- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റോഡ് സേഫ്റ്റി വേൾഡ് സീരീസ്: മൂന്ന് റൺസിന് നാലു വിക്കറ്റ് വീഴ്‌ത്തി ജയസൂര്യ; ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി; 79 റൺസ് വിജയലക്ഷ്യം അനായാസം മറികടന്ന് ശ്രീലങ്ക; നാലു പോയന്റുമായി ഒന്നാമത്

കാൺപൂർ: റോഡ് സേഫ്റ്റി വേൾഡ് സീരീസ് ട്വന്റി 20 ടൂർണമെന്റിൽ ഇംഗ്ലണ്ട് ലെജൻഡ്‌സിനെതിരെ ശ്രീലങ്ക ലെജൻഡ്‌സിന് മിന്നും ജയം. ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിനാണ് ശ്രീലങ്ക തകർത്തത്. ഇംഗ്ലണ്ട് ഉയർത്തിയ 79 റൺസ് വിജയലക്ഷ്യം 14. 3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു. സ്‌കോർ ഇംഗ്ലണ്ട് ലെജൻഡ്‌സ് 19 ഓവറിൽ 78ന് ഓൾ ഔട്ട്, ശ്രീലങ്ക ലെജൻഡ്‌സ് 14.3 ഓവറിൽ 79-3.
ബൗളിംഗിൽ മൂന്ന് റൺസിന് നാലു വിക്കറ്റ് വീഴ്‌ത്തിയ സനത് ജയസൂര്യയാണ് ലങ്കയുടെ വിജയശിൽപി. 15 റൺസെടുത്ത ക്യാപ്റ്റൻ ഇയാൻ ബെല്ലാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ബെല്ലിന് പുറമെ മൂന്ന് പേർ കൂടി മാത്രമെ ഇംഗ്ലീഷ് നിരയിൽ രണ്ടക്കം കടന്നുള്ളു.
ഓപ്പണിങ് വിക്കറ്റിൽ ബെല്ലും മസ്റ്റാർഡും ചേർന്ന് 25 റൺസടിച്ചശേഷമാണ് ഇംഗ്ലണ്ട് തകർന്നടിഞ്ഞത്. മസ്റ്റാർഡ് 14 റൺസെടുത്തപ്പോൾ സ്‌കോഫീൽഡ്, പാരി എന്നിവർ 10 റൺസ് വീതമെടുത്തു. മറ്റാർക്കും ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടക്കാനാില്ല. ശ്രീലങ്കക്കായി സനത് ജയസൂര്യ നാലോവറിൽ രണ്ട് മെയ്ഡിൻ അടക്കം മൂന്ന് റൺസിന് നാലു വിക്കറ്റെടുത്തപ്പോൾ കുലശേഖരയും ചതുരംഗ ഡിസിൽവയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
മറുപടി ബാറ്റിംഗിൽ ദിൽഷൻ മുനവീരയും തിലകരത്‌നെ ദിൽഷനും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 24 റൺസടിച്ച് ലങ്കക്ക് ഭേദപ്പെട്ട തുടക്കമിട്ടു. ദിൽഷൻ(15) പുറത്തായശേഷം ഉപുൽ തരംഗ(23)യുമായി ചേർന്ന് ദിൽഷൻ മുനവീര ലങ്കയെ 63 റൺസിൽ എത്തിച്ചു. ഇരുവരും പുറത്തായശേഷം ജീവൻ മെൻഡിസും(8) ചമര സിൽവയും(0) ചേർന്ന് ലങ്കയെ ജയത്തിലെത്തിച്ചു. രണ്ട് കളികളിൽ ലങ്കയുടെ രണ്ടാം ജമാണിത്. പോയന്റ് പട്ടികയിൽ നാലു പോയന്റുമായി ലങ്കയാണ് ഒന്നാമത്. ഇന്ത്യ ലെജൻഡ്‌സ് രണ്ടാമതാണ്.


