- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാറ്റിങ് വെടിക്കെട്ടുമായി ഷെഫാലി വർമ്മ; 28 പന്തിൽ പുറത്താകാതെ 76 റൺസ്; 106 റൺസ് വിജയലക്ഷ്യം 43 പന്തിൽ മറികടന്ന് ഡൽഹി; ഗുജറാത്തിനെ കീഴടക്കിയത് പത്ത് വിക്കറ്റിന്
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഷെഫാലി വർമ്മയുടെ ബാറ്റിങ് വെടിക്കെട്ടിൽ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. ഗുജറാത്ത് ജയന്റ്സിനെ ഡൽഹി 10 വിക്കറ്റിന് പരാജയപ്പെടുത്തുകയായിരുന്നു. 106 റൺസ് വിജയലക്ഷ്യം 7.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഡൽഹി മറികടന്നു.
ക്യാപ്റ്റൻ മെഗ് ലാന്നിംഗിനെ സാക്ഷിയാക്കി ഷെഫാലി വർമ്മ നടത്തിയ വെടിക്കെട്ടാണ് ഡൽഹി ക്യാപിറ്റൽസിന് അനായാസ ജയം സമ്മാനിച്ചത്. ഷെഫാലി 19 പന്തിൽ 50 തികച്ചപ്പോൾ പവർപ്ലേയിൽ 87 റൺസ് പിറന്നു. ഡൽഹി ജയിക്കുമ്പോൾ ഷെഫാലി 28 പന്തിൽ 76* ഉം, ലാന്നിങ് 15 പന്തിൽ 21* ഉം റൺസുമായി പുറത്താവാതെ നിന്നു. വെറും 19 പന്തിൽ നിന്ന് 50 തികച്ച ഷെഫാലി 28 പന്തുകൾ നേരിട്ട് അഞ്ച് സിക്സും 10 ഫോറുമടക്കം 76 റൺസോടെ പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്സിന് 20 ഓവറിൽ 9 വിക്കറ്റിന് 105 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. നാല് ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ മരിസാൻ കാപ്പും 26ന് മൂന്ന് പേരെ മടക്കിയ ശിഖ പാണ്ഡെയും 19ന് ഒരാളെ പുറത്താക്കിയ രാധാ യാദവുമാണ് ഗുജറാത്ത് ടീമിനെ കുഞ്ഞൻ സ്‌കോറിൽ തളച്ചത്. സബിനേനി മേഘ്ന, ലോറ വോൾവാർട്ട്, ഹർലിൻ ഡിയോൾ, ആഷ്ലി ഗാർഡ്നർ എന്നീ ടോപ് ഫോറിനെയും വിക്കറ്റ് കീപ്പർ ബാറ്റർ സുഷ്മ വർമ്മയേയുമാണ് കാപ്പ് പുറത്താക്കിയത്.
ടോപ് ഫോറിനെ തുടക്കത്തിലെ പറഞ്ഞയച്ച് മരിസാൻ കാപ്പ് ഗുജറാത്ത് ജയന്റ്സിനെ ഞെട്ടിക്കുകയായിരുന്നു. 4.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടമാകുമ്പോൾ 28 റൺസേ ടീമിനുണ്ടായിരുന്നുള്ളൂ. അവിടുന്ന് വളരെ കഷ്ടപ്പെട്ടാണ് 105ലേക്ക് സ്‌കോർ എത്തിയത്. ഹർലിൻ ഡിയോൾ(20), ജോർജിയ വരേഹം(22), തനൂജ കൻവാർ എന്നിവർക്കൊപ്പം വാലറ്റത്ത് 37 പന്തിൽ പുറത്താകാതെ 32* റൺസ് നേടിയ കിം ഗാർത്തുമാണ് രണ്ടക്കം കണ്ട ബാറ്റമാർ. കിമ്മിന്റെ പോരാട്ടം കൊണ്ട് മാത്രമാണ് ടീം 100 കടന്നത്.