- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വിരാട് കോലി ടീമിനായും വ്യക്തിപരമായും റൺസടിച്ചേ പറ്റൂ; ഫോമിലേക്ക് തിരിച്ചുവരുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്'; ഏഷ്യാകപ്പിലെ പ്രകടനം നിർണായകമെന്ന സൂചനയുമായി ഗാംഗുലി

ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യാ-പാക്കിസ്ഥാൻ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ലോക ക്രിക്കറ്റിലെ കരുത്തുറ്റ നിര തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സര ഫലം പ്രവചനാതീതമാണ്. ഇന്ത്യൻ നിരയിൽ ഇടംപിടിച്ച സീനിയർ താരങ്ങൾക്കും യുവതാരങ്ങൾക്കും വ്യക്തിഗത പ്രകടനവും ഏറെ നിർണായകമാണ്. പ്രത്യേകിച്ച് ട്വന്റി 20 ലോകകപ്പിന് പടിവാതിൽക്കൽ നിൽക്കുമ്പോൾ.
മുൻ നായകൻ വിരാട് കോലിയുടെ ഫോമിലേക്കുള്ള മടങ്ങിവരവാണ് ആരാധകർ കാത്തിരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷമായാ രാജ്യാന്തര സെഞ്ചുറിയില്ലാത്ത കോലി രണ്ട് മാസത്തെ വിശ്രമത്തിനുശേഷാണ് മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ഏഷ്യാ കപ്പിലെ പ്രകടനം കോലിയെ സംബന്ധിച്ചിടത്തോളം ലോകകപ്പ് ടീമിൽ സ്ഥാനം ലഭിക്കാൻ നിർണായകമാണ്.
ഈ സാഹചര്യത്തിൽ കോലിക്ക് വ്യക്തമായ മുന്നറിയിപ്പുമായി എത്തയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലി. വിരാട് കോലി ടീമിനായും വ്യക്തിപരമായും റൺസടിച്ചേ പറ്റൂവെന്ന് ഗാംഗുലി പറഞ്ഞു. കോലി ഇന്ത്യക്കായി മാത്രമല്ല വ്യക്തിപരമായും റൺസടിച്ചേ പറ്റു. കോലി ഫോമിലേക്ക് തിരിച്ചുവരുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. കോലിക്കിത് മികച്ച സീസണായിരിക്കുമെന്നാണ് പ്രതീക്ഷ. നമ്മളെല്ലാവരും കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ സെഞ്ചുറിക്കായാണെന്നും പ്രമോഷണൽ പരിപാടിക്കെത്തിയ ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.
ഏഷ്യാ കപ്പ് ടി20 ഫോർമാറ്റിലായതിനാൽ സെഞ്ചുറിനേടുക അത്ര എളുപ്പമല്ല. എങ്കിലും വരാനാരിക്കുന്നത് കോലിക്ക് മികച്ച സീസണാവും എന്നാണ് പ്രതീക്ഷിക്കുന്നത്. കോലിയെപ്പോലെ വലിയൊരു കളിക്കാരന് ഇത്രയും കാലും ഫോം ഇല്ലാതെ തുടരാനാവില്ല. ഇത് എങ്ങനെ മറികടക്കണമെന്ന് അദ്ദേഹത്തിന് അറിയുമായിരിക്കും. അതുകൊണ്ടു തന്നെ അദ്ദേഹം റൺസടിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്-ഗാംഗുലി പറഞ്ഞു.
ഏഷ്യാ കപ്പിൽ ഞായറാഴ്ചയാണ് ഇന്ത്യാ-പാക്കിസ്ഥാൻ പോരാട്ടം. കഴിഞ്ഞ ടി20 ലോകകപ്പിൽ ഏറ്റു മുട്ടിയശേഷം ഇരു ടീമും ഇതാദ്യമായാണ് മുഖാമുഖം വരുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിൽ പാക്കിസ്ഥാനോട് ഇന്ത്യ തോറ്റിരുന്നു. ആ തോൽവി ലോകകപ്പിൽ ഇന്ത്യയുടെ സെമി സാധ്യതകൾക്ക് തിരിച്ചടിയാവുകയും ചെയ്തു. ടി20 ലോകകപ്പിൽ പാക്കിസ്ഥാനോട് 10 വിക്കറ്റിന് തോറ്റ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ തന്നെയാണ് ഞായറാഴ്ച ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്നത്.


