ഹൈദരാബാദ്: ചടുലവേഗത്തിൽ ട്രാവിസ് ഹെഡും അഭിഷേക് ശർമയും നേടിയ അർദ്ധ സെഞ്ചുറികളുടെ കരുത്തിൽ, ഹൈദരാബാദ് 10 വിക്കറ്റിന് ലക്‌നൗവിന് എതിരെ ജയിച്ചതോടെ മുൻ ചാമ്പ്യന്മാരായ മുംബൈ ടൂർണമെന്റിൽ നിന്ന് പുറത്തായി.

ഹാർദിക് പാണ്ഡ്യ നായകനായ മുംബൈക്ക് 12 കളികളിൽ നിന്ന് 8 പോയിന്റുണ്ട്. ഇനി രണ്ടുകളികളിൽ നിന്ന് പരമാവധി നേടാവുന്നത് 12 പോയിന്റും. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിവർക്ക് അതിനേക്കാൾ കൂടുതൽ പോയിന്റുണ്ട്.

16 പോയിന്റ് വീതമുള്ള കൊൽക്കത്തയും രാജസ്ഥാനും ഐപിഎൽ പോയിന്റ് പട്ടികയിൽ മുൻപന്തിയിലാണ്. ജയത്തോടെ 14 പോയന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറിയ ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത സജീവമാക്കി. 12 മത്സരങ്ങളിൽ നിന്ന് നാലു ജയം മാത്രമുള്ള മുംബൈ നിലവിൽ ഒമ്പതാം സ്ഥാനത്താണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിച്ചാലും അവർക്കിനി ആദ്യ നാലിലെത്താൻ സാധിക്കില്ല.

ഡൽഹിക്കും ലക്‌നൗവിനും 12 പോയിന്റ് വീതമുണ്ട്. ഇരുടീമുകളും അടുത്താഴ്ച 64 ാമത്തെ മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടും. അതിലൊരു ടീം 12 പോയിന്റിൽ കൂടുതൽ നേടും. ഏതായാലും അഞ്ചുതവണ ചാമ്പ്യന്മാരായ മുംബൈ പുറത്തായി.