റാഞ്ചി: ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യയ്ക്ക് പരമ്പരയിൽ ഒപ്പമെത്താൻ ജയിച്ചെ തീരു. മാറ്റങ്ങളോടെയാണ് ഇന്ത്യൻ സംഘം ഇറങ്ങുന്നത്.

രണ്ട് മാറ്റങ്ങളുമായാണ് ശിഖർ ധവാന്റെ നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങുന്നത്. വാഷിങ്ടൺ സുന്ദർ ഇലവനിലെത്തിയപ്പോൾ ഷഹ്ബാസ് അഹമ്മദ് അരങ്ങേറ്റം കുറിക്കുന്നു. റുതുരാജ് ഗെയ്ക്വാദും രവി ബിഷ്ണോയിയുമാണ് പുറത്തായത്. ഇന്ന് പരാജയപ്പെട്ടാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാകും.

മോശം ഫോമിലുള്ള ക്യാപ്റ്റൻ ടെംബ ബാവുമ ഇന്നു കളിക്കാനിറങ്ങില്ല. കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയെ രണ്ടാം മത്സരത്തിൽ നയിക്കുന്നത്. തബ്രിസ് ഷംസിയും കളിക്കില്ല. ഇരുവർക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നു കേശവ് മഹാരാജ് പ്രതികരിച്ചു. പകരക്കാരായി ജോർൺ ഫോർട്യുൺ, റീസ ഹെന്റികസ് എന്നിവർ ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കും. പേസർ ലുങ്കി എൻഗിഡിക്കു പകരം ആന്റിച് നോർദെയും കളിക്കാനിറങ്ങും.

ഇന്ത്യൻ ടീം ശിഖർ ധവാൻ, ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, വാഷിങ്ടൻ സുന്ദർ, ഷഹബാസ് അഹമ്മദ്, ഷാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ.

ദക്ഷിണാഫ്രിക്ക ടീം ജാനേമൻ മലാൻ, ക്വിന്റൻ ഡി കോക്ക്, റീസ ഹെന്റികസ്, എയ്ഡൻ മർക്റാം, ഹെന്റിച് ക്ലാസൻ, ഡേവിഡ് മില്ലർ, വെയ്ൻ പാർനൽ, കേശവ് മഹാരാജ്, ജോർൺ ഫോർട്യൂൺ, കഗിസോ റബാദ, ആന്റിച് നോർദെ.