- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മിച്ചൽ മാർഷിന്റെ മിന്നുന്ന ഫോമിൽ പ്രതീക്ഷ; ലക്നൗവിനെതിരെ ജയിച്ച് തുടങ്ങാൻ ഡൽഹി ക്യാപിറ്റൽസ്; ലക്‌നൗവിനെ തുണയാകുന്നത് ഹോം ഗ്രൗണ്ടിന്റെയും പിന്തുണയും ഓൾറൗണ്ടർമാരുടെ കരുത്തും; മത്സരം രാത്രി 7.30 മുതൽ
ലക്‌നൗ: ഐപിഎൽ ക്രിക്കറ്റിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ തങ്ങളുടെ ആദ്യ ജയം തേടി ഡൽഹി ക്യാപിറ്റൽസ് ഇന്നിറങ്ങും.ആദ്യ സീസണിൽത്തന്നെ 4ാം സ്ഥാനത്തെത്തിയ ആത്മവിശ്വാസത്തിലാണ് ലക്‌നൗ ഇറങ്ങുന്നത്.ആദ്യമായി ഹോം ഗ്രൗണ്ടിൽ മത്സരിക്കാനൊരുങ്ങുന്ന ലക്‌നൗവിന്റെ കരുത്ത് ഓൾറൗണ്ടർമാരാണ്. കഴിഞ്ഞ ദിവസം വെസ്റ്റിൻഡീസിനെതിരായ ട്വന്റി20യിൽ തകർപ്പൻ സെഞ്ചറി നേടിയ ക്വിന്റൻ ഡികോക്ക് ഇന്ന് കളിക്കില്ല.കെ.എൽ.രാഹുലാണ് ലക്‌നൗവിനെ നയിക്കുന്നത്.
ഓൾറൗണ്ടർ മിച്ചൽ മാർഷിന്റെ മിന്നും ഫോമിലാണ് ഡൽഹിയുടെ പ്രതീക്ഷ. ഡേവിഡ് വാർണർ, പൃഥ്വി ഷാ, സർഫറാസ് ഖാൻ, റോവ്മാൻ പവൽ എന്നിവരും ചേരുന്നതോടെ ബാറ്റിങ് നിര ശക്തം. സ്പിന്നർമാരായി അക്ഷർ പട്ടേലും കുൽദീപ് യാദവും ടീമിലുണ്ട്. ആന്റിച്ച് നോർട്യ, റൈലീ റൂസോ എന്നിവർ കളിക്കില്ല.പരുക്കേറ്റ ഋഷഭ് പന്ത് കളിക്കാത്തത് ഡൽഹിക്ക് തിരിച്ചടിയാണ്. പന്തിന് പകരം ഡേവിഡ് വാർണറാണ് ടീം ക്യാപ്റ്റൻ.കഴിഞ്ഞ സീസണിലെ 5ാം സ്ഥാനക്കാരായിരുന്നു ഡൽഹി
ലക്‌നൗവിലെ എ.ബി.വാജ്‌പേയ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. കഴിഞ്ഞ സീസണിൽ ഇരുടീമും 2 തവണ ഏറ്റുമുട്ടിയപ്പോൾ രണ്ടിലും ലക്‌നൗവാണ് ജയിച്ചത്.ബാറ്റർമാർക്ക് അനുകൂലമായ ലക്‌നൗവിലെ പിച്ചിൽ റൺമഴയ്ക്കാണ് സാധ്യത.