- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകർന്നത് നാലിൽ നാലും ജയിക്കാനുള്ള കൊൽക്കത്തൻ മോഹം
ചെന്നൈ: കൊൽക്കത്ത ബാറ്റർമാരെ വരിഞ്ഞുമുറുക്കി ചെന്നൈ ബൗളർമാർ. രവീന്ദ്ര ജഡേജയും തുഷാർ ദേശ്പാണ്ഡെയും മൂന്നു വിക്കറ്റ് നേട്ടം കൊയ്തപ്പോൾ ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ കൊൽക്കത്തയുടെ പോരാട്ടം ഒരു വിക്കറ്റ് ബാക്കിനിൽക്കെ 137ൽ അവസാനിച്ചു. പിന്നാലെ ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ പ്രതിസന്ധികളില്ലാതെ ലക്ഷ്യം കണ്ടു. 17.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 141 റൺസെടുത്തു. ഏഴ് വിക്കറ്റിന്റെ തിളർക്കമാർന്ന വിജയം.
67 റൺസെടുത്ത് പുറത്താകാതെ നിന്ന റിത്വുരാജ് ഗെയ്ക് വാദാണ് ചെന്നൈയ്ക്ക് അനായാസ വിജയം നൽകിയത്. രചിൻ രവീന്ദ്ര 15ഉം മിച്ചൽ 25ഉം ശിവം ദുബെ 28ഉം റൺെസെടുത്തു. ധോണി ഒരു റൺസുമായി പുറത്താകാതെ നിന്നു. വൈഭവ് അറോരയാണ് രണ്ടു വിക്കറ്റ് നേടിയത്. കൊൽക്കത്തയ്ക്കായി സുനിൽ നരേനും ഒരു വിക്കറ്റെടുത്തു. തോൽക്കുമ്പോഴും കൊൽക്കത്തയാണ് ലീഗിൽ രണ്ടാം സ്ഥാനത്ത്.
32 പന്തിൽ 34 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. ചെന്നൈയ്ക്കായി രവീന്ദ്ര ജഡേജയും തുഷാർ ദേശ്പാണ്ഡെയും 3 വിക്കറ്റു വീതം വീഴ്‌ത്തി. മുസ്താഫിസുർ റഹ്‌മാൻ രണ്ടു വിക്കറ്റും മഹീഷ് തീക്ഷണ ഒരു വിക്കറ്റും വീഴ്‌ത്തി. തുടർച്ചയായ നാലാം വിജയം ലക്ഷ്യംവച്ചിറങ്ങിയ കൊൽക്കത്ത ബാറ്റർമാർക്ക് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ തൊട്ടതെല്ലാം പിഴച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ആദ്യത്തെ ബോളിൽ തന്നെ ഓപ്പണർ ഫിലിപ്പ് സാൽട്ടിനെ നഷ്ടമായി. സുനിൽ നരൈയ്‌നും അങ്ക്രിഷ് രഘുവംശിയും ചേർന്ന് സ്‌കോർ ബോർഡ് മെല്ലെ ചലിപ്പിച്ചു. പക്ഷേ അത് മികച്ച സ്‌കോർ നൽകിയില്ല. നാലു കളികളിൽ ആറു പോയിന്റാണ് കോൽക്കത്തയ്ക്കുള്ളത്. ആദ്യ തോൽവിയാണ് ഇത്. അഞ്ചു കളികളിൽ നിന്നും ചെന്നൈയ്ക്കും ആറു പോയിന്റുണ്ട്. നാലിൽ നാലും ജയിച്ച രാജസ്ഥാൻ റോയൽ എട്ടു പോയിന്റുമായി മുന്നിലുണ്ട്.
ഈ കളിയിൽ കൊൽക്കത്ത ജയിച്ചിരുന്നുവെങ്കിൽ രാജസ്ഥാനെ പോലെ ആദ്യ നാലു കളികളും ജയിച്ച ടീമായി അവരും മാറിയേനേ. പോയിന്റ് നിലയിൽ മുന്നോട്ട് വരാൻ ചെന്നൈയ്ക്കും ഈ വിജയം അനിവാര്യമായിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ നാലാമതാണ് ചെന്നൈ. മൂന്നാം സ്ഥാനത്ത് മൂന്ന് വിജയവുമായുള്ള ലക്‌നൗ ടീമാണ്.