- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ ജസ്പ്രീത് ബുംറ ക്രിക്കറ്റ് ചരിത്രത്താളുകളിൽ; ഐ സി സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമൻ; ഒരു ഇന്ത്യൻ പേസർ ഒന്നാമത് എത്തുന്നത് ഇതാദ്യം; ഐ സി സിയുടെ മൂന്നുഫോർമാറ്റിലും ഒന്നാമത് എത്തിയ ആദ്യ ഇന്ത്യൻ ബൗളറും
ദുബായ്: ഇന്ത്യയുടെ ജസ്പ്രീത് ബംറ ക്രിക്കറ്റ് ചരിത്ര പുസ്തകത്തിൽ ഇടം പിടിച്ചു. ഐസിസി ടെസ്റ്റിലെ പുരുഷ ബൗളർമാരിൽ ഒന്നാം റാങ്ക്. ഇതാദ്യമായാണ് ഇന്ത്യയുടെ പേസ് ബൗളർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്.
നേരത്തെ രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ബിഷൻ സിങ് ബേദി എന്നീ ഇന്ത്യൻ ബൗളർമാർ ടെസ്റ്റിൽ ഒന്നാം റാങ്ക് നേടിയിരുന്നു. ഐ.സി.സിയുടെ ടെസ്റ്റ്, ഏകദിനം, ട്വന്റി 20 ഫോർമാറ്റുകളിൽ ഒന്നാമത് എത്തിയ ആദ്യ ഇന്ത്യൻ ബൗളർ ആയും ബുംറ മാറി.
വിശാഖപട്ടണം ടെസ്റ്റിൽ രണ്ടിന്നിങ്സുകളിലായി 9/91 നേട്ടമാണ് ബുംറയെ ഒന്നാമത് എത്തിച്ചത്. വിശാഖപട്ടണത്ത് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 106 റൺസ് ജയം നേടുകയും ചെയ്തു. ഹെദരാബാദിൽ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറ വിശാഖപ്പട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ ഒമ്പത് വിക്കറ്റുകൾ നേടിയിരുന്നു. രണ്ടാം ടെസ്റ്റിൽ ബുംറ തന്നെയായിരുന്ന കളിയിലെ താരവും.
881 റേറ്റിങ്ങുള്ള ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബദയെയാണ് (851) മറികടന്നത്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യൻ സ്പിന്നർ ആർ.അശ്വിൻ 841 റേറ്റിങ്ങുമായി മൂന്നാമതാണ്. ഒമ്പതാം സ്ഥാനത്തായി രവീന്ദ്ര ജഡേജയും പട്ടികയിലുണ്ട്.
Jasprit Bumrah's sensational 6/45 makes him the fastest Indian pacer to 150 Test wickets ????#WTC25 #INDvENG pic.twitter.com/nPLIEqNyZs
- ICC (@ICC) February 3, 2024
34 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി രാജ്യത്തിന് വേണ്ടി 10 അഞ്ച് വിക്കറ്റ് നേട്ടങ്ങൾ കൊയ്ത ബുംറ ടെസ്റ്റ് റാങ്കിങ്ങിൽ ഇതുവരെ മൂന്നാം റാങ്കിന് മേലേ പോയിട്ടില്ല.




