- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ എതിരാളി ഓസ്‌ട്രേലിയ; ഇന്ത്യ- പാക്ക് പോരാട്ടവും ഫൈനലും അഹമ്മദാബാദിൽ; ആകെ പത്ത് വേദികൾ; ഉദ്ഘാടന മത്സരം ഒക്ടോബർ 5ന്; കാര്യവട്ടത്ത് പരിശീലന മത്സരം മാത്രം; മത്സരക്രമം പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഒക്ടോബർ അഞ്ചിന് ലോകകപ്പിന് തുടക്കമാകും. ആദ്യ മത്സരത്തിൽ കഴിഞ്ഞ ലോകകപ്പിൽ ഫൈനലിൽ ഏറ്റുമുട്ടിയ ഇംഗ്ലണ്ടും ന്യൂസീലൻഡും കൊമ്പുകോർക്കും. ഫൈനൽ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. നവംബർ 19 ഞായറാഴ്ചയാണു ഫൈനൽ പോരാട്ടം.
ആകെ 10 വേദികളിലാണ് പ്രധാന മത്സരങ്ങൾ നടക്കുന്നത്. അഹമ്മദാബാദ്, ഹൈദരാബാദ്, ധരംശാല, ഡൽഹി, ചെന്നൈ, ലഖ്നൗ, പുണെ, ബെംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് പ്രധാന മത്സരങ്ങൾ നടക്കുന്നത്. അതിൽ ഹൈദരാബാദ് പരിശീലന മത്സരങ്ങൾക്കും വേദിയാകും.
ഒക്ടോബർ 15ന് ഇന്ത്യ പാക്കിസ്ഥാൻ മത്സരവും അഹമ്മദാബാദിലാണ്. ഇതിനു പുറമേ ഇംഗ്ലണ്ട് ന്യൂസീലൻഡ് ഉദ്ഘാടന മത്സരം (ഒക്ടോബർ അഞ്ച്), ഇംഗ്ലണ്ട് ഓസ്‌ട്രേലിയ (നവംബർ നാല്), ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാൻ (നവംബർ 10) മത്സരങ്ങളും മോദി സ്റ്റേഡിയത്തിൽ നടത്തും. ഇന്ത്യ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ നേരിടും. ഒക്ടോബർ എട്ടിനാണ് മത്സരം.
ലോകകപ്പിന് വേദിയാകുമെന്ന് കരുതപ്പെട്ട തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രധാന മത്സരങ്ങൾ നടക്കില്ല. 10 പ്രധാന വേദികളുടെ പട്ടികയിൽ തിരുവനന്തപുരം ഉൾപ്പെട്ടില്ല. തിരുവനന്തപുരത്ത് പരിശീലന മത്സരങ്ങൾ നടക്കും. തിരുവനന്തപുരവും ഗുവാഹാട്ടിയും ഹൈദരബാദുമാണ് പരിശീലനമത്സരങ്ങൾക്കായി ഒരുങ്ങുന്നത്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ മൂന്ന് വരെയാണ് പരിശീലന മത്സരങ്ങൾ നടക്കുന്നത്.
ടൂർണമെന്റിൽ 10 ടീമുകളാണ് മത്സരിക്കുന്നത്. അതിൽ എട്ട് ടീമുകൾ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് ടീമുകൾ യോഗ്യതാമത്സരം കളിച്ച് പൂളിലെത്തും. എല്ലാ ടീമുകളും മറ്റ് ഒൻപത് ടീമുകളുമായി റൗണ്ട് റോബിൻ ഫോർമാറ്റിൽ കളിക്കും. ആദ്യ നാലിൽ വരുന്ന ടീമുകൾ സെമിയിലേക്ക് മുന്നേറും.
ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം ഒക്ടോബർ 15 ന് നടക്കും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. റൗണ്ട് റോബിൻ പോരാട്ടങ്ങൾ നവംബർ 12 ന് അവസാനിക്കും. ആദ്യ സെമി നവംബർ 15 ന് മുംബൈയിലും രണ്ടാം സെമി 16 ന് കൊൽക്കത്തയിലും നടക്കും. അവസാനമായി 2011-ലാണ് ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടന്നത്. അന്ന് ഇന്ത്യ തന്നെയാണ് കിരീടം നേടിയത്.
ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ - പാക്കിസ്ഥാൻ പോര് 15ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. നാല് ദിവസങ്ങൾക്ക് ശേഷം 19ന് പൂണെയിൽ ബംഗ്ലാദേശിനെതിരേയും ഇന്ത്യ കളിക്കും. 22ന് ന്യൂസിലൻഡിനെതിരെ ധരംശാലയിൽ ഇന്ത്യ വീണ്ടുമിറങ്ങും. പിന്നീട് ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യ കളിക്കാനെത്തുക. 29ന് ലഖ്നൗവിൽ ഇംഗ്ലണ്ടിനെതിരെയാണ് മത്സരം. നവംബർ രണ്ടിന് യോഗ്യത നേടിയെത്തുന്ന ടീമിനെതിരെ മുംബൈയിലും ഇന്ത്യയിറങ്ങും. അഞ്ചിന് കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേയും അടുത്ത മത്സരം. 11ന് യോഗ്യത നേടിയെത്തുന്ന ടീമിനെതിരെ ബംഗളൂരുവിലും ഇന്ത്യ കളിക്കും.
അതേസമയം, പാക്കിസ്ഥാന്റെ ആദ്യ മത്സരം ഹൈദരാബാദിലാണ്. ഒക്ടോബർ ആറിനാണ് അയൽക്കാരുടെ ആദ്യ മത്സരം. അവരുടെ രണ്ടാം മത്സരവും ഹൈദരാബാദിലാണ്. 12ന് യോഗ്യത നേടിയെത്തുന്ന രണ്ടാം ടീമിനെയാണ് പാക്കിസ്ഥാൻ നേരിടുക. 15ന് ഇന്ത്യക്കെതിരെ അഹമ്മദാബാദിൽ മൂന്നാം മത്സരം. പിന്നാലെ ബംഗളൂരുവിൽ 20ന് ഓസ്ട്രേലിയയെ നേരിടും. 23ന് ചെന്നൈയിൽ പാക് - അഫ്ഗാനിസ്ഥാൻ മത്സരം. 27ന് ഇതേവേദിയിൽ ദക്ഷിണാഫ്രിക്കയേയും പാക്കിസ്ഥാൻ നേരിടും. 31ന് ബംഗ്ലാദേശുമായി കൊൽക്കത്തയിൽ അടുത്ത മത്സരം. പിന്നീട് ബംഗളൂരുവിൽ തിരിച്ചെത്തുന്ന പാക്കിസ്ഥാൻ നവംബർ നാലിന് ന്യൂസിലൻഡിനെ നേരിടും. 12ന് കൊൽക്കത്തയിൽ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനേയും പാക്കിസ്ഥാൻ നേരിടും.
ഇന്നാണ് ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമായത്. 10 വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. സന്നാഹ മത്സരത്തിന് തിരുവനന്തപുരം, കാര്യവട്ടം സ്റ്റേഡിയം വേദിയാകും. ഒക്ടോബർ അഞ്ച് മുതൽ നവംബർ 19 വരെ നീളുന്നതാണ്. 2011ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പിന് വേദിയായത്. അതേസമയം, ലോകകപ്പിന്റെ ട്രോഫി ടൂറിന് തുടക്കമായി. സെപ്റ്റംബർ നാലിന് ട്രോഫി ഇന്ത്യ ഇന്ത്യയിൽ തിരിച്ചെത്തും.
ചൊവ്വാഴ്ച രാവിലെയാണ് ഏകദിന ലോകകപ്പ് ഷെഡ്യൂൾ ഔദ്യോഗികമായി പുറത്തുവിട്ടത്. രാജ്യത്തെ പത്ത് വേദികളിലായി 48 മത്സരങ്ങൾ നടത്തും. തിരുവനന്തപുരത്തെ നേരത്തേ പരിഗണിച്ചിരുന്നെങ്കിലും ഒഴിവാക്കി. സന്നാഹ മത്സരങ്ങൾക്കുള്ള വേദിയായി തിരുവനന്തപുരത്തെയും ഗുവാഹത്തിയെയും തിരഞ്ഞെടുത്തു. ഡൽഹി, ധരംശാല, ലക്‌നൗ, അഹമ്മദാബാദ്, കൊൽക്കത്ത, മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.2019 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസീലൻഡും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും.
വിവിധ വേദികളും മത്സരങ്ങളും
ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷനൽ സ്റ്റേഡിയം
ഒക്ടോബർ 6: പാക്കിസ്ഥാൻ- ക്വാളിഫയർ 1
ഒക്ടോബർ 9: ന്യൂസീലൻഡ്- ക്വാളിഫയർ 1
ഒക്ടോബർ 12: പാക്കിസ്ഥാൻ- ക്വാളിഫയർ 2
ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ധരംശാല
ഒക്ടോബർ 7: ബംഗ്ലാദേശ്- അഫ്ഗാനിസ്ഥാൻ
ഒക്ടോബർ 10: ഇംഗ്ലണ്ട്- ബംഗ്ലാദേശ്
ഒക്ടോബർ 17: ദക്ഷിണാഫ്രിക്ക ക്വാളിഫയർ 1
ഒക്ടോബർ 22: ഇന്ത്യ- ന്യൂസീലൻഡ്
ഒക്ടോബർ 28: ഓസ്‌ട്രേലിയ- ന്യൂസീലൻഡ്
അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയം, ഡൽഹി
ഒക്ടോബർ 7: ദക്ഷിണാഫ്രിക്ക- ക്വാളിഫയർ 2
ഒക്ടോബർ 11: ഇന്ത്യ- അഫ്ഗാനിസ്ഥാൻ
ഒക്ടോബർ 14: ഇംഗ്ലണ്ട്- അഫ്ഗാനിസ്ഥാൻ
ഒക്ടോബർ 25: ഓസ്‌ട്രേലിയ- ക്വാളിഫയർ 1
നവംബർ 6: ബംഗ്ലാദേശ്- ക്വാളിഫയർ 2
എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ
ഒക്ടോബർ 8: ഇന്ത്യ- ഓസ്‌ട്രേലിയ
ഒക്ടോബർ 14: ന്യൂസീലൻഡ്- ബംഗ്ലാദേശ്
ഒക്ടോബർ 18: ന്യൂസീലൻഡ്- അഫ്ഗാനിസ്ഥാൻ
ഒക്ടോബർ 23: പാക്കിസ്ഥാൻ- അഫ്ഗാനിസ്ഥാൻ
ഒക്ടോബർ 27: പാക്കിസ്ഥാൻ- ദക്ഷിണാഫ്രിക്ക
വാജ്‌പേയി സ്റ്റേഡിയം, ലക്‌നൗ
ഒക്ടോബർ 13: ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക
ഒക്ടോബർ 16: ഓസ്‌ട്രേലിയ- ക്വാളിഫയർ 2
ഒക്ടോബർ 21: ക്വാളിഫയർ 1- ക്വാളിഫയർ 2
ഒക്ടോബർ 29: ഇന്ത്യ- ഇംഗ്ലണ്ട്
നവംബർ 3: ക്വാളിഫയർ 1- അഫ്ഗാനിസ്ഥാൻ
എംസിഎ ഇന്റർനാഷനൽ സ്റ്റേഡിയം, പുണെ
ഒക്ടോബർ 19: ഇന്ത്യ- ബംഗ്ലാദേശ്
ഒക്ടോബർ 30: ന്യൂസീലൻഡ്- ദക്ഷിണാഫ്രിക്ക
നവംബർ 1: ന്യൂസീലൻഡ്- ദക്ഷിണാഫ്രിക്ക
നവംബർ 8: ഇംഗ്ലണ്ട്- ക്വാളിഫയർ 1
എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു
ഒക്ടോബർ 20: ഓസ്‌ട്രേലിയ- പാക്കിസ്ഥാൻ
ഒക്ടോബർ 26: ഇംഗ്ലണ്ട്- ക്വാളിഫയർ 2
നവംബർ 4: ന്യൂസീലൻഡ്- പാക്കിസ്ഥാൻ
നവംബർ 9: ന്യൂസീലൻഡ്- ക്വാളിഫയർ 2
നവംബർ 11: ഇന്ത്യ- ക്വാളിഫയർ 1
വാങ്കഡേ സ്റ്റേഡിയം, മുംബൈ
ഒക്ടോബർ 21: ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക
ഒക്ടോബർ 24: ദക്ഷിണാഫ്രിക്ക- ബംഗ്ലാദേശ്
നവംബർ 2: ഇന്ത്യ- ക്വാളിഫയർ 2
നവംബർ 7: ഓസ്‌ട്രേലിയ- അഫ്ഗാനിസ്ഥാൻ
നവംബർ 15: സെമി ഫൈനൽ 1
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
ഒക്ടോബർ 28: ക്വാളിഫയർ 1- ബംഗ്ലാദേശ്
ഒക്ടോബർ 31: പാക്കിസ്ഥാൻ- ബംഗ്ലാദേശ്
നവംബർ 5: ഇന്ത്യ- ദക്ഷിണാഫ്രിക്ക
നവംബർ 12: ഇംഗ്ലണ്ട്- പാക്കിസ്ഥാൻ
നവംബർ 16: സെമി ഫൈനൽ 2
നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്
ഒക്ടോബർ 5: ഇംഗ്ലണ്ട്- ന്യൂസീലൻഡ്
ഒക്ടോബർ 15: ഇന്ത്യ- പാക്കിസ്ഥാൻ
നവംബർ 4: ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ
നവംബർ 10: ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാൻ
നവംബർ 19: ഫൈനൽ
സ്പോർട്സ് ഡെസ്ക്