- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുറഞ്ഞ സ്‌കോർ മറികടക്കാതെ ലക്‌നൗ വീണത് കോച്ചിന് സഹിച്ചില്ല! കോലിയോട് തർക്കിച്ചു ഗൗതം ഗംഭീർ; നേർക്കുനേർ നിന്ന് കടുത്ത വാക്കേറ്റം! പിടിച്ചുമാറ്റിയിട്ടും വിടാതെ ഗംഭീർ; ഗംഭീറിനെ ശാന്തനാക്കാൻ ശ്രമിച്ച് അമിത് മിശ്രയും കെ എൽ രാഹുലും; ഐപിഎല്ലിൽ പോരാട്ടം മുറുകുമ്പോൾ
ലക്‌നൗ: ഐപിഎല്ലിൽ പോരാട്ടം മുറുകുകയാണ്. ഇന്നലെ ആർസിബി ലക്‌നൗവിനെ പരാജയപ്പെടുത്തുകയുണ്ടായി. ലഖ്നൗ സൂപ്പർ ജെയിൻസിനെതിരെ ആർസിപി പൊരുതികൊണ്ടാണ് വിജയം നേടിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോർ നേടിയ ആത്മവിശ്വാസത്തിൽ കളത്തിലിറങ്ങിയ ലക്‌നൗ സൂപ്പർ ജയ്ന്റ്‌സിനെ തറപറ്റിക്കുകയാിയരുന്നു കോലിയുടെ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ. 127 റൺസ് എന്ന ചെറിയ വിജയ ലക്ഷ്യവുമായി കളത്തിലിറങ്ങിയ ലക്‌നൗവിന് ബാംഗ്ലൂരിന് മുന്നിൽ തോൽവി വഴങ്ങേണ്ടി വന്നു.
ആർസിബിയുടെ വിജയത്തിന് പിന്നാലെ വിരാട് കോലിയും ഗൗതം ഗംഭീറും തമ്മിൽ വാക്കേറ്റം. മത്സരത്തിന് ശേഷമാണ് ഇരുവരും നേർക്കുനേർ വന്നത്. എന്നാൽ തർക്കത്തിന്റെ കാരണം വ്യക്തമല്ല. ഈ സീസണിൽ ഇരുവരും ആദ്യം നേർക്കുനേർ വന്നപ്പോൾ ആർസിബി പരാജയപ്പെട്ടിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബി ഉയർത്തിയ 200 റൺസിനപ്പുറമുള്ള വിജയലക്ഷ്യം അവസാന പന്തിൽ ലഖ്നൗ മറികടക്കുകയായിരുന്നു. അന്ന് ഗംഭീർ നടത്തിയ വിജയാഘോഷമായിരിക്കാം തർക്കത്തിന്റെ കാരണമെന്ന് വിലയിരുത്തപ്പെടുന്നത്.
ആർസിബി ആരാധകർക്ക് നേരെതിരിഞ്ഞ് വായ്മൂടിക്കെട്ടാൻ ഗംഭീർ ആംഗ്യം കാണിക്കുകയായിരുന്നു. അതിനുള്ള മറുപടി കോലി കഴിഞ്ഞദിവസം ലഖ്നൗ, ഏകനാ സ്റ്റേഡിയത്തിലും കൊടുത്തു. അതേ രീതിയിലുള്ള ആംഗ്യം കോലിയും കാണിച്ചു. ഇതായിരിക്കാം കാരണമെന്നാണ് കരുതുന്നത്. പിന്നീട് മത്സരം കഴിഞ്ഞ് പവലിയനിലേക്ക് തിരിച്ചുപോകുമ്പോൾ ഇരുവരും ഹസ്തദാനം ചെയ്തത് അനിഷ്ടത്തോടെയായിരുന്നു. അവിടെയാണ് പ്രശ്നങ്ങളുടെ തുടക്കവും. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും വാക്കേറ്റമുണ്ടായി. കോലി മാറിനിൽക്കാൻ ശ്രമിച്ചെങ്കിലും ലഖ്നൗ കോച്ച് ഗംഭീർ വിട്ടുകൊടുത്തില്ല. അങ്ങോട്ട് ഇടിച്ചുകയറി സംസാരിക്കുകയായിരുന്നു. പിന്നീട് അമിത് മിശ്രയും ക്യാപ്റ്റൻ കെ എൽ രാഹുലും ഗംഭീറിനെ ശാന്തനാക്കാൻ ശ്രമിക്കുന്നുണ്ട്. മറ്റുതാരങ്ങളും ഇരുവരേയും പിടിച്ചുമാറ്റാൻ ശ്രമിച്ചു. വീഡിയോ കാണാം...
ലഖ്‌നൗ ഏകനാ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആർസിബി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 126 റൺസാണ് നേടിയത്. ഡു പ്ലെസിസ് (44), വിരാട് കോലി (31) എന്നിവർ മാത്രമാണ് പിടിച്ചുനിന്നത്. മൂന്ന് വിക്കറ്റ് നേടിയ നവീൻ ഉൾ ഹഖ്, രണ്ട് വിക്കറ്റ് വീതം നേടിയ അമിത് മിശ്ര, രവി ബിഷ്‌ണോയ് എന്നിവരാണ് ആർസിബിയെ തകർത്തത്. മറുപടി ബാറ്റിംഗിൽ ലഖ്‌നൗ 19.5 ഓവറിൽ 108ന് എല്ലാവരും പുറത്തായി. കരൺ ശർമ, ജോഷ് ഹേസൽവുഡ് എന്നിവർ രണ്ട് വിക്കറ്റെടുത്തു. 23 റൺസെടുത്ത കൃഷ്ണപ്പ ഗൗതമാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറർ. പരിക്കിനെ തുടർന്ന് കെ എൽ രാഹുൽ അവസാനക്കാരനായിട്ടാണ് ബാറ്റിംഗിനെത്തിയത്.
For those who missed it#LSGvsRCB#ViratKohli #GautamGambhir #IPL2023 pic.twitter.com/tOkloeLuk6
- Faheem Manzoor (@faheemmanzoor47) May 1, 2023
നേരത്തെ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇടയ്ക്ക് അൽപനേരം മഴ കളി മുടക്കിയെങ്കിലും ഉടൻ തന്നെ പുനരാരംഭിച്ചു. ഡുപ്ലെസിസാണ് ബാംഗ്ലൂരിനായി മികച്ച സ്‌കോർ നേടിയത്. 40 പന്തിൽ നിന്ന് 44 റൺസാണ് അടിച്ചത്. വിരാട് കോലി 31 (30 പന്ത്), അനുജ് റാവത്ത് 9 (11 പന്ത്), മാക്‌സ്വെൽ 4 (5 പന്ത്), സൂയാഷ് പ്രഭുദേശായ് 6 (7 പന്ത്), മഹിപാൽ ലംറോർ 3 (4 പന്ത്), ദിനേശ് കാർത്തിക് 16 ( 11 പന്ത്), കരൺ ശർമ 2 (2 പന്ത്) വാനിന്ദു ഹസരങ്ക 8 (7 പന്ത്‌നോട്ടൗട്ട്), ജോഷ് ഹെസെൽവുഡ് 1 (2 പന്ത്) എന്നിങ്ങനെയാണ് ബാംഗ്ലൂരിന്റെ റൺസ് നേട്ടം. മുഹമ്മദ് സിറാജ്, മാക്‌സ് വെൽ, ഹസരങ്ക, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും കരൺ ശർമ ഹേസൽവുഡ് എന്നിവർ രണ്ട് വിക്കറ്റുവീതവും വീഴ്‌ത്തി.
സ്പോർട്സ് ഡെസ്ക്