- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പവർപ്ലേയിൽ വിരട്ടി ട്രെൻഡ് ബോൾട്ട്; തല ഉയർത്താതെ ലഖ്നൗ; എറിഞ്ഞൊതുക്കി അശ്വിനും സന്ദീപും; മിന്നിത്തെളിയാതെ സ്റ്റോയിനിസും പുരാനും; രാജസ്ഥാന് 155 റൺസ് വിജയലക്ഷ്യം
ജയ്പൂർ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റിന് 154 റൺസ് എന്ന സ്‌കോറിൽ തളച്ച് രാജസ്ഥാൻ റോയൽസ്. പതിഞ്ഞ തുടക്കത്തിന് ശേഷം താളം കണ്ടെത്തിയ ലഖ്നൗവിനെ തുടർ തിരിച്ചടികൾ നൽകി രാജസ്ഥാൻ വരിഞ്ഞുമുറുക്കുകയായിരുന്നു. അർധസെഞ്ചുറി നേടിയ ഓപ്പണർ കൈൽ മായേഴ്സാണ് ലഖ്നൗവിന്റെ ടോപ് സ്‌കോറർ.
അവസാന ഓവറുകളിൽ സ്റ്റോയിനിസും പുരാനും ക്രീസിലുണ്ടായിട്ടും ലഖ്നൗവിന് മികച്ച സ്‌കോറിലെത്താനായില്ല. രാജസ്ഥാനായി അശ്വിൻ രണ്ടും ബോൾട്ടും ഹോൾഡറും സന്ദീപും ഓരോ വിക്കറ്റും നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്നൗ സൂപ്പർ ജയന്റ്സിന്റേത് പതിഞ്ഞ തുടക്കമായിരുന്നു. കെ എൽ രാഹുലിനൊപ്പം കെയ്ൽ മെയേഴ്സ് ഓപ്പണറായി ഇറങ്ങിയെങ്കിലും പവർപ്ലേയിലെ ആറ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 37 റൺസ് മാത്രമേ ലഖ്നൗ സ്‌കോർ ബോർഡിൽ പിറന്നുള്ളൂ. ഇതിനിടെ സന്ദീപ് ശർമ്മയുടെ പന്തിൽ കെ എൽ രാഹുലിന്റെ അനായാസ ക്യാച്ച് യശ്വസി ജയ്സ്വാൾ കൈവിട്ടു.
പിന്നാലെ ബോൾട്ടിന്റെ ഓവറിൽ ജേസൻ ഹോൾഡറും രാഹുൽ നൽകിയ അവസരം പാഴാക്കി. പവർപ്ലേയ്ക്കിടെ മൂന്ന് ഓവർ എറിഞ്ഞ ട്രെൻഡ് ബോൾട്ട് 14 റൺസേ വഴങ്ങിയുള്ളൂ. എന്നാൽ നിലയുറപ്പിച്ച ശേഷം ആഞ്ഞടിക്കാനുള്ള ലഖ്നൗവിന്റെ പദ്ധതി 11-ാം ഓവറിൽ ജേസൻ ഹോൾഡർ പൊളിച്ചു. 32 പന്തിൽ 39 റൺസെടുത്ത രാഹുലിനെ ജോസ് ബട്ലറുടെ കൈകളിൽ എത്തിക്കുകയായിരുന്നു.
ഇതിന് പിന്നാലെ ആയുഷ് ബദോനിയെ ബൗൾഡാക്കി ബോൾട്ട് ലഖ്നൗവിന് രണ്ടാം പ്രഹരം നൽകി. നാല് പന്ത് നേരിട്ട ബദോനി ഒരു റണ്ണേ നേടിയുള്ളൂ. ഇതിനിടെ 40 പന്തിൽ മെയേഴ്സ് ഫിഫ്റ്റി തികച്ചു. വൈകാതെ തന്നെ ദീപക് ഹൂഡയെ പുറത്താക്കി രവിചന്ദ്രൻ അശ്വിൻ. നാല് പന്തിൽ രണ്ട് റൺസെടുത്ത ഹൂഡ, ഹെറ്റ്മെയറുടെ പറക്കും ക്യാച്ചാണ് മടക്കിയത്.
ഇതേ ഓവറിൽ കെയ്ൽ മെയേർസിനേയും പുറത്താക്കി അശ്വിൻ രാജസ്ഥാനെ മത്സരത്തിലേക്ക് ശക്തമായി കൊണ്ടുവന്നു. 41 പന്തിൽ നാല് ഫോറും മൂന്ന് സിക്സും സഹിതം 51 റൺസാണ് മെയേഴ്സിന്റെ സമ്പാദ്യം. മാർക്കസ് സ്റ്റോയിനിസും നിക്കോളാസ് പുരാനും ക്രീസിൽ നിൽക്കേ 15 ഓവറിൽ 109-4 എന്ന നിലയിലായിരുന്നു ലഖ്നൗ.
ക്രീസിലൊന്നിച്ച മാർക്കസ് സ്റ്റോയിനിസ്സും നിക്കോളാസ് പൂരാനും ചേർന്ന് അവസാന ഓവറിൽ വെടിക്കെട്ട് പ്രകടനം നടത്തിയതോടെയാണ് വലിയ തകർച്ചയിൽ നിന്ന് ലഖ്നൗ രക്ഷപ്പെട്ടത്. എന്നാൽ അവസാന ഓവറിൽ 21 റൺസെടുത്ത സ്റ്റോയിനിസിനെ സന്ദീപ് ശർമ പുറത്താക്കി.
പിന്നാലെ വന്ന ക്രുനാൽ പാണ്ഡ്യ നേരിട്ട ആദ്യ പന്തിൽ ബൗണ്ടറി നേടി ടീം സ്‌കോർ 150 കടത്തി. തൊട്ടടുത്ത പന്തിൽ അപകടകാരിയായ നിക്കോളാസ് പൂരാനെ സഞ്ജു സാംസൺ തകർപ്പൻ റൺ ഔട്ടിലൂടെ പുറത്താക്കി. 20 പന്തിൽ 29 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ വന്ന യുദ്ധ്വീർ (1) അവസാന പന്തിൽ റൺ ഔട്ടായി. ക്രുനാൽ (4*) പുറത്താവാതെ നിന്നു.
രാജസ്ഥാന് വേണ്ടി രവിചന്ദ്ര അശ്വിൻ നാലോവറിൽ വെറും 23 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ, ജേസൺ ഹോൾഡർ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
16-ാം ഓവറിൽ ജേസൻ ഹോൾഡർ അഞ്ചും 17-ാം ഓവറിൽ സന്ദീപ് ശർമ്മ എട്ടും 18-ാം ഓവറിൽ രവിചന്ദ്ര അശ്വിൻ ആറും റൺസേ വഴങ്ങിയുള്ളൂ. 19-ാം ഓവറിൽ ഹോൾഡറെ തകർത്തടിച്ച് പുരാനും സ്റ്റോയിനിസും 17 റൺസ് നേടി. അവസാന ഓവറിൽ സന്ദീപ് ശർമ്മ ഇരുവരേയും ചുരുട്ടിക്കെട്ടിയതോടെ ലഖ്നൗവിന്റെ ഇന്നിങ്സ് റൺസിൽ അവസാനിക്കുകയായിരുന്നു. നാലാം പന്തിൽ സ്റ്റോയിനിസ്(16 പന്തിൽ 21) സഞ്ജുവിന്റെ കൈകളിലെത്തി.
ഒരു പന്തിന്റെ ഇടവേളയിൽ പുരാനെ(20 പന്തിൽ 29) സഞ്ജു ഗംഭീര ത്രോയിൽ മടക്കി. അവസാന പന്തിൽ യുദ്വിറിനെ ഹെറ്റ്മെയറുടെ ത്രോയിൽ സഞ്ജു സ്റ്റംപ് ചെയ്തു. ക്രുനാൽ പാണ്ഡ്യ(2 പന്തിൽ* 4) പുറത്താവാതെ നിന്നു.
സ്പോർട്സ് ഡെസ്ക്