- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഹമ്മദാബാദിൽ മഴ കളിച്ചു; ടോസ് ഇടാനാകാതെ വന്നതോടെ ഐപിഎൽ ഫൈനൽ മത്സരം നാളേക്കു മാറ്റി; ആവേശപ്പോരാട്ടം കാണാൻ എത്തിയവർ നിരാശയോടെ മടങ്ങി
അഹമ്മദാബാദ്: ഐപിഎൽ ക്രിക്കറ്റ് ഫൈനലിൽ കളിച്ചത് മഴ. രസംകൊല്ലിയായി മഴ എത്തിയതോടെ മത്സരം ഇന്ന് അപേക്ഷിച്ചു. അഹമ്മദാബാദിൽ വൈകിട്ടുമുതൽ തുടങ്ങിയ മഴ കളി തടസ്സപ്പെടുത്തി. ടോസ് ഇടാനായില്ല. ഇടയ്ക്ക് മഴ മാറിയെങ്കിലും വീണ്ടും ശക്തമായി എത്തുകയായിരുന്നു. ഫൈനലിന് റിസർവ് ദിനം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. നാളെ വൈകീട്ട് 7.30 മത്സരം നടക്കും.
നാലുതവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും തുടർച്ചയായ രണ്ടാംകിരീടം ലക്ഷ്യമിടുന്ന ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള കലാശപ്പോര് കാണാൻ ആളുകൾ ഒഴുകിയെത്തിയിരുന്നു. എന്നാൽ, നിരാശയായിരുന്നു ഫലം. മുംബൈ ഇന്ത്യൻസുമായുള്ള എലിമിനേറ്റർ മത്സരം മഴകാരണം വൈകിയായിരുന്നു തുടങ്ങിയത്.
ഹാർദിക് പാണ്ഡ്യക്കുകീഴിൽ തുടർച്ചയായ രണ്ടാം സീസണിലും ഗുജറാത്ത് മിന്നുന്ന കുതിപ്പാണ് നടത്തിയത്. അഞ്ച് കളി മാത്രമാണ് തോറ്റത്. 11 എണ്ണത്തിൽ ജയിച്ചു. ബാറ്റർമാരുടെ പട്ടികയിലും വിക്കറ്റ് വേട്ടക്കാരിലും ഗുജറാത്ത് താരങ്ങൾ ആദ്യസ്ഥാനത്തെത്തി. 851 റണ്ണെടുത്ത ഓപ്പണർ ശുഭ്മാൻ ഗില്ലാണ് ബാറ്റിങ് ഹീറോ. ബൗളർമാരിൽ മുഹമ്മദ് ഷമിയും റഷീദ് ഖാനും മോഹിത് ശർമയും ഒരുപോലെ തിളങ്ങി. ചെന്നൈ ആദ്യ ക്വാളിഫയറിൽ ഗുജറാത്തിനെ ഞെട്ടിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്. ലീഗ് ഘട്ടത്തിൽ രണ്ടാംസ്ഥാനക്കാരായിരുന്നു.
സ്പോർട്സ് ഡെസ്ക്