- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അറ്റാക്കിങ് മിഡിൽ ഓർഡർ ബാറ്റർ; ഡെത്ത് ഓവറുകളിൽ ഫിനിഷറായും ഉപയോഗിക്കാം; മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദ് ഇനി മുംബൈ ഇന്ത്യൻസിൽ; താരത്തെ ടീമിൽ എത്തിച്ചത് അടിസ്ഥാന വിലയായ ഇരുപത് ലക്ഷത്തിന്; മറ്റ് മലയാളി താരങ്ങൾക്ക് നിരാശ

കൊച്ചി: മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദ് അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിൽ. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് വിഷ്ണുവിനെ മുംബൈ ടീമിലെടുത്തത്. 2021ൽ ഡൽഹി താരമായിരുന്ന വിഷ്ണു 2022 ൽ ഹൈദരാബാദ് ടീമിൽ ഇടം പിടിച്ചിരുന്നു.
2017ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്‌ക്വാഡിന്റെ ഭാഗമായിരുന്നു വിഷ്ണു. അറ്റാക്കിങ് മിഡിൽ ഓർഡർ ബാറ്ററായ വിഷ്ണുവിനെ ഡെത്ത് ഓവറുകളിൽ ഫിനിഷറായും ഉപയോഗിക്കാം. പത്തനംതിട്ടയിൽ നിന്നാണ് വിഷ്ണു വിനോദിന്റെ ക്രിക്കറ്റ് കരിയർ തുടങ്ങുന്നത്. പിഎൻസിസി എന്നൊരു ടീമിന് വേണ്ടി കളിച്ചിരുന്നു. ജില്ലാ ടീമിൽ കളിച്ചു തുടങ്ങിയതാണ് വഴിത്തിരിവായത്. കേരളാ ടീമിൽ അരങ്ങേറിയതിന് പിന്നാലെ ഐപിഎല്ലിൽ തെരഞ്ഞെടുത്തു. എന്നാൽ ആദ്യ സീസണിൽ വലിയ പ്രകടനമൊന്നും കാഴ്‌ച്ചവെക്കാനായില്ല. എന്നാൽ ഐപിഎൽ അരങ്ങേറ്റ മത്സരത്തിൽ സഹീറിനെതിരെ സിക്സറടിച്ചിരുന്നു.
രഞ്ജി ട്രോഫി, ട്വന്റി-20, ഏകദിന മത്സരങ്ങൾ കൂടുതലായി കളിക്കാൻ അവസരം ലഭിച്ചട്ടുണ്ട്, ഈ പരിചയസമ്പത്തിനെ ഫലപ്രദമായി ഉപയോഗിക്കാനാണ് താൽപ്പര്യം. ഐപിഎൽ പോലുള്ള അന്താരാഷ്ട്ര വേദികളിൽ നന്നായി കളിക്കുകയെന്നത് ഒരു ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. നന്നായി കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിഷ്ണു വിനോദ് പറയുന്നു.
അതേസമയം മലയാളി താരങ്ങളായ രോഹൻ എസ്. കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, കെ.എം. ആസിഫ്, സ്പിന്നർ എസ്. മിഥുൻ എന്നിവരെ ആരും ലേലത്തിൽ സ്വന്തമാക്കിയിട്ടില്ല. കിവീസ് ഓൾ റൗണ്ടർ ജിമ്മി നീഷം, ശ്രീലങ്കൻ താരം ദസുൻ ഷനാക എന്നിവരെയും ആരും വാങ്ങിയില്ല.
ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി മിന്നും ഫോമിലുള്ള രോഹൻ കുന്നുമ്മലിനെ ഐപിഎൽ താരലേലത്തിന്റെ തുടക്കത്തിൽ ടീമുകളാരും സ്വന്തമാക്കിയില്ല. ലേലത്തിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്ന കേരള താരമാണ് രോഹൻ. 20 ലക്ഷമായിരുന്നു അടിസ്ഥാന വില. കെ എം ആസിഫ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരേയും ആരും സ്വന്തമാക്കാൻ ഇതുവരെ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല.
ഇന്ത്യൻ താരങ്ങളായ സൗരഭ് കുമാർ, പ്രിയം ഗാർഗ്, ഹിമ്മത് സിങ്, ചേതൻ എൽ.ആർ, ശുഭം കജൂരിയ, അന്മോൽപ്രീത് സിങ് എന്നിവർ അൺസോൾഡായി. ഇന്ത്യൻ ഓൾ റൗണ്ടർ നിഷാന്ത് സിദ്ധു 60 ലക്ഷത്തിന് ചെന്നൈ സൂപ്പർ കിങ്‌സിൽ ചേർന്നു. തമിഴ്‌നാട്ടിൽനിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്റർ എൻ. ജഗദീശൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമാകും
ഇന്ത്യൻ സ്പിന്നർ മായങ്ക് മർക്കാണ്ഡെയെ 50 ലക്ഷത്തിനും ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദിനെ രണ്ട് കോടിക്കും സൺറൈസേഴ്സ് സ്വന്തമാക്കി. വെറ്ററൻ പേസർ ഇശാന്ത് ശർമ്മ 50 ലക്ഷത്തിന് ഡൽഹി ക്യാപിറ്റൽസിലെത്തി. ഓസീസ് പേസർ ജേ റിച്ചാർഡ്സണിനായി മുംബൈ ഇന്ത്യൻസ് 1.50 കോടി മുടക്കി. ഇംഗ്ലീഷ് താരങ്ങളായ റീസ് ടോപ്ലി 1.90 കോടിക്ക് ആർസിബിയിലും ഫിലിപ് സാൾട്ട് 2 കോടിക്ക് ഡൽഹി ക്യാപിറ്റൽസിലുമെത്തി. മുജീബ് ഉർ റഹ്‌മാൻ, തബ്രൈസ് ഷംസി, ആദം സാംപ, ആക്കീൽ ഹെസൈൻ, ആദം മിൽനെ ക്രിസ് ജോർദാൻ എന്നിവരെ ആദ്യ ഘട്ടത്തിൽ ടീമിലെത്തിക്കാൻ ആരുമുണ്ടായില്ല.


