- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുവതാരങ്ങൾക്ക് കൂടുതൽ അവസരമൊരുക്കണം; രോഹിത് ശർമയും വിരാട് കോലിയും വഴിമാറിക്കൊടുക്കണം; ഐപിഎല്ലിനിടെ നിർദേശവുമായി രവിശാസ്ത്രി; ബിസിസിഐ പരിഗണിച്ചാൽ ഇന്ത്യൻ ടീമിൽ യുവനിര ഇടംപിടിക്കും
മുംബൈ: യുവതാരങ്ങൾക്കു കൂടുതൽ അവസരമൊരുക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി എന്നിവർ വഴിമാറിക്കൊടുക്കണമെന്ന നിർദേശവുമായി ഇന്ത്യൻ ടീം മുൻ പരിശീലകൻ രവി ശാസ്ത്രി. ട്വന്റി 20 ഫോർമാറ്റിൽ ഇന്ത്യൻ ടീമിൽ കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകണമെന്ന് രവിശാസ്ത്രി പറയുന്നു. കോഹ് ലിയെയും രോഹിത് ശർമ്മയേയും ടെസ്റ്റ്, ഏകദിന മത്സരങ്ങളിലേക്ക് പരിഗണിച്ചാൽ മതിയെന്നും രവിശാസ്ത്രി പറഞ്ഞു.
''രോഹിത്തും കോലിയുമെല്ലാം രാജ്യാന്തര ക്രിക്കറ്റിൽ മികവു തെളിയിച്ചുകഴിഞ്ഞവരാണ്. ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ഇനിയങ്ങോട്ടുള്ള അവരുടെ കരിയറിന് നല്ലത്.''
''ടെസ്റ്റ് ചാംപ്യൻഷിപ്പും ഏകദിന ലോകകപ്പും ഉൾപ്പെടെ വരുന്ന സാഹചര്യത്തിൽ അവർക്ക് ആവശ്യമായ വിശ്രമം നൽകി ഫ്രഷ് ആയി നിർത്തേണ്ടത് ഇന്ത്യൻ ടീമിന്റെ ആവശ്യമാണ്. ട്വന്റി20യിൽ യശസ്വി ജയ്‌സ്വാൾ, തിലക് വർമ, ജിതേഷ് ശർമ, റിങ്കു സിങ് തുടങ്ങിയ യുവതാരങ്ങൾക്കായി അവർ വഴിമാറിക്കൊടുക്കണം.'' രവി ശാസ്ത്രി വ്യക്തമാക്കി.
കോഹ്ലിക്കും രോഹിത് ശർമ്മയ്ക്കും ഇനി ഒന്നും തെളിയിക്കാനില്ല. അവരെന്താണെന്ന് നമുക്കെല്ലാം അറിയാം. ട്വന്റി 20 ഫോർമാറ്റിൽ ഇനി കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകുകയാണ് വേണ്ടത്. ഐപിഎല്ലിൽ മികച്ച പ്രകടം നടത്തിയവർക്ക് ദേശീയ ടീമിൽ അവസരങ്ങൾ നൽകണമെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.
യശസ്വി ജയ്സ്വാൾ, ജിതേഷ് ശർമ്മ, തിലക് വർമ്മ തുടങ്ങി ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങൾക്ക് ദേശീയ ടീമിലേക്ക് പ്രമോഷൻ നൽകണം. അവർക്ക് കൂടുതൽ രാജ്യാന്തര മത്സര പരിചയം ലഭിക്കും. കോഹ്ലിയുടെയും രോഹിത്തിന്റെയുമെല്ലാം പരിചയസമ്പത്ത് ഇനി വേണ്ടത് ടെസ്റ്റ് ക്രിക്കറ്റിലാണ്. അതുവഴി അവർക്ക് കൂടുതൽ ഊർജ്ജത്തോടെ കളിക്കാനാവും.
അടുത്ത ട്വന്റി 20 ലോകകപ്പിന് ഇനി ഒരു വർഷം മുന്നിലുണ്ട്. താരങ്ങളുടെ അപ്പോഴത്തെ ഫോം പരിഗണിച്ചാകണം ടീമിലെടുക്കേണ്ടത്. അതോടൊപ്പം പരിചയസമ്പത്തും ഫിറ്റ്നസും പരിഗണിക്കേണ്ടതുണ്ട്. ഇടംകൈ-വലംകൈ ബാറ്റർമാരുടെ ഒരു കോംബിനേഷൻ തന്നെ രൂപപ്പെടുത്തണമെന്നും രവിശാസ്ത്രി അഭിപ്രായപ്പെട്ടു.
സ്പോർട്സ് ഡെസ്ക്