- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വമ്പനടിക്കാരൊന്നും അവസരത്തിനൊത്ത് ഉയരുന്നില്ല; രണ്ടാം മത്സരത്തിലും ഡൽഹിക്ക് തലവേദന പ്രമുഖ താരങ്ങളുടെ ഫോം; ജയം മാത്രം ലക്ഷ്യമിട്ട് ഡൽഹി രണ്ടാം മത്സരത്തിന്; ജയം തുടരാൻ ഹാർദിക്കിന്റെ ഗുജറാത്ത് ടൈറ്റൻസും
ഡൽഹി: ഇന്ത്യൻ പ്രിമിയർ ലീഗിൽ ഇന്നത്തെ മത്സരത്തിൽ ഡൽഹി കാപിറ്റൽസ്,ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.ഡൽഹിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.ആദ്യ ജയമാണ് ഡെൽഹിയുടെ ലക്ഷ്യം.കഴിഞ്ഞ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജെയന്റ്സിനോടേറ്റ തോൽവി മറക്കാനാണ് ഡൽഹി ഇറങ്ങുന്നത്.എന്നാൽ ചെന്നൈക്കെതിരായ ജയം നൽകിയ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ടൈറ്റൻസ്.ഡേവിഡ് വാർണറുടെ നേതൃത്വത്തിൽ അദ്യ മത്സരത്തിനിറങ്ങിയ ഡെൽഹിക്ക് ഒട്ടും നല്ല തുടക്കമായിരുന്നില്ല. ലക്നൗവിനോടേറ്റത് 50 റൺസിന്റെ തോൽവി.
ബാറ്റിംഗിലും ബൗളിംഗിലും ടീം ഒന്നാകെ നിറം മങ്ങി. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഡേവിഡ് വാർണർക്കൊഴികെ മറ്റാർക്കും ബാറ്റിംഗിൽ തിളങ്ങാനായിരുന്നില്ല. പൃഥ്വി ഷാ, മിച്ചൽ മാർഷ്, സർഫ്രാസ് ഖാൻ, റോവ്മാൻ പവൽ എന്നീ വമ്പനടിക്കാരിൽനിന്ന് ഇന്ന് ടീം കാര്യമായിത്തന്നെ പ്രതീക്ഷിക്കുന്നു. ദക്ഷിണാഫ്രിക്കൻ താരങ്ങളായ ആന്റിച്ച് നോർജെയും ലുംഗി എൻഗിഡിയും തിരിച്ചെത്തിയത് ഡൽഹിക്ക് കരുത്ത് പകരും.
മറുവശക്ക് വലിയ ആത്മവിശ്വാസത്തിലാണ് നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 5 വിക്കറ്റിനാണ് തോൽപ്പിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും കാര്യമായൊന്നും ചെയ്യാനാവാതെ പോയ നായകൻ ഹാർദിക് പാണ്ഡ്യ കൂടി തിളങ്ങിയാൽ യാതൊരു ആശങ്കയും വേണ്ടെന്നാണ് ഗുജറാത്ത് ക്യാപിന്റെ പ്രതീക്ഷ.
സ്പോർട്സ് ഡെസ്ക്