മഡ്രിഡ്: ട്വന്റി 20 രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ സ്‌കോറിനു പുറത്തായ ടീമെന്ന 'നാണക്കേടിന്റെ റെക്കോർഡ്' ഇനി ഐസിൽ ഓഫ് മാൻ ടീമിന്റെ പേരിൽ. സ്‌പെയിനെതിരായ മത്സരത്തിലാണ് ടീം വെറും പത്ത് റൺസിന് ഓൾ ഔട്ടായത്. നാല് റൺസെടുത്ത ജോസഫ് ബുറോസാണ് ടോപ് സ്‌കോറർ. ഒപ്പം ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ വിജയം സ്വന്തമാക്കിയതിന്റെ റെക്കോർഡ് സ്പെയിനും സ്വന്തമാക്കി.

ഐസിൽ ഓഫ് മാൻ ടീമിന്റെ ഏഴു താരങ്ങൾ പൂജ്യത്തിനു പുറത്തായി. സ്‌പെയിനു വേണ്ടി മതിഫ് മുഹമ്മദും മുഹമ്മദ് കമ്രാനും നാലു വിക്കറ്റു വീതം വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിൽ ആദ്യ രണ്ടു പന്തിൽ തന്നെ സ്‌പെയിൻ വിജയിച്ചു. ഓപ്പണർ അവെയ്‌സ് അഹമ്മദ് രണ്ടു പന്തുകളും സിക്‌സ് അടിച്ചതോടെയാണ് സ്‌പെയിനിന്റെ പത്തു വിക്കറ്റ് വിജയം. പരമ്പര 5 -0ന് സ്‌പെയിൻ സ്വന്തമാക്കി.


 സ്‌പെയിനിലെ കാർട്ടജീനയിൽ  നടന്ന  ട്വന്റി20 മത്സരത്തിൽ ഐസിൽ  ഓഫ് മാൻ ടീമാണ് 10 റൺസിന് പുറത്തായത്. ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. പത്ത് വിക്കറ്റിനാണ് സ്‌പെയിൻ വിജയിച്ചത്. 11 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സ്‌പെയിൻ രണ്ട് പന്തിൽ 13 റൺസ് സ്വന്തമാക്കിയാണ് വിജയിച്ചത്. ആദ്യ രണ്ട് പന്തുകളും സിക്‌സർ തൂക്കി സ്‌പെയിൻ അനായാസം വിജയം സ്വന്തമാക്കി. 118 പന്തുകൾ അപ്പോൾ അവർക്ക് മുന്നിൽ ബാക്കിയുണ്ടായിരുന്നു.

ഇംഗ്ലണ്ടിനും അയർലൻഡിനും ഇടയിൽ ഐറിഷ് കടലിലുള്ള ദ്വീപാണ് ഐസിൽ ഓഫ് മാൻ. 2021 ലെ കണക്കു പ്രകാരം 84,263പേരാണ് ഇവിടെ താമസിക്കുന്നത്. ഐസിൽ ഓഫ് മാൻ ടീമിന്റെ മോശം പ്രകടനത്തോടെ ട്വന്റി20 രാജ്യാന്തര മത്സരത്തിൽ കുറവ് സ്‌കോറെന്ന നാണക്കേടിൽനിന്ന് തുർക്കി രക്ഷപെട്ടു. 2019ൽ ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിൽ തുർക്കി നേടിയത് 21 റൺസായിരുന്നു..

 ലീഗ് പോരാട്ടത്തിൽ സിഡ്നി തണ്ടർ 15 റൺസിന് പുറത്തായതാണ് ഏറ്റവും കുറവ്. ബിഗ് ബാഷ് ലീഗിലായിരുന്നു ഈ പോരാട്ടം. രണ്ട് റെക്കോർഡുകളും സ്പെയിൻ- ഐസിൽ ഓഫ് മാൻ മത്സരത്തിൽ വഴി മാറി. ടോസ് നേടി സ്പെയിൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

8.4 ഓവർ ബാറ്റ് ചെയ്താണ് ഐൽ ഓഫ് മാൻ 10 റൺസ് നേടിയത്. നാല് റൺസെടുത്ത ജോസഫ് ബറോസാണ് ടോപ് സ്‌കോറർ. ഏഴുപേർ പൂജ്യത്തിന് പുറത്തായി. മൂന്ന് പേർ രണ്ട് റൺസെടുത്ത് പുറത്തായി. നാല് റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് കമ്രാനും ആറ് റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ അത്തീഫ് മുഹമ്മദുമാണ് എതിരാളികളെ തരിപ്പണമാക്കിയത്. കമ്രാൻ മൂന്നാമത്തെ ഓവറിൽ ഹാട്രിക് നേടി.

മറുപടി ബാറ്റിങ്ങിൽ ആദ്യ രണ്ടു പന്തും സിക്‌സ് പറത്തി അവൈസ് അഹ്‌മദ് സ്‌പെയിനെ ലക്ഷ്യത്തിലെത്തിച്ചു. ട്വന്റി20 മത്സരത്തിൽ രണ്ടു പന്തിൽ ജയിക്കുന്ന ആദ്യ ടീമെന്ന നേട്ടവും ഇതോടെ സ്‌പെയിൻ സ്വന്തമാക്കി. ടോസ് നേടിയ സ്‌പെയിൻ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയൻ ബിഗ്‌ബാഷിൽ കഴിഞ്ഞവർഷം സിഡ്നി തണ്ടർ ടീം 15 റണ്ണിന് പുറത്തായതായിരുന്നു ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്‌കോർ. ഐസിൽ ഓഫ് മാൻ 2016, 2018 വർഷങ്ങളിൽ ട്വന്റി20 ലോകകപ്പ് യോഗ്യതക്കായി മത്സരിച്ച ടീമാണ്. 2017ലാണ് അവർ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) അംഗമാകുന്നത്.