാത്ത് വീണു.
ആദ്യം ബാറ്റു ചെയ്ത ലക്‌നൗ, നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 163 റൺസെടുത്തത്. അർധസെഞ്ചറിന നേടിയ മാർക്കസ് സ്റ്റോയിനിസ് (43 പന്തിൽ 58), അവസാന ഓവറുകളിൽ ആഞ്ഞടിച്ച നിക്കോളസ് പുരാൻ (22 പന്തിൽ 32*) എന്നിവരുടെ ഇന്നിങ്‌സാണ് ലക്‌നൗവിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലക്‌നൗവിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ ക്വിന്റൻ ഡികോക്കിനെ (4 പന്തിൽ 6) നഷ്ടമായി. ഉമേഷ് യാദവാണ് ഡികോക്കിനെ നൂർ അഹമ്മദിന്റെ കൈകളിലെത്തിച്ചത്. ഇൻ ഫോം താരത്തെ ആദ്യ ഓവറിൽ തന്നെ നഷ്ടമായതോടെ ലക്‌നൗ പ്രതിരോധത്തിലായി.
പിന്നീടെത്തിയ ദേവ്ദത്ത് പടിക്കലിന് (7 പന്തിൽ 7) ഇത്തവണയും തിളങ്ങാനായില്ല. ഇതിനുശേഷം ഒന്നിച്ച ക്യാപ്റ്റൻ കെ.എൽ.രാഹുൽ (31 പന്തിൽ 33) മാർക്കസ് സ്റ്റോയിനിസ് സഖ്യമാണ് ലക്‌നൗവിനെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 83 റൺസ് കൂട്ടിച്ചേർത്തു. രണ്ടു സിക്‌സും നാലു ഫോറും അടങ്ങുന്നതായിരുന്നു സ്റ്റോയിനിസിന്റെ ഇന്നിങ്‌സ്.
13ാം ഓവറിൽ രാഹുലിനെ പുറത്താക്കി ദർശൻ നൽകണ്‌ഠേയാണ് കൂട്ടുകെട്ട് പൊളിച്ചത്. ഒരോവറിന്റെ ഇടവേളയിൽ സ്റ്റോയിനിസും മടങ്ങിയതോടെ ലക്‌നൗവിന്റെ സ്‌കോറിങ് വീണ്ടും മന്ദഗതിയിലായി. മൂന്നു സിക്‌സറടിച്ച നിക്കോളസ് പുരാനാണ് ലക്‌നൗ സ്‌കോർ 160 കടത്തിയത്. ആയുഷ് ബദോനി (11 പന്തിൽ 20), ക്രുണാൽ പാണ്ഡ്യ (2 പന്തിൽ 2*) എന്നിങ്ങനെയാണ് മറ്റു ലക്‌നൗ ബാറ്റർമാരുടെ സ്‌കോറുകൾ. ഗുജറാത്തിനായി ഉമേഷ് യാദവ്, ദർശൻ നൽകണ്‌ഠേ എന്നിവർ രണ്ടു വിക്കറ്റ് വീതവും റാഷിദ് ഖാൻ ഒരു വിക്കറ്റും വീഴ്‌ത്തി.