- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇത് അന്ധവിശ്വാസമല്ല.. ശുഭാപ്തി വിശ്വാസം; പെർത്തിൽ നാഗ്പുർ ആവർത്തിച്ചു; 2011 ന് സമാനമായി ഇന്ത്യ കപ്പുയർത്തുമെന്ന് ക്രിക്കറ്റ് പ്രേമികൾ ; ദക്ഷിണാഫ്രിക്കയോട് തോറ്റത് ശുഭലക്ഷണമെന്ന് നിരീക്ഷണം

പെർത്ത്: ക്രിക്കറ്റിലും വിശ്വാസങ്ങളുണ്ട്..അന്ധവിശ്വാസമല്ല മറിച്ച് ശുഭാപ്തി വിശ്വാസം.അത്തരത്തിൽ ഒരു കൗതുകത്തിന് പിന്നാലെ പോവുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.ദക്ഷിണാഫ്രിക്കയോട് ഒരു മത്സരം തോറ്റാൽ, ആ ലോകകപ്പിൽ ഇന്ത്യ കിരീടം നേടുമോ? നേടിയിട്ടുണ്ട്, അതാണ് ചരിത്രം. 2011 ഏകദിന ലോകകപ്പ് അത് തെളിയിച്ചു.അതിനാൽ ഇത്തവണ ഇന്ത്യ കപ്പുയർത്തുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ
ഗ്രൂപ്പ് ബി മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടു. ആ ലോകകപ്പിൽ ഇന്ത്യയുടെ ഏകതോൽവി. ദക്ഷിണാഫ്രിക്കയ്ക്കു പിന്നിൽ. ഗ്രൂപ്പിൽ രണ്ടാമതായി ഫിനിഷ്ചെയ്ത ഇന്ത്യ ക്വാർട്ടറിൽ ഓസ്‌ട്രേലിയയെയും സെമിയിൽ പാക്കിസ്ഥാനെയും ഫൈനലിൽ ശ്രീലങ്കയെയും തോൽപ്പിച്ച് ജേതാക്കളായി.
കഴിഞ്ഞദിവസം ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതോടെ, അതൊരു ശുഭലക്ഷണമാണെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു.നാഗ്പുരിൽ കളിച്ചവരിൽ ഒരാൾ മാത്രമേ ഇന്നും ടീമിലുള്ളൂ, ഇന്ത്യൻ താരം വിരാട് കോലി. അന്ന് കളിച്ച ദക്ഷിണാഫ്രിക്കൻ താരങ്ങളാരും ഇപ്പോൾ ടീമിലില്ല. അന്ന് കോലി ഒറ്റ റണ്ണാണ് എടുത്തത്, ഇക്കുറി 12 റൺസും.
നാഗ്പുരിൽ ഇന്ത്യയുടെ തോൽവി അവിശ്വസനീയമായിരുന്നു. സച്ചിൻ തെണ്ടുൽക്കർ (111), വീരേന്ദർ സെവാഗ് (73), ഗൗതം ഗംഭീർ (69) എന്നീ മുൻനിരതാരങ്ങൾ ഉജ്ജ്വലമായി കളിച്ചു. 267 റൺസ് വരെ ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്.പിന്നീട് 29 റൺസെടുക്കുന്നതിനിടെ ശേഷിച്ച ഒമ്പത് വിക്കറ്റും വീണു. ക്യാപ്റ്റൻ എം.എസ്. ധോനി 12 റൺസുമായി പുറത്താകാതെനിന്നു. ആ ലോകകപ്പിന്റെ താരമായ യുവരാജ് സിങ് 12 റൺസിന് പുറത്തായി.
ജാക് കാലിസ് (69), ഹാഷിം അംല (61), എ.ബി. ഡിവിലിയേഴ്‌സ് (52) എന്നിവരാണ് ദക്ഷിണാഫ്രിക്കൻ വിജയത്തിന് അടിത്തറയിട്ടത്. വാലറ്റത്ത് യൊഹാൻ ബോത്തയും (15 പന്തിൽ 23) റോബിൻ പീറ്റേഴ്‌സണും (ഏഴ് പന്തിൽ 18) ജയം വേഗത്തിലാക്കി.
അന്നും ഇന്നും രണ്ട് പന്തുകൾ ബാക്കിനിൽക്കെയാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. രണ്ടുവട്ടവും ദക്ഷിണാഫ്രിക്കൻ ബൗളറായിരുന്നു കളിയിലെ താരം. നാഗ്പുരിൽ ഡെയ്ൽ സ്റ്റെയ്‌നും പെർത്തിൽ ലുങ്കി എൻഗിഡിയും. രണ്ട് മത്സരങ്ങളിലും ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റന്മാർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.


