- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിൽ തിരിച്ചെത്തുന്നു; ഇത്തവണ കളിക്കാരനായല്ല; അബുദാബി ടി10 ലീഗിൽ ബംഗ്ലാ ടൈഗേഴ്സിന്റെ മെന്ററായി; ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ ഇന്ത്യ മഹാരാജാസ് ടീമിലും മലയാളി പേസർ
അബുദാബി: മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ്. ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിൽ തിരിച്ചെത്തുന്നു. അബുദാബി ടി10 ലീഗിന്റെ അടുത്ത സീസണിൽ ബംഗ്ലാ ടൈഗേഴ്സ് ടീമിന്റെ മെന്ററായിട്ടാണ് താരം വീണ്ടും മത്സര ക്രിക്കറ്റിന്റെ ഭാഗമാകുന്നത്. ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനാണ് ബംഗ്ലാ ടൈഗേഴ്സ് ടീമിന്റെ ഐക്കൺ പ്ലെയർ.
മുൻ ബംഗ്ലാദേശ് താരം അഫ്താബ് അഹമ്മദാണ് ടീമിന്റെ മുഖ്യ പരിശീലകൻ. നസ്മുൾ അബേദിൻ ഫാഹിം അണ് സഹപരിശീലകൻ. ഈ വർഷം മാർച്ചിൽ സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം ശ്രീശാന്ത് പരിശീലക സംഘത്തിൽ വരുന്നത് ഇതാദ്യമായാണ്.
ശ്രീശാന്തിനെ മെന്ററായി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ടൈഗേഴ്സ് ടീം ഉടമ മൊഹമ്മദ് യാസിൻ പറഞ്ഞു. നവംബർ 23 മുതൽ ഡിസംബർ നാലുവരെയാണ് അബുദാബി ടി10 ലീഗ് മത്സരങ്ങൾ നടക്കുന്നത്. ഷാക്കിബിനെ കൂടാതെ വെസ്റ്റിൻഡീസ് ബാറ്റർ എവിൻ ലൂയിസ്, ന്യൂസീലൻഡ് താരം കോളിൻ മൺറോ തുടങ്ങിയവരും ബംഗ്ലാ ടൈഗേഴ്സ് ടീമിന്റെ ഭാഗമാണ്.
അടുത്ത മാസം 16ന് ആരംഭിക്കുന്ന ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന് മുന്നോടിയായി ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന മത്സരത്തിനുള്ള ഇന്ത്യ മഹാരാജാസ് ടീമിലും ശ്രീശാന്ത് കളിക്കുന്നുണ്ട്. സൗരവ് ഗാംഗുലിയാണ് ടീമിനെ നയിക്കുന്നത്. മുൻ ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ നയിക്കുന്ന വേൾഡ് ജയന്റ്സിനെയാണ് ഇന്ത്യാ മഹാരാജാസ് നേരിടുക.
സ്പോർട്സ് ഡെസ്ക്