- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യ ട്വന്റി 20യിൽ ഓസ്ട്രേലിയക്ക് ടോസ്; ഫീൽഡിങ് തെരഞ്ഞെടുത്തു; ഇന്ത്യൻ നിരയിൽ റിഷഭ് പന്തും ബുമ്രയുമില്ല; ഉമേഷ് യാദവ് പ്ലേയിങ് ഇലവനിൽ; ഓസീസ് ടീമിൽ അരങ്ങേറാൻ യുവതാരം ടിം ഡേവിഡ്

മൊഹാലി: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ഫീൽഡിങ് തെരഞ്ഞെടുത്തു. ഓസ്‌ട്രേലിയൻ ടീമിൽ ടിം ഡേവിഡ് അരങ്ങേറ്റം കുറിക്കും. ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ നിന്ന് റിഷഭ് പന്ത് പുറത്തായി. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ ജസ്പ്രീത് ബുമ്ര ഇന്നത്തെ മത്സരത്തിൽ കളിക്കുന്നില്ല. വെറ്ററൻ താരം ഉമേഷ് യാദവ് ടീമിൽ ഇടംപിടിച്ചു.
മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ ഇതിന് മുമ്പ് ഇന്ത്യ-ഓസീസ് ടീമുകൾ ടി20യിൽ നേർക്കുനേർ വന്നപ്പോൾ നീലപ്പടയ്ക്കായിരുന്നു വിജയം. നാളിതുവരെ 23 ടി20കളിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും പരസ്പരം ഏറ്റുമുട്ടിയത്. ഇതിൽ 13 ടി20യും വിജയിച്ചത് ഇന്ത്യയാണ്. ഓസീസിന്റെ വിജയം 9ൽ ഒതുങ്ങിയപ്പോൾ 1 മത്സരത്തിന് ഫലമില്ലാതായി.
അവസാനം ഇന്ത്യയിൽ നടന്ന ഏഴിൽ നാല് മത്സരങ്ങളിലും വിജയം നീലപ്പടയ്ക്കായിരുന്നു എന്ന സവിശേഷതയുമുണ്ട്. 2022 ഡിസംബറിലാണ് ഇരു ടീമും ടി20യിൽ അവസാനമായി ഏറ്റുമുട്ടിയത്. മൊഹാലിയിൽ മുമ്പ് നടന്ന പതിനൊന്ന് ട്വന്റി 20യിൽ ഏഴിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്.
ട്വന്റി 20 ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് ഒരുങ്ങുന്ന വിരാട് കോലി ഇന്ത്യൻ പരിശീലകൻ കൂടിയായ രാഹുൽ ദ്രാവിഡിനെ മറികടക്കാനുള്ള ഒരുക്കത്തിലാണ്.
എല്ലാ ഫോർമാറ്റിലുമായി ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമെന്ന ദ്രാവിഡിന്റെ റെക്കോഡിനാണ് ഇപ്പോൾ വിരാട് കോലി ഭീഷണി ഉയർത്തിയിരിക്കുന്നത്. ദ്രാവിഡിന്റെ ഈ റെക്കോഡിലേക്ക് വെറും 207 റൺസ് മാത്രം ദൂരത്തിലാണ് കോലി. ദ്രാവിഡിനെ മറികടക്കാനായാൽ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ആറാം സ്ഥാനത്തെത്താനും കോലിക്ക് സാധിക്കും.
നിലവിൽ 509 മത്സരങ്ങളിൽ നിന്നായി 45.41 ശരാശരിയിൽ 24,208 റൺസാണ് ദ്രാവിഡിന്റെ അക്കൗണ്ടിലുള്ളത്. 48 സെഞ്ചുറികളും 146 അർധ സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. കോലി ഇതുവരെ 478 രാജ്യാന്തര മത്സരങ്ങളിൽ നിന്നായി 24,002 റൺസ് നേടിയിട്ടുണ്ട്. ഏകദിനത്തിൽ 12,344 റൺസും ടെസ്റ്റിൽ 8,074 റൺസും ട്വന്റി 20-യിൽ 3,584 റൺസുമാണ് കോലിയുടെ സമ്പാദ്യം.


