- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവസാന ഓവർ വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യക്ക് തോൽവി; നാലാം ട്വന്റി 20യിൽ ഏഴ് റൺസിന്റെ മിന്നും ജയം നേടി ഓസ്ട്രേലിയൻ വനിതകൾ; അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി ഓസിസ്

മുംബൈ: ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ഏഴ് റൺസ് ജയത്തോടെ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയൻ വനിതകൾ. 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ പൊരുതിയെങ്കിലും ഏഴ് റൺസ് അകലെ വീണു. സ്‌കോർ: ഓസ്ട്രേലിയ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 188, ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് നേടിയത്. എല്ലിസ് പെറി 72 റൺസ് നേടി. ദീപ്തി ശർമ രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാനാണ് സാധിച്ചത്. അഷ്ലി ഗാർഡ്നർ, അലാന കിങ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. രണ്ടാം മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ ബാക്കി മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഓസീസ് 3-1ന് മുന്നിലായി. ഒരു മത്സരമാണ് ഇനി അവശേഷിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അലീസ ഹീലി 30(21), ആഷ്ലി ഗാർഡ്നർ 42(27), എലീസ് പെറി 72*(42), ഗ്രേസ് ഹാരിസ് 27*(12) എന്നിവരുടെ മികവിൽ ആണ് കൂറ്റൻ സ്‌കോർ നേടിയത്. മറുപടി ബാറ്റിങ്ങിൽ വിക്കറ്റ് കീപ്പർ റിച്ചാ ഗോഷ് 40*(19) അവസാന ഓവറുകളിൽ ആഞ്ഞടിച്ചെങ്കിലും ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കാനായില്ല.
സ്മൃതി മന്ദാന 16(10), ഷഫാലി വർമ 20(16), ജെമീമ റോഡ്രിഗസ് 8(11), ഹർമൻപ്രീത് കൗർ 46(30), ദേവിക വൈദ്യ 32(26) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ സംഭാവന. നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. രാജേശ്വരി ഗെയ്കവാദിന് പകരം ഹർലീൻ ഡിയോൾ ടീമിലത്തി. പരമ്പരയിലെ അവസാന മത്സരം ഡിസംബർ 20ന് നടക്കും.


