മുംബൈ: ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച് യുവതാരം അർജുൻ ടെൻഡുൽക്കർ. സീസണുകൾ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ മകൻ അർജുൻ മുംബൈ ഇന്ത്യൻസിനായി അരങ്ങേറ്റം കുറിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആദ്യ രണ്ട് ഓവറുകൾ പന്തെറിഞ്ഞ അർജുന് 17 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ സൂര്യകുമാർ യാദവ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. അസുഖബാധിതനായ രോഹിത് ശർമ്മയ്ക്ക് പകരമാണ് സൂര്യ ഇന്ന് മുംബൈയെ നയിക്കുന്നത്. എന്നാൽ ഹിറ്റ്മാനെ സബ്സ്റ്റിറ്റിയൂട്ട്‌സ് താരങ്ങളുടെ പട്ടികയിൽ മുംബൈ ഇന്ത്യൻസ് ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളി താരം വിഷ്ണു വിനോദും മുംബൈയുടെ ഇംപാക്ട് താരങ്ങളുടെ നിരയിലുണ്ട്.

ഡൽഹിയെ തോൽപിച്ച് വിജയവഴിയിൽ എത്തിയ ആശ്വാസത്തിലാണ് മുംബൈ ഇന്ത്യൻസ് സ്വന്തം മൈതാനത്ത് ഇറങ്ങുന്നത്. സൂര്യകുമാർ യാദവിന്റെ മോശം ഫോ ആശങ്കയായി തുടരുന്നു. സ്റ്റാർ പേസർ ജോഫ്ര ആർച്ചർ ഇന്നും കളിക്കുന്നില്ല. സൺറൈസേഴ്സ് ഹൈദരാബാദിനോട് തോറ്റാണ് കൊൽക്കത്ത വരുന്നത്. പരിക്കിനിടയിലും കെകെആർ ആന്ദ്രേ റസലിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേയിങ് ഇലവൻ: റഹ്മാനുള്ള ഗുർബാസ്(വിക്കറ്റ് കീപ്പർ), വെങ്കടേഷ് അയ്യർ, എൻ ജഗദീശൻ, നിതീഷ് റാണ(ക്യാപ്റ്റൻ), റിങ്കു സിങ്, ആന്ദ്രേ റസൽ, സുനിൽ നരെയ്ൻ, ഷർദ്ദുൽ ഠാക്കൂർ, ഉമേഷ് യാദവ്, ലോക്കീ ഫെർഗൂസൻ, വരുൺ ചക്രവർത്തി.

സബ്സ്റ്റിറ്റിയൂട്ട്‌സ്: സുയാഷ് ശർമ്മ, ഡേവിഡ് വീസ്, അനുകുൽ റോയ്, മന്ദീപ് സിങ്, വൈഭവ് അറോറ.

മുംബൈ ഇന്ത്യൻസ് പ്ലേയിങ് ഇലവൻ: ഇഷാൻ കിഷൻ((വിക്കറ്റ് കീപ്പർ), കാമറൂൺ ഗ്രീൻ, തിലക് വർമ്മ, സൂര്യകുമാർ യാദവ്(ക്യാപ്റ്റൻ), ടിം ഡേവിഡ്, നെഹാൽ വധേര, അർജുൻ ടെൻഡുൽക്കർ, ഹ്രിത്വിക് ഷൊക്കീൻ, പീയുഷ് ചൗള, ഡ്വെയ്ൻ യാൻസൻ, റിലെ മെരിഡിത്ത്.

രോഹിത് ശർമ്മ, രമന്ദീപ് സിങ്, അർഷാദ് ഖാൻ, വിഷ്ണു വിനോദ്, കുമാർ കാർത്തികേയ.