- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാങ്കഡെയിൽ മുംബൈയ്ക്ക് സൂര്യോദയം! മാക്സ്വെല്ലിന്റെയും ഡുപ്ലെസിയുടെയും ബാറ്റിങ് വെടിക്കെട്ടിന് മറുപടി നൽകി സൂര്യകുമാറും നെഹാൽ വധേരയും; ആർസിബിയുടെ 200 റൺസ് വിജയലക്ഷ്യം മറികടന്നത് നാല് വിക്കറ്റ് നഷ്ടത്തിൽ; മിന്നും ജയത്തോടെ രോഹിത്തും സംഘവും ആദ്യ നാലിൽ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് സാധ്യത വർദ്ധിപ്പിച്ച് മുംബൈ ഇന്ത്യൻസ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 16.3 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 35 പന്തിൽ 83 റൺസ് നേടിയ സൂര്യകുമാർ യാദവാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. നെഹൽ വധേര (52) നിർണായക പിന്തുണ നൽകി.
പതിനൊന്ന് മത്സരങ്ങളിൽ നിന്നും പന്ത്രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മുംബൈ. അത്രതന്നെ മത്സരങ്ങളിൽ നിന്നും പത്ത് പോയിന്റ് മാത്രമുള്ള ബാംഗ്ലൂർ ഏഴാം സ്ഥാനത്താണ്. ഇതോടെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ആർസിബിക്ക് നിർണായകമാകും.
ആർസിബിയുടെ തുടക്കം തകർച്ചയോടെ ആയിരുന്നെങ്കിലും ഗ്ലെൻ മാക്സ്വെൽ (33 പന്തിൽ 68), ഫാഫ് ഡു പ്ലെസിസ് (41 പന്തിൽ 65) എന്നിവരുടെ ഇന്നിങ്സ് ആർസിബിയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. വാലറ്റത്ത് ദിനേശ് കാർത്തികിന്റെ (18 പന്തിൽ 30) ഇന്നിങ്സും ആർസിബിക്ക് തുണയായി. ജേസൺ ബെഹ്രൻഡോർഫ് മുംബൈക്കായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമ( 8 പന്തിൽ 7) വീണ്ടും നിരാശപ്പെടുത്തിയെങ്കിലും മുംബൈ പതറിയില്ല. 21 പന്തിൽ നാലു സിക്‌സറുകളും നാലും ഫോറും അടിച്ച് 42 റൺസെടുത്ത വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ മുംബൈയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്.
ഇഷാൻ അടിത്തറയിട്ട തുടക്കം മുതലെടുത്ത് മൂന്നാം വിക്കറ്റിൽ സൂര്യകുമാറും നെഹാൽ വധേരയും ചേർന്ന് നേടിയ 140 റൺസ് കൂട്ടുകെട്ടാണ് മുംബൈയെ വിജയവാതിൽക്കൽ എത്തിച്ചത്. 15.3 ഓവറിൽ വിജയ്കുമാർ വൈശാഖ് എറിഞ്ഞ പന്ത് കേദാർ ജാദവ് ക്യാച്ചെടുത്ത് സൂര്യകുമാർ ക്രീസ് വിടുമ്പോൾ മുംബൈയുടെ വിജയം എട്ടു റൺസ് മാത്രം അകലെയായിരുന്നു. പിന്നാലെ എത്തിയ ടിം ഡേവിഡ് റൺസൊന്നുമെടുക്കാതെ പുറത്തായെങ്കിലും പിന്നീടെത്തിയ കാമറൂൺ ഗ്രീനുമായി ചേർന്ന് നെഹാൽ മുംബൈയെ വിജയത്തിലെത്തിച്ചു.
പവർപ്ലേ പൂർത്തിയാകും മുമ്പ് മുംബൈയ്ക്ക് ഇഷാൻ കിഷൻ (42), രോഹിത് ശർമ (7) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. ഇരുവരും മടങ്ങുമ്പോൾ 52 റൺസാണ് സ്‌കോർബോർഡിലുണ്ടായിരുന്നത്. മികച്ച തുടക്കം നൽകാനായെന്നുള്ളത് ആശ്വാസമായി. 21 പന്തുകൾ നേരിട്ട ഇഷാൻ നാല് വീതം സിക്സും ഫോറും നേടി.
നാലാം വിക്കറ്റിൽ സൂര്യ- വധേര സഖ്യം 140 റൺസ് കൂട്ടിചേർത്തതോടെ മുംബൈ വിജയത്തിനടുത്തെത്തി. ആറ് സിക്സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്സ്. വിജയ്കുമാറിന്റെ പന്തിലാണ് സൂര്യമടങ്ങുന്നത്. അടുത്ത പന്തിൽ ടിം ഡേവിഡിനെ (0) വിജയ് കുമാർ മടക്കിയെങ്കിലും വധേര- കാമറൂൺ ഗ്രീൻ () സഖ്യം വിജയത്തിലേക്ക് നയിച്ചു. 34 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു വധേരയുടെ ഇന്നിങ്സ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബിക്ക് വിരാട് കോലി (1), അനുജ് റാവത്ത് (16) എന്നിവരെ പവർപ്ലേയിൽ തന്നെ നഷ്ടമായി. കോലിയെ ബെഹ്രൻഡോർഫ് വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈകളിലെത്തിച്ചു. മൂന്നാം ഓവറിന്റെ രണ്ടാം പന്തിൽ അനുജും പുറത്തായി. കാമറൂൺ ഗ്രീനിന് ക്യാച്ച്. ഇതോടെ രണ്ടിന് 16 എന്ന നിലയിലായി ആർസിബി. പിന്നീട് ഫാഫ്- മാക്സി സഖ്യമാണ് തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഇരുവരും 120 റൺസ് കൂട്ടിചേർത്തു.
13-ാം ഓവറിൽ മാക്സ്വെല്ലിനെ ബെഹ്രൻഡോർഫ് പുറത്തായതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. അടുത്തടുത്ത ഓവറുകളിൽ മഹിപാൽ ലോംറോർ (1), ഫാഫ് എന്നിവരും മടങ്ങി. പിന്നീട് ക്രീസിലെത്തിയ കാർത്തികാണ് സ്‌കോർ 200 കടക്കാൻ സഹായിച്ചത്. കേദാർ ജാദവ് (), വാനിന്ദു ഹസരങ്ക () പുറത്താവാതെ നിന്നു. കാമറൂൺ ഗ്രീൻ, ക്രിസ് ജോർദാൻ, കുമാർ കാർത്തികേയ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.
നേരത്തെ, ഓരോ മാറ്റങ്ങളുമായിട്ടാണ് ഇരു ടീമുകളും ഓരോ മാറ്റം വരുത്തി. ക്രിസ് ജോർദാൻ മുംബൈ ജേഴ്സിയിൽ ഇന്ന് അരങ്ങേറ്റം കുറിക്കും. പരിക്കേറ്റതിനെ തുടർന്ന് ഐപിഎൽ നഷ്ടമായ ജോഫ്ര ആർച്ചർക്ക് പകരമാണ് ജോർദാനെത്തിയത്. ആർസിബിയും ഒരു മാറ്റം വരുത്തി. കരൺ ശർമയ്ക്ക് പകരം വൈശാഖ് ടീമിലെത്തി.
സ്പോർട്സ് ഡെസ്ക്