- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുൽ ദ്രാവിഡ് ഏഷ്യാകപ്പിനില്ല; കോവിഡ് ബാധിച്ച് വിശ്രമത്തിൽ; വി.വി എസ് ലക്ഷ്മണിനെ ഇടക്കാല പരിശീലകനായി പ്രഖ്യാപിച്ച് ബിസിസിഐ; ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരെ

ന്യൂഡൽഹി: കോവിഡ് ബാധിച്ച് വിശ്രമത്തിൽ തുടരുന്ന രാഹുൽ ദ്രാവിഡ് ഏഷ്യാ കപ്പ് മത്സരങ്ങളിൽ ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനത്ത് എത്തില്ല. ടീമിന്റെ മുഖ്യ പരിശീലകനായി വി.വി എസ്.ലക്ഷ്മണിനെ ബിസിസിഐ നിയമിച്ചു. ബിസിസിഐ തന്നെയാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച ദ്രാവിഡിനെ കോവിഡ് സ്ഥിരീകരിച്ചതിനാൽ അദ്ദേഹം ഏഷ്യാ കപ്പിൽനിന്ന് പിന്മാറുമെന്ന സൂചനകൾ നേരത്തെ ഉണ്ടായിരുന്നു.
ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിനു ശേഷം വിശ്രമത്തിലായിരുന്നു ദ്രാവിഡ്. സിംബാബ്വെ പര്യടനത്തിലും ലക്ഷ്മണായിരുന്നു ടീമിന്റെ മുഖ്യ പരിശീലകൻ. ദുബായിലുള്ള ടീമിനൊപ്പം ലക്ഷ്മൺ ചേർന്നു. പാക്കിസ്ഥാനെതിരെ ഓഗസ്റ്റ് 28നാണ് ഇന്ത്യയുടെ ആദ്യ മത്സരം. നിലവിൽ ഏഷ്യാ കപ്പിന് മുന്നോടിയായി ദുബായിൽ പരിശീലനം നടത്തുന്ന ഇന്ത്യൻ ടീമിനൊപ്പം വി.വി എസ് ലക്ഷ്മൺ ഉണ്ട്.
അതേസമയം, സിംബാബ്വെ പര്യടനത്തിൽ ലക്ഷ്മണിന് ഒപ്പമുണ്ടായിരുന്ന പരിശിലക സംഘം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ദ്രാവിഡിന്റെ സംഘമായിരിക്കും ലക്ഷ്മണിനൊപ്പം പ്രവർത്തിക്കുക. അയർലൻഡിൽ ഇന്ത്യൻ ടീം പര്യടനം നടത്തിയപ്പോഴും പരിശീലക സ്ഥാനത്ത് വി.വി എസ് ലക്ഷ്മൺ ആയിരുന്നു.
രോഹിത് ശർമ നായകനായ 15 അംഗ ടീമിനെയാണ് ബിസിസിഐ എഷ്യ കപ്പിനായി പ്രഖ്യാപിച്ചത്. മുതിർന്ന താരം വിരാട് കോലി മടങ്ങിയെത്തിയാണ് ഹൈലൈറ്റ്. വൈസ് ക്യാപ്റ്റനായി കെ.എൽ.രാഹുലും ടീമിൽ തിരിച്ചെത്തി. ഋഷഭ് പന്ത്, ദിനേഷ് കാർത്തിക് എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. ഇഷാൻ കിഷനെയും മലയാളി താരം സഞ്ജു സാംസണെയും പരിഗണിച്ചില്ല. പരുക്കിനെ തുടർന്നു പേസർമാരായ ജസ്പ്രീത് ബുമ്ര, ഹർഷൽ പട്ടേൽ എന്നിവരെയും ഒഴിവാക്കിയിരുന്നു.


