- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മേഘാലയെ എറിഞ്ഞൊതുക്കി; നിരാശപ്പെടുത്തി സഞ്ജു; തിളങ്ങിയത് സച്ചിനും വിഷ്ണു വിനോദും; അഞ്ച് വിക്കറ്റ് ജയത്തോടെ കേരളം പ്രീ ക്വാർട്ടറിൽ

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മേഘാലയയെ അഞ്ചുവിക്കറ്റിന് തകർത്ത് കേരളം പ്രീ ക്വാർട്ടറിൽ. ഗ്രൂപ്പ് സിയിൽ നിന്നാണ് കേരളത്തിന്റെ പ്രീ ക്വാർട്ടർ പ്രവേശനം. മേഘാലയ ഉയർത്തിയ 101 റൺസ് വിജയലക്ഷ്യം കേരളം 12.2 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 28 റൺസെടുത്ത സച്ചിൻ ബേബിയാണ് ടീമിന്റെ ടോപ് സ്‌കോറർ.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മേഘാലയ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെടുത്തു. കണിശതയോടെ പന്തെറിഞ്ഞ കേരളത്തിന്റെ ബൗളർമാരാണ് മേഘാലയയെ ചെറിയ സ്‌കോറിലൊതുക്കുന്നതിന് സഹായിച്ചത്. 20 റൺസെടുത്ത ലെറിയാണ് മേഘാലയയുടെ ടോപ് സ്‌കോറർ. 19 റൺസെടുത്ത കിഷൻ ലിൻഡോയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ആറ് ബാറ്റർമാർക്ക് രണ്ടക്കം പോലും കാണാനായില്ല.
കേരളത്തിനായി വൈശാഖ് ചന്ദ്രനും മിഥുൻ എസും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൽ സിജോമോൻ ജോസഫ്, കെ.എം.ആസിഫ്, ബേസിൽ തമ്പി, മനു കൃഷ്ണൻ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ചെറിയ വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിനെ വിറപ്പിച്ചാണ് മേഘാലയ കീഴടങ്ങിയത്. കേരളത്തിന്റെ ബാറ്റർമാർക്ക് മേഘാലയ ഭീഷണിയുയർത്തി. 24 പന്തിൽ നിന്ന് 28 റൺസെടുത്ത സച്ചിൻ ബേബിയാണ് കേരളത്തിനായി തിളങ്ങിയത്. 12 പന്തിൽ 27 റൺസടിച്ച വിഷ്ണു വിനോദും നന്നായി ബാറ്റുവീശി. മുഹമ്മദ് അസ്ഹറുദ്ദീൻ (14), നായകൻ സഞ്ജു സാംസൺ (4), രോഹൻ എസ്. കുന്നുമ്മൽ (7) എന്നിവർ നിരാശപ്പെടുത്തി. 13 റൺസെടുത്ത അബ്ദുൾ ബാസിത്തും നാല് റൺസ് നേടിയ സിജോമോൻ ജോസഫും ചേർന്നാണ് കേരളത്തിനെ വിജയത്തിലെത്തിച്ചത്.
ജയത്തോടെ, ഗ്രൂപ്പ് സിയിൽ കേരളം രണ്ടാം സ്ഥാനത്തായി. ഏഴു മത്സരങ്ങളിൽനിന്ന് 5 ജയവും രണ്ടു തോൽവിയും സഹിതം 20 പോയിന്റാണ് കേരളത്തിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള കർണാടകയ്ക്ക് 24 പോയിന്റുണ്ട്. ഹരിയാന ആണ് മൂന്നാം സ്ഥാനത്ത്.


