ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് താരലേല ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഓസ്ട്രേലിയൻ സൂപ്പർ പേസർ മിച്ചൽ സ്റ്റാർക്ക്. ഗുജറാത്ത് ടൈറ്റൻസുമായുള്ള വാശിയേറിയ താരലേല വിളിക്കൊടുവിൽ 24.75 കോടി രൂപയ്ക്ക് സ്റ്റാർക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കുകയായിരുന്നു. ഐ.പി.എൽ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. ഗുജറാത്ത് ടൈറ്റൻസുമായുള്ള വാശിയേറിയ മത്സരത്തിനൊടുവിലാണ് സ്റ്റാർക്കിനെ കെകെആർ തങ്ങളുടെ പാളയത്തിലെത്തിച്ചത്.

താരലേലത്തിൽ പണം വാരി ഓസ്‌ട്രേലിയൻ താരങ്ങൾ പണം വാരിക്കൂട്ടുന്നതാണ് കണ്ടത്. ഐപിഎല്ലിലെ വിലയേറിയ താരമെന്ന റെക്കോർഡ് പാറ്റ് കമിൻസ് സ്വന്തമാക്കി നിമിഷങ്ങൾക്കകം മറ്റൊരു ഓസ്‌ട്രേലിയൻ താരമായ മിച്ചൽ സ്റ്റാർക്ക് ഇതു തകർക്കുകയായിരുന്നു. 24.75 കോടിക്കാണ് മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റൻസും കൊൽക്കത്തയും തമ്മിൽ താരത്തിനായി നടത്തിയ പോരാട്ടമാണ് വില ഇത്രയും എത്തിച്ചത്.

ലേലത്തിൽ ഓസ്‌ട്രേലിയൻ ടീമിലെ സഹതാരം പാറ്റ് കമിൻസിനെ 20.50 കോടി മുടക്കി സൺറൈസേഴ്‌സ് ഹൈരദാബാദ് സ്വന്തമാക്കിയതിന്റെ റെക്കോർഡ് തകർത്ത് 24.75 കോടി രൂപ മുടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സ്റ്റാർക്കിനെ സ്വന്തമാക്കിയത്. അത്യന്തം നാടകീയമായ ലേലം വിളിയിൽ രണ്ട് കോടി രൂപ അടിസ്ഥാനവിലയുള്ള സ്റ്റാർക്കിനായി തുടക്കത്തിൽ ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസുമാണ് ശക്തമായി രംഗത്തുവന്നത്.

ഡൽഹിക്കായി റിഷഭ് പന്തും മുംബൈക്കായി ആകാശ് അംബാനിയും വാശിയോടെ ലേലം വിളിച്ചു. ഒടുവിൽ സ്റ്റാർക്കിന്റെ വില ഒമ്പത് കോടി കടന്നതോടെ ഡൽഹി പിന്മാറി.ഈ സമയത്താണ് കൊൽക്കത്ത സ്റ്റാർക്കിനായി രംഗത്തെത്തിയത്. സ്റ്റാർക്കിന്റെ മൂല്യം കുതിച്ചതോടെ മുംബൈയും പതുക്കെ കളം വിട്ടു. പിന്നീടെത്തിയത് ഗുജറാത്ത് ടൈറ്റൻസായിരുന്നു. കൊൽക്കത്തയും ഗുജറാത്തും വിട്ടുകൊടുക്കാൻ തയാറാവാതിരുന്നതോടെ സ്റ്റാർ 20 കോടി കടന്നു. ഇതോടെ ലേലഹാളിൽ കൈയടി ഉയർന്നു.

എന്നാൽ 20ലും നിൽക്കാതെ ഗുജറാത്തും കൊൽക്കത്തയും വാശിയോടെ വിളി തുടർന്നു. ഒടുവിൽ 24.75 കോടിക്ക് സ്റ്റാർക്കിനെ കൊൽക്കത്ത വിളിച്ചതോടെ ഗുജറാത്ത് പിന്മാറി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമാണ് സ്റ്റാർക്ക്. ഇത്തവണ ലേലത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് 20.50 കോടിക്ക് പാറ്റ് കമിൻസിനെ വിളിച്ചെടുത്തതിന്റെ റെക്കോർഡാണ് മണിക്കൂറുകൾക്കുള്ളിൽ കൊൽക്കത്ത മറികടന്നത്.

ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ 20.50 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി റെക്കോർഡ് സ്ഥാപിച്ചിരുന്നു. പിന്നാലെ ഓസിസ് പേസർ മിച്ചൽ സ്റ്റാർക്കിനായി കെകെആർ റെക്കോർഡ് തുക ചെലവിടുകയായിരുന്നു. ഐ.പി.എൽ. ചരിത്രത്തിൽ ലഭിക്കുന്ന രണ്ടാമത്തെ തുകയാണ് കമ്മിൻസ് സ്വന്തമാക്കിയത്. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലുതും രണ്ടാമത്തേതുമായ തുകയ്ക്ക് വിറ്റുപോവുന്ന താരങ്ങൾ ഓസ്ട്രേലിയക്കാരായി. രണ്ട് കോടിയായിരുന്നു സ്റ്റാർക്കിന്റെയും കമ്മിൻസിന്റെയും അടിസ്ഥാന വില.

ഓസീസ് നായകൻ പാറ്റ് കമ്മിൻസ് കുറിച്ച 20.5 കോടിയുടെ താരമൂല്യമാണ് മണിക്കൂറുകൾക്കുള്ളിൽ ഓസിസ് പേസർ മറികടന്നത്. കാമറോൺ ഗ്രീൻ(17.50 കോടി), ബെൻ സ്റ്റോക്‌സ്(16.25 കോടി), ക്രിസ് മോറിസ്(16.25 കോടി), നിക്കോളാസ് പുരാൻ(16 കോടി), യുവരാജ് സിങ്(16 കോടി) എന്നിവരാണ് ഐപിഎൽ ലേലത്തിൽ മുമ്പ് 16 കോടി പിന്നിട്ട കളിക്കാർ.

ന്യൂസീലൻഡ് ഓൾ റൗണ്ടർ ഡാരിൽ മിച്ചലിനു വേണ്ടിയും മികച്ച മത്സരം നടന്നു. പഞ്ചാബ് കിങ്‌സും ഡൽഹി ക്യാപിറ്റൽസും താരത്തിനു വേണ്ടി പൊരുതിയതോടെ 10 കോടി കടന്നു മുന്നേറി. 32 വയസ്സുകാരനായ താരത്തെ സർപ്രൈസ് എൻട്രിയായെത്തി 14 കോടിക്ക് ചെന്നൈ സൂപ്പർ കിങ്‌സ് വിളിച്ചെടുത്തു.

വെസ്റ്റിൻഡീസ് ബാറ്റർ റോവ്മൻ പവലും ലേലത്തിൽ നേട്ടമുണ്ടാക്കി. മധ്യനിര ബാറ്ററായും പേസ് ബോളറായും ഉപയോഗിക്കാവുന്ന താരത്തെ ഏഴു കോടി 40 ലക്ഷം രൂപയ്ക്കാണു രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. താരത്തിനു വേണ്ടി തുടക്കം മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും രംഗത്തുണ്ടായിരുന്നു. പക്ഷേ അവസാന നിമിഷം പിൻവാങ്ങി. ഒരു കോടി രൂപയായിരുന്നു പവലിന്റെ അടിസ്ഥാന വില. ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ ഹീറോ ആയ ട്രാവിസ് ഹെഡിന് 6.8 കോടി ലഭിച്ചു. സൺറൈസേഴ്‌സ് ഹൈദരാബാദാണു താരത്തെ സ്വന്തമാക്കിയത്. അതേസമയം ഓസീസ് താരം സ്റ്റീവ് സ്മിത്ത് അൺസോൾഡ് ആയി.

വലിയ വില ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ന്യൂസീലൻഡ് താരം രചിൻ രവീന്ദ്രയെ 1.80 കോടിക്ക് ചെന്നൈ ടീമിലെത്തിച്ചു. ശാർദുൽ താക്കൂറിനെയും നാല് കോടിക്ക് ചെന്നൈ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ താരം ജെറാൾഡ് കോട്ട്സി അഞ്ചു കോടിക്ക് മുംബൈ ഇന്ത്യൻസിലെത്തി. ഹർഷൽ പട്ടേലിന് വലിയ തുക ലഭിച്ചു. 11.75 കോടിക്ക് പഞ്ചാബ് കിങ്സാണ് താരത്തെ സ്വന്തമാക്കിയത്. കിവീസിന്റെ ഡാരിൽ മിച്ചലിനെ 14 കോടിക്കും ചെന്നൈ സ്വന്തമാക്കി.

രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള ദക്ഷിണാഫ്രിക്കൻ ബോളർ റിലീ റൂസോയെയും ആരും എടുത്തില്ല. ഇംഗ്ലിഷ് ബാറ്റർ ഹാരി ബ്രൂക്കിനെ നാലു കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള മലയാളി താരം കരുൺ നായരെ ആരും വിളിച്ചില്ല. ദക്ഷിണാഫ്രിക്കൻ താരം ജെറാൾഡ് കോട്‌സി 5 കോടി രൂപയ്ക്കു മുംബൈ ഇന്ത്യൻസിൽ കളിക്കും. ഇന്ത്യൻ താരങ്ങളിൽ പേസർ ഹർഷൽ പട്ടേൽ നേട്ടം കൊയ്തു. 11.75 കോടി രൂപയ്ക്ക് താരം പഞ്ചാബ് കിങ്‌സിൽ ചേർന്നു. താരത്തെ വിളിച്ചെടുക്കാൻ ഗുജറാത്ത് ടൈറ്റൻസും ശ്രമിച്ചെങ്കിലും വിജയിച്ചില്ല.