കൊച്ചി: വിദേശ താരങ്ങളും ഇന്ത്യൻ യുവതാരങ്ങളും കോടികൾ കൊയ്ത ഐ.പി.എൽ താരലേലം പൂർത്തിയായി. കൊച്ചി ആതിഥേയത്വം വഹിച്ച താരലേലത്തിൽ നേട്ടമുണ്ടാക്കിയത് ഇംഗ്ലണ്ട് താരങ്ങളാണ്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്ക് ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കറനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. 18.50 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് റാഞ്ചിയത്. ഓസ്ട്രേലിയയുടെ കാമറൂൺ ഗ്രീനിനെ 17.50 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസും ഇംഗ്ലീഷ് സൂപ്പർ താരം ബെൻ സ്റ്റോക്സിനെ 16.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സും സ്വന്തമാക്കി.

ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന് കോളടിച്ചു. താരത്തിനെ 13.25 കോടി രൂപയ്ക്ക് സൺറൈസേഴ്സ് സ്വന്തമാക്കി. ബ്രൂക്കിനെകൂടാതെ മായങ്ക് അഗർവാളിനെയും സൺറൈസേഴ്സ് ടീമിലെടുത്തു. 8.25 കോടിരൂപയാണ് താരത്തിന്റെ വില. വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പൂരനെ 16 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് സ്വന്തമാക്കി.

ഇന്ത്യൻ യുവതാരങ്ങളിൽ അവിശ്വസനീയമായ നേട്ടമുണ്ടാക്കിയത് ജമ്മു കശ്മീരിന്റെ വിവ്‌റാന്ത് ശർമയും ബംഗാളിന്റെ മുകേഷ് കുമാറുമാണ്. 20 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഇരുവരും കോടികൾ നേടി. മുകേഷ് കുമാറിനെ 5.5 കോടി രൂപ മുടക്കി ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയപ്പോൾ വിവ്‌റാന്തിനെ 2 കോടി രൂപയ്ക്ക് സൺറൈസേഴ്‌സ് ഹൈദരാബാദ് റാഞ്ചി.

മലയാളി താരങ്ങളിൽ കെ.എം.ആസിഫും പി.എ. അബ്ദുലും വിഷ്ണു വിനോദും മാത്രമാണ് ടീമിലിടം നേടിയത്. വിഷ്ണു വിനോദിനെ അടിസ്ഥാനവിലയായ 20 ലക്ഷം മുടക്കി മുംബൈ ഇന്ത്യൻസ് തട്ടകത്തിലെത്തിച്ചു. ആസിഫ് 30 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസിലെത്തി. അബ്ദുലിനെ 20 ലക്ഷത്തിനാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. തകർപ്പൻ ഫോമിൽ കളിക്കുന്ന രോഹൻ എസ് കുന്നുമ്മലിന് അവസരം ലഭിച്ചില്ല. ഏറ്റവുമധികം താരങ്ങളെ സ്വന്തമാക്കിയ ടീം സൺറൈസേഴ്‌സ് ഹൈദരാബാദാണ്.

സഞ്ജുവിനൊപ്പം രണ്ട് മലയാളി താരങ്ങൾ കൂടെ രാജസ്ഥാൻ ടീമിലെത്തിയത് കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്കും സന്തോഷം നൽകുന്ന കാര്യമാണ്. ആദ്യം അൺസോൾഡായ മലയാളി താരങ്ങളെ രണ്ടാം വട്ടം പരിഗണിച്ചപ്പോഴാണ് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത്. ആസിഫിനെ 30 ലക്ഷത്തിനും അബ്ദുലിനെ 20 ലക്ഷത്തിനും രാജസ്ഥാൻ സ്വന്തമാക്കി. മുമ്പ് സിഎസ്‌കെയിൽ കളിച്ച് പരിചയമുള്ള താരമാണ് ആസിഫ്. 2022 ൽ ഹൈദരാബാദ് താരമായിരുന്നു വിഷ്ണു. കേരളത്തിൽനിന്ന് പത്ത് താരങ്ങൾ മിനി ലേലത്തിന്റെ ഭാഗമായപ്പോൾ ടീമുകൾ തിരഞ്ഞെടുത്തത് മൂന്നു പേരെ മാത്രമാണ്.

വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ജേസൺ ഹോൾഡർ, ഓസ്‌ട്രേലിയൻ സ്പിന്നർ ആദം സാംപ, ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ട്, ദക്ഷിണാഫ്രിക്ക യുവതാരം ദോനോവൻ ഫെരേര എന്നീ വിദേശ താരങ്ങളെയും രാജസ്ഥാൻ മിനിലേലത്തിൽ ടീമിലെത്തിച്ചു. ഇന്ത്യൻ താരങ്ങളായ മുരുകൻ അശ്വിൻ, കുനാൽ റാത്തോർ, ആകാശ് വസിഷ്ട് എന്നിവരും രാജസ്ഥാനൊപ്പമുണ്ടാകുംം.

ഐപിഎൽ താരലേലത്തിൽ ഇംഗ്ലണ്ടിന്റെ യുവ ഓൾറൗണ്ടർ വിൽ ജാക്ക്സും തിളങ്ങി. 1.50 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വില്ലിനെ 3.20 കോടിക്ക് ആർസിബിയാണ് ടീമിലെത്തിച്ചത്. വില്ലിനെ സ്വന്തമാക്കാൻ രാജസ്ഥാൻ റോയൽസ് അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നു.

ഇംഗ്ലണ്ടിനായി രണ്ട് വീതം ട്വന്റി 20യും ടെസ്റ്റുകളുമാണ് 24കാരനായ ബാറ്റിങ് ഓൾറൗണ്ടർ കളിച്ചത്. അതേസമയം ഇന്ത്യൻതാരം മനീഷ് പാണ്ഡെയെ 2.40 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. അൺക്യാപ്ഡ് ഇന്ത്യൻ താരങ്ങളിൽ വമ്പൻ തുക ലഭിച്ചവരിൽ ഒരാൾ വിവ്രാന്ത് ശർമ്മയ്ക്കാണ്. 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഓൾറൗണ്ടർ രണ്ട് കോടിയും പിന്നിട്ട് 2.60 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദിലെത്തുകയായിരുന്നു. ശർമ്മയ്ക്കായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സജീവമായി രംഗത്തുണ്ടായിരുന്നു.

താരലേലത്തിലെ വിലയേറിയ താരങ്ങൾ

സാം കറൻ (ഇംഗ്ലണ്ട്) 18.50 കോടി രൂപ പഞ്ചാബ് കിങ്സ്
കാമറൂൺ ഗ്രീൻ (ഓസ്ട്രേലിയ) 17.50 കോടി രൂപ മുംബൈ ഇന്ത്യൻസ്
ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്) 16.25 കോടി രൂപ ചെന്നൈ സൂപ്പർ കിങ്സ്
നിക്കോളാസ് പൂരാൻ (വെസ്റ്റ് ഇൻഡീസ്) 16 കോടി രൂപ ലഖ്നൗ സൂപ്പർ ജയന്റ്സ്
ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്) 13.25 കോടി രൂപ സൺറൈസേഴ്സ് ഹൈദരാബാദ്

മുംബൈ ഇന്ത്യൻസ്

കാമറൂൺ ഗ്രീൻ (17.5 കോടി, ഓസ്ട്രേലിയ)
ജെയ് റിച്ചാർഡ്സൺ (1.5 കോടി, ഓസ്ട്രേലിയ)
പീയുഷ് ചൗള (50 ലക്ഷം, ഇന്ത്യ)
ഷാംസ് മുലാനി (20 ലക്ഷം, ഇന്ത്യ)
വിഷ്ണു വിനോദ് (20 ലക്ഷം, ഇന്ത്യ)
ഡുവാൻ യാൻസൺ (20 ലക്ഷം, ദക്ഷിണാഫ്രിക്ക)
രാഘവ് ഗോയൽ (20 ലക്ഷം, ഇന്ത്യ)
നെഹാൽ വദേര (20 ലക്ഷം, ഇന്ത്യ)

ചെന്നൈ സൂപ്പർ കിങ്സ്

ബെൻ സ്റ്റോക്സ് (16.25 കോടി, ഇംഗ്ലണ്ട്)
അജിങ്ക്യ രഹാനെ (50 ലക്ഷം, ഇന്ത്യ)
ഷെയ്ഖ് റഷീദ് (20 ലക്ഷം, ഇന്ത്യ)
നിഷാന്ത് സിദ്ധു (60 ലക്ഷം, ഇന്ത്യ)
കൈൽ ജാമിസൺ (1 കോടി, ന്യൂസീലൻഡ്)
ഭഗത് വർമ (20 ലക്ഷം, ഇന്ത്യ)

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

നാരായൺ ജഗദീശൻ (90 ലക്ഷം, ഇന്ത്യ)
വൈഭവ് അറോറ (60 ലക്ഷം, ഇന്ത്യ)
ഡേവിഡ് വീസ് (1 കോടി, നമീബിയ)
അജയ് മണ്ഡൽ (20 ലക്ഷം, ഇന്ത്യ)
കുൽവന്ത് ഖെജ്റോലിയ (20 ലക്ഷം, ഇന്ത്യ)
ലിട്ടൺ ദാസ് (50 ലക്ഷം, ബംഗ്ലാദേശ്)
മൻദീപ് സിങ് (50 ലക്ഷം, ഇന്ത്യ)
ഷാക്കിബ് അൽ ഹസ്സൻ (1.5 കോടി, ബംഗ്ലാദേശ്)

രാജസ്ഥാൻ റോയൽസ്

ജേസൺ ഹോൾഡർ (5.75 കോടി, വെസ്റ്റ് ഇൻഡീസ്)
കുനാൽ റാത്തോഡ് (20 ലക്ഷം, ഇന്ത്യ)
ആദം സാംപ (1.5 കോടി, ഓസ്ട്രേലിയ)
കെ.എം.ആസിഫ് (30 ലക്ഷം, ഇന്ത്യ)
മുരുഗൻ അശ്വിൻ (20 ലക്ഷം, ഇന്ത്യ)
ആകാശ് വസിഷ്ഠ് (20 ലക്ഷം, ഇന്ത്യ)
അബ്ദുൾ പി.എ (20 ലക്ഷം, ഇന്ത്യ)
ജോ റൂട്ട് (1 കോടി, ഇംഗ്ലണ്ട്)

സൺറൈസേഴ്സ് ഹൈദരാബാദ്

ഹാരി ബ്രൂക്ക് (13.25 കോടി, ഇംഗ്ലണ്ട്)
മായങ്ക് അഗർവാൾ (8.25 കോടി, ഇന്ത്യ)
ഹെയ്ന്റിച്ച് ക്ലാസ്സൻ (5.25 കോടി, ദക്ഷിണാഫ്രിക്ക)
ആദിൽ റഷീദ് (2 കോടി, ഇംഗ്ലണ്ട്)
മായങ്ക് മാർക്കണ്ഡെ (50 ലക്ഷം, ഇന്ത്യ)
വിവ്റാന്ത് ശർമ (2 കോടി, ഇന്ത്യ)
സമർഥ് വ്യാസ് (20 ലക്ഷം, ഇന്ത്യ)
സൻവീർ സിങ് (20 ലക്ഷം, ഇന്ത്യ)
ഉപേന്ദ്ര യാദവ് (25 ലക്ഷം, ഇന്ത്യ)
നിതീഷ് കുമാർ റെഡ്ഡി (20 ലക്ഷം, ഇന്ത്യ)
അകിയൽ ഹൊസെയ്ൻ (1 കോടി, വെസ്റ്റ് ഇൻഡീസ്)
അന്മോൽപ്രീത് സിങ് (20 ലക്ഷം, ഇന്ത്യ)

ഗുജറാത്ത് ടൈറ്റൻസ്

കെയ്ൻ വില്യംസൺ (2 കോടി, ന്യൂസീലൻഡ്)
ഒഡിയൻ സ്മിത്ത് (50 ലക്ഷം, വെസ്റ്റ് ഇൻഡീസ്)
ശ്രീകർ ഭരത് (1.20 കോടി, ഇന്ത്യ)
ശിവം മാവി (6 കോടി, ഇന്ത്യ)
ജോഷ്വ ലിറ്റിൽ (4.4 കോടി, അയർലൻഡ്)
മോഹിത് ശർമ (50 ലക്ഷം, ഇന്ത്യ)
ഉർവിൽ പട്ടേൽ (20 ലക്ഷം, ഇന്ത്യ)

പഞ്ചാബ് കിങ്സ്

സാം കറൻ (18.50 കോടി, ഇംഗ്ലണ്ട്)
സിക്കന്ദർ റാസ (50 ലക്ഷം, സിംബാബ്വെ)
ഹർപ്രീത് ഭാട്ടിയ (20 ലക്ഷം, ഇന്ത്യ)
മോഹിത് രതി (20 ലക്ഷം, ഇന്ത്യ)
ശിവം സിങ് (20 ലക്ഷം, ഇന്ത്യ)

ഡൽഹി ക്യാപിറ്റൽസ്

ഫിൽ സാൾട്ട് (2 കോടി, ഇംഗ്ലണ്ട്)
ഇഷാന്ത് ശർമ (50 ലക്ഷം, ഇന്ത്യ)
മുകേഷ് കുമാർ (5.5 കോടി, ഇന്ത്യ)
മനീഷ് പാണ്ഡെ (2.4 കോടി, ഇന്ത്യ)
റീലി റൂസ്സോ (4.6 കോടി, ദക്ഷിണാഫ്രിക്ക)

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്

റീസ് ടോപ്ലി (ഇംഗ്ലണ്ട്, 1.90 കോടി)
ഹിമാൻഷു ശർമ (20 ലക്ഷം, ഇന്ത്യ)
വിൽ ജാക്സ് (1.5 കോടി, ഇംഗ്ലണ്ട്)
അവിനാഷ് സിങ് (60 ലക്ഷം, ഇന്ത്യ)
സോനു യാദവ് (20 ലക്ഷം, ഇന്ത്യ)
രജൻ കുമാർ (70 ലക്ഷം, ഇന്ത്യ)
മനോജ് ഭണ്ഡാഗെ (20 ലക്ഷം, ഇന്ത്യ)

ലഖ്നൗ സൂപ്പർ ജയന്റ്സ്

നിക്കോളാസ് പൂരാൻ (16 കോടി, വെസ്റ്റ് ഇൻഡീസ്)
ജയ്ദേവ് ഉനദ്കട്ട് (50 ലക്ഷം, ഇന്ത്യ)
യാഷ് ഠാക്കൂർ (45 ലക്ഷം, ഇന്ത്യ)
റൊമാരിയോ ഷെപ്പേർഡ് (50 ലക്ഷം, വെസ്റ്റ് ഇൻഡീസ്)
ഡാനിയൽ സാംസ് (75 ലക്ഷം, ഓസ്ട്രേലിയ)
അമിത് മിശ്ര (50 ലക്ഷം, ഇന്ത്യ)
സ്വപ്നിൽ സിങ് (20 ലക്ഷം, ഇന്ത്യ)
നവീൻ ഉൾ ഹഖ് (50 ലക്ഷം, അഫ്ഗാനിസ്താൻ)
യുദ്ധ്വീർ ചരക് (20 ലക്ഷം, ഇന്ത്യ)