- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായകസ്ഥാനം രാജിവെച്ച് ന്യൂസിലാന്റ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ

കെയിൻ
വെല്ലിങ്ടൺ: ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡ് ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ നായകസ്ഥാനം ഒഴിഞ്ഞ് കെയ്ൻ വില്യംസൺ. ന്യൂസിലൻഡിന്റെ ഏകദിന, ട്വന്റി 20 നായകസ്ഥാനം ഒഴിയുന്നതായാണ് കെയ്ൻ വില്യംസൺ അറിയിച്ചത്.2024-25 സീസണിലേക്കുള്ള പുതിയ കരാർ ഒപ്പിടാതെയാണ് വില്യംസൺ നായകപദവി രാജിവെക്കുന്നത്. 'ടീമിനെ മുന്നോട്ടുനയിക്കുന്നതിൽ സഹായിക്കുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്.അത് തുടരും.ഏത് സമയത്തും കിവീസ് കുപ്പായത്തിൽ കളിക്കാൻ ഒരുക്കമായിരിക്കും എന്നും കെയ്ൻ വില്യംസൺ വ്യക്തമാക്കി.
'ടീമിനെ മുന്നോട്ടുനയിക്കുന്നതിൽ സഹായിക്കുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. അത് തുടരും. എന്നാൽ ന്യൂസിലൻഡിലെ വേനൽക്കാലത്ത് വിദേശ ലീഗുകളിൽ കളിക്കാനുള്ള അവസരം നോക്കിക്കാണുന്നു. കിവികൾക്കായി കളിക്കുന്നത് അമൂല്യമായി കാണുന്നു. ക്രിക്കറ്റിന് പുറത്തുള്ള എന്റെ ജീവിതം മാറിയിട്ടുണ്ട്. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നു' എന്നും വില്യംസൺ കൂട്ടിച്ചേർത്തു.
കരാറിലുള്ള താരങ്ങളെയാണ് ടീമിലേക്ക് പ്രധാനമായി പരിഗണിക്കുകയെങ്കിലും ന്യൂസിലൻഡിന്റെ എക്കാലത്തെയും മികച്ച ബാറ്ററായ കെയ്ൻ വില്യംസണിന് ഇളവ് നൽകുമെന്ന് ബോർഡ് സിഇഒ സ്‌കോട്ട് വീനിങ്ക് വ്യക്തമാക്കി. ഇതോടെ വില്യംസൺ ആഗ്രഹിക്കുന്ന സമയത്ത് താരമായി ടീമിലേക്ക് മടങ്ങിവരാമെന്നും അദ്ദേഹം വിശദീകരിച്ചു.
ന്യൂസിലൻഡിന്റെ ചരിത്രത്തിൽ തന്നെ എക്കാലത്തെയും മികച്ച ബാറ്റസ്മാന്മാരിൽ ഒരാളായാണ് മുപ്പത്തിമൂന്നുകാരനായ കെയ്ൻ വില്യംസൺ അറിയപ്പെടുന്നത്.കെയ്ൻ വില്യംസണിന്റെ ക്യാപ്റ്റൻസിയിൽ ന്യൂസിലൻഡ് ട്വന്റി 20 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ പുതിയ ക്യാപ്റ്റനെ ന്യൂസിലൻഡ് ബോർഡ് ഉടൻ തെരഞ്ഞെടുക്കും.ടെസ്റ്റ് നായകസ്ഥാനം കെയ്ൻ 2022ൽ ഒഴിഞ്ഞിരുന്നു.
100 ടെസ്റ്റ് മത്സരങ്ങളിൽ 54.99 ശരാശരിയിൽ 32 സെഞ്ചുറികളും ആറ് ഇരട്ട സെഞ്ചുറികളോടെയും 8743 റൺസും 165 ഏകദിനങ്ങളിൽ 13 ശതകങ്ങളോടെ 6811 റൺസും 93 രാജ്യാന്തര ട്വന്റി 20കളിൽ 18 അർധസെഞ്ചുറികളോടെ 2575 റൺസും നേടിയിട്ടുണ്ട്.

