- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വന്റി 20 ലോകകപ്പ്: ഇന്ത്യയുടെ അവസാന സന്നാഹം ബുധനാഴ്ച ബ്രിസ്‌ബേനിൽ; എതിരാളി ന്യൂസിലൻഡ്; ഓസിസിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിൽ രോഹിതും സംഘവും; റിഷഭ് പന്തിന് അവസം ലഭിച്ചേക്കും

ബ്രിസ്‌ബേൻ: ട്വന്റി 20 ലോകകപ്പിന്റെ മുന്നൊരുക്കത്തിലാണ് പ്രമുഖ ടീമുകൾ. ഇന്ത്യയുടെ അവസാന സന്നാഹ മത്സരം ബുധനാഴ്ച ബ്രിസ്‌ബേനിൽ നടക്കും. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ആവേശജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ നാളെ ഇറങ്ങുന്നത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലേതുപോലെ ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് ന്യൂസിലൻഡിനെതിരായ മത്സരവും തുടങ്ങുക.
ഓസ്‌ട്രേലിയക്കെതിരെ അവസാന ഓവറിൽ മുഹമ്മദ് ഷമിയുടെ അവിശ്വസനീയ ബൗളിംഗിന്റെയും വിരാട് കോലിയുടെ അസാമാന്യ ഫീൽഡിംഗിന്റെയും മികവിലാണ് ഇന്ത്യ ജയിച്ചു കയറിയത്. 23ന് പാക്കിസ്ഥാനെതിരെ നടക്കുന്ന സൂപ്പർ 12 പോരാട്ടത്തിന് മുമ്പുള്ള ഇന്ത്യയുടെ അവസാന സന്നാഹ മത്സരമാണ് ബുധനാഴ്ച നടക്കുന്നത്.
ന്യൂസിലൻഡിനെതിരെ ഇറങ്ങുമ്പോൾ മുഹമ്മദ് ഷമിയെ ഇന്ത്യ ആദ്യ ഇലവനിൽ കളിപ്പിച്ചേക്കും. ആദ്യ മത്സരത്തിൽ തിളങ്ങിയ സൂര്യകുമാർ യാദവിനും നാളെ ബാറ്റിംഗിൽ വിശ്രമം കൊടുക്കാൻ സാധ്യതയുണ്ട്. സൂര്യകുമാർ കളിച്ചില്ലെങ്കിൽ പകരം റിഷഭ് പന്തോ ദീപക് ഹൂഡയോ ബാറ്റിങ് നിരയിൽ നാലാം സ്ഥാനത്തിറങ്ങും. സൂര്യകുമാർ കളിച്ചാൽ കെ എൽ രാഹുലോ വിരാട് കോലിയോ രോഹിത് ശർമയോ വിശ്രമെടുക്കാനുള്ള സാധ്യതയുമുണ്ട്.
ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്. 22ന് ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന സൂപ്പർ 12 പോരാട്ടത്തിന് മുമ്പ് ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ കിവീസിനും ജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ കിവീസിന് 100 പോലും കടക്കാനായില്ല. ക്യാപ്റ്റൻ കെയ്ൻ വില്യസണിന്റെ മോശം ഫോമാണ് കിവീസിന്റെ ഏറ്റവും വലിയ തലവേദന.
ദക്ഷിണാഫ്രിക്കക്കെതിരെ കളിത്താതിരുന്ന ഡെവോൺ കോൺവെയും ജിമ്മി നീഷാമും നാളെ ഇന്ത്യക്കെതിരെ പ്ലേയിങ് ഇലവനിൽ ഇടം നേടിയേക്കും. കഴിഞ്ഞ ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ പാക്കിസ്ഥാന് പിന്നാലെ കിവീസിനോടും തോറ്റതാണ് ഇന്ത്യയുടെ സെമി സാധ്യത ഇല്ലാതാക്കിയത്.


