- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അർധ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ; വെടിക്കെട്ടുമായി അഭിനവ് മനോഹറും ഡേവിഡ് മില്ലറും; ഫിനിഷിങ് മികവുമായി തെവാട്ടിയ; റൺമല ഉയർത്തി ഗുജറാത്ത്; മുംബൈക്ക് 208 റൺസ് വിജയലക്ഷ്യം
അഹമ്മദാബാദ്: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ബൗളർമാരെ തല്ലിത്തകർത്ത് കൂറ്റൻ വിജയലക്ഷ്യം കുറിച്ച് ഗുജറാത്ത് ടൈറ്റൻസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. പതിഞ്ഞ തുടക്കത്തിന് ശേഷം വെടിക്കെട്ട് ഫിനിഷിംഗിലൂടെയാണ് മുംബൈ ഇന്ത്യൻസിന് മുന്നിൽ ഗുജറാത്ത് 208 റൺസിന്റെ വിജയലക്ഷ്യം ഉയർത്തിയത്.
ശുഭ്മാൻ ഗിൽ അർധസെഞ്ചുറിയുമായി മുൻനിരയിൽ പോരാട്ടം നയിച്ചപ്പോൾ ഡേവിഡ് മില്ലറും അഭിനവ് മനോഹറുമാണ് ഗുജറാത്തിന് ഫിനിഷിംഗിൽ കരുത്തായത്. അവസാന ഓവറുകളിൽ രാഹുൽ തെവാട്ടിയ വെടിക്കെട്ടാണ് ഗുജറാത്തിനെ 200 കടത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് ഇന്നിങ്സിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ വിക്കറ്റ് നഷ്ടമായി. ഓപ്പണർ വൃദ്ധിമാൻ സാഹയെ(7 പന്തിൽ 4) അർജുൻ ടെൻഡുൽക്കർ വിക്കറ്റിന് പിന്നിൽ ഇഷാൻ കിഷന്റെ കൈകളിലേക്ക് പറഞ്ഞയക്കുകയായിരുന്നു. എന്നാൽ ഇതിന് ശേഷം പവർപ്ലേ പൂർത്തിയാകുമ്പോൾ 50-1 എന്ന നിലയിലേക്ക് ടൈറ്റൻസ് തിരിച്ചെത്തി. തൊട്ടടുത്ത ആദ്യ പന്തിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ(14 പന്തിൽ 13) പറഞ്ഞയച്ച് പീയുഷ് ചൗള ബ്രേക്ക് ത്രൂ കൊണ്ടുവന്നു. ചൗളയെ സിക്സർ പറത്താനുള്ള പാണ്ഡ്യയുടെ ശ്രമം ബൗണ്ടറിലൈനിൽ സൂര്യകുമാർ യാദവിന്റെ കൈകളിൽ അവസാനിക്കുകയായിരുന്നു.
അർധസെഞ്ചുറി നേടിയെങ്കിലും മികച്ച സ്‌കോറിലേക്ക് കുതിക്കാൻ ശുഭ്മാൻ ഗില്ലിനെ കുമാർ കാർത്തികേയ അനുവദിച്ചില്ല. 34 പന്ത് നേരിട്ട ഗിൽ ഏഴ് ഫോറും ഒരു സിക്സും സഹിതം 56 റൺസെടുത്ത് 12-ാം ഓവറിലാണ് മടങ്ങിയത്. വേഗം സ്‌കോർ ചെയ്യാനുള്ള ശ്രമത്തിനിടെ വിജയ് ശങ്കർ മടങ്ങിയെങ്കിലും ടീം 100 കടന്നിരുന്നു. ടീം സ്‌കോർ 101ൽ നിൽക്കേ 12.2 ഓവറിൽ ചൗള രണ്ടാം വിക്കറ്റോടെ ശങ്കറിനെ(16 പന്തിൽ 19) ടിം ഡേവിഡിന്റെ കൈകളിൽ എത്തിക്കുകയാണുണ്ടായത്.
ഇതിന് ശേഷമായിരുന്നു ഡേവിഡ് മില്ലർ-അഭിനവ് മനോഹർ സഖ്യത്തിന്റെ വെടിക്കെട്ട്. 21 പന്തിൽ മൂന്ന് വീതം ഫോറും സിക്സറുമായി 42 എടുത്ത മനോഹർ 19-ാം ഓവറിൽ മെരിഡിത്തിനെ പറത്താനുള്ള ശ്രമത്തിനിടെ ബെഹ്റെൻഡോർഫിന്റെ കൈകളിൽ കുരുങ്ങി.
ഇതിന് ശേഷം ഡേവിഡ് മില്ലറും രാഹുൽ തെവാട്ടിയയും ടൈറ്റൻസിനെ 200 കടത്തി. ബെഹ്റൻഡോർഫിന്റെ അവസാന ഓവറിലെ അഞ്ചാം മില്ലർ(22 പന്തിൽ 46) മടങ്ങി. ഇന്നിങ്സ് പൂർത്തിയാകുമ്പോൾ റാഷിദ് ഖാനും(1 പന്തിൽ* 2), രാഹുൽ തെവാട്ടിയയും(5 പന്തിൽ 20*) പുറത്താവാതെ നിന്നു.
സ്പോർട്സ് ഡെസ്ക്