- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മെൽബണിൽ തോരാമഴ; ന്യൂസിലൻഡ്- അഫ്ഗാൻ മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു; ഇരു ടീമുകളും ഒരോ പോയിന്റ് വീതം പങ്കിട്ടു; മഴയുടെ കളിയിൽ നിരാശരായി ആരാധകർ

മെൽബൺ: മെൽബണിൽ കനത്ത മഴയെ തുടർന്നതോടെ ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ലെ ന്യൂസിലൻഡ്- അഫ്ഗാനിസ്ഥാൻ മത്സരം ഉപേക്ഷിച്ചു. ഒരുപന്ത് പോലും എറിയതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരു ടീമുകളും ഒരോ പോയിന്റ് വീതം പങ്കിട്ടു. ഗ്രൂപ്പ് ഒന്നിൽ ന്യൂസിലൻഡാണ് ഒന്നാമത്. രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്ന് പോയിന്റാണ് അവർക്ക്. അഫ്ഗാൻ ഒരു പോയിന്റുമായി ആറാം സ്ഥാനത്താണ്.
11369 കാണികളാണ് ഇന്നത്തെ മത്സരം നേരിട്ടുകാണാൻ മെൽബണിൽ എത്തിയിരുന്നത്. മത്സരം മഴ മുടക്കിയതോടെ നിരാശരായാണ് ആരാധകർ മടങ്ങുന്നത്. ട്വന്റി 20 ലോകകപ്പിലെ ദക്ഷിണാഫ്രിക്ക, സിംബാബ്വെ മത്സരവും മഴയെ തുടർന്ന് കഴിഞ്ഞ ദിവസം ഉപേക്ഷിച്ചിരുന്നു.
മെൽബണിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിലും മഴ ഭാഗികമായി തടസ്സപ്പെടുത്തിയിരുന്നു. ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിനെ അയലൻഡ് അട്ടിമറിക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയർലൻഡ് 19.2 ഓവറിൽ 157ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 14.3 ഓവറിൽ അഞ്ചിന് 105 എന്ന നിലയിലാവുമ്പോഴാണ് മഴയെത്തുന്നത്. പിന്നാലെ അയർലൻഡിനെ വിജയികളായി പ്രഖ്യാപിച്ചു. രണ്ട് മത്സരങ്ങളിൽ ഇത്രയും തന്നെ പോയിന്റുള്ള അയർലൻഡ് നാലാമതാണ്. ഇത്രയും തന്നെ പോയിയുള്ള ഇംഗ്ലണ്ട് മൂന്നാമതും.
അയർലൻഡിന്റെ 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് ആദ്യ ഓവറിലെ അടിതെറ്റി. ജോഷ്വാ ലിറ്റിലിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ ജോസ് ബട്‌ലർ പൂജ്യനായി മടങ്ങി.മൂന്നാം ഓവറിൽ അലക്സ് ഹെയിൽസിനെ(7)നെയും ജോഷ്വാ ലിറ്റിൽ മടക്കിയതോടെ ഇംഗ്ലണ്ട് ഞെട്ടി. പവർ പ്ലേയിൽ തന്നെ ബെൻ സ്റ്റോക്സിന്റെ(6) കുറ്റി തെറിപ്പിച്ച് ഫിയോൻ ഹാൻഡ് ഇംഗ്ലണ്ടിന് അടുത്ത പ്രഹരമേൽപ്പിച്ചു. 29-3 എന്ന സ്‌കോറിൽ സമ്മർദ്ദതിതലായ ഇംഗ്ലണ്ടിനെ ഹാരി ബ്രൂക്കും(18) ഡേവിഡ് മലനും ചേർന്ന് 50 കടത്തിയെങ്കിലും ബ്രൂക്കിനെ ഡോക്‌റെലും മലനെ ബാരി മക്കാർത്തിയും വീഴ്‌ത്തിയതോടെ ഇംഗ്ലണ്ട് തോൽവി മുന്നിൽക്കണ്ടു.
മൊയീൻ അലി(12 പന്തിൽ 24) ലിയാം ലിവിങ്സ്റ്റൺ(1) കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ വിജയവര കടത്തുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് വീണ്ടും മഴ എത്തിയത്. ഇതോടെ മത്സരം നിർത്തിവെച്ചു. ഈ സമയം ഇംഗ്ലണ്ട് 14.3 ഓവറിൽ 105-5 എന്ന സ്‌കോറിലായിരുന്നു. മഴനിയമപ്രകാരം വേണ്ട സ്‌കോറിനേക്കാൾ അഞ്ച് റൺസ് കുറവ്. പിന്നീട് മത്സരം പുനരാരംഭിക്കാനാവാഞ്ഞതോടെ ഐറിഷ് പട വിജയവുമായി മടങ്ങി. അയർലൻഡിനായി ജോഷ്വാ ലിറ്റിൽ മൂന്നോവറിൽ 16 റൺസിന് രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ അയർലൻഡിന് പോൾ സ്റ്റെർലിംഗും ബാൽബിറിനും ചേർന്ന് ഭേദപ്പെട്ട തുടക്കമിട്ടു. മൂന്നാം ഓവറിൽ സ്റ്റെർലിഗ്(8 പന്തിൽ 14) പുറത്തായശേഷം ക്രീസിലെത്തിയ ലോർകാൻ ടക്കർ ബാൽബിറിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ പവർ പ്ലേയിൽ അയർലൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 59 റൺസിലെത്തി. 10 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റിന് 92 റൺസെന്ന ശക്തമായ നിലയിലായിരുന്നു അയർലൻഡ്.


