- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആഷസ് പരമ്പര മുന്നിൽ: കരുത്ത് വർദ്ധിപ്പിച്ച് ഇംഗ്ലണ്ട് ടീം; ജോണി ബെയ്ർസ്റ്റോയും മാർക് വുഡും ക്രിസ് വോക്സും തിരിച്ചെത്തി; വെറ്ററൻ പേസർ ആൻഡേഴ്‌സനും ടീമിൽ; പരിക്കേറ്റ ആർച്ചറെ നഷ്ടമായി; ബെൻ ഫോക്സും പുറത്ത്
ലണ്ടൻ: ആഷസ് പരമ്പര തൊട്ടുമുന്നിൽ നിൽക്കെ അയർലൻഡിനെതിരായ ഏക ടെസ്റ്റിനുള്ള പതിനഞ്ച് അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഫിറ്റ്‌നസ് പ്രശ്നം അലട്ടുന്നുണ്ടെങ്കിലും സ്റ്റാർ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ടീമിനെ നയിക്കും. ഒലി പോപ്പാണ് വൈസ് ക്യാപ്റ്റൻ. ജൂൺ പതിനാറിനാണ് ആഷസ് പരമ്പരയ്ക്ക് തുടക്കമാവുക.
വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയ്‌ർസ്റ്റോ, പേസർമാരായ മാർക് വുഡ്, ക്രിസ് വോക്‌സ് എന്നിവർ ടീമിൽ തിരിച്ചെത്തിയപ്പോൾ പരിക്കേറ്റ ജോഫ്രാ ആർച്ചറെ ഉൾപ്പെടുത്തിയിട്ടില്ല. തുടർച്ചയായ രണ്ടാം സീസണാണ് ആർച്ചറിന് പരിക്ക് കാരണം നഷ്ടമാകുന്നത്. വെറ്ററൻ പേസർ ജിമ്മി ആൻഡേഴ്‌സനും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
ജോണി ബെയ്‌ർസ്റ്റോ ടീമിലേക്ക് മടങ്ങിയെത്തിയതോടെ ബെൻ ഫോക്സിന് സ്ഥാനം നഷ്ടമായി. സെപ്റ്റംബറിലാണ് ബെയ്‌ർസ്റ്റോ അവസാനമായി രാജ്യാന്തര ക്രിക്കറ്റിൽ കളിച്ചത്. ഗോൾഫ് കളിക്കിടെ പരിക്കേറ്റ ജോണി ഇതിന് ശേഷം ചികിൽസയിലായിരുന്നു. കൗണ്ടി ചാമ്പ്യൻഷിപ്പിൽ യോർക്ക്ഷെയറിനായി കളിച്ചാണ് ജോണി ബെയ്‌ർസ്റ്റോ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.
ആഷസ് പരമ്പരയിൽ ബെയ്‌ർസ്റ്റോ ആവും ഇംഗ്ലണ്ടിന്റെ വിക്കറ്റ് കാക്കുക. ബെൻ ഫോക്സിനെ ടീമിൽ നിന്ന് ഒഴിവാക്കേണ്ടി വന്നത് കടുത്ത തീരുമാനമായിരുന്നു എന്നാണ് ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീം ഡയറക്ടർ റോബ് കീയുടെ വാക്കുകൾ. ബ്രണ്ടൻ മക്കല്ലം പരിശീലകനും ബെൻ സ്റ്റോക്സ് ക്യാപ്റ്റനുമായ ശേഷം ടീമിലെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ ബാറ്ററായിരുന്നു ബെൻ ഫോക്സ്. ആറ് പേസ് ബൗളിങ് ഓപ്ഷനുകളാണ് പുതിയ സ്‌ക്വാഡിലുള്ളത്.
ജോഫ്ര ആർച്ചർക്ക് പരമ്പരയിൽ കളിക്കാനാവില്ല. 2021ൽ താരത്തിന്റെ വലത് കൈമുട്ടിന് പരിക്കേറ്റിരുന്നു. തുടർന്ന് ശസ്ത്രക്രിക്ക് വിധേയനാവുകയും ചെയ്തു. ഇപ്പോഴത്തെ പരിക്കും 2021ലേറ്റ പരിക്കിന്റെ തുടർച്ചയാണ്. 2022ൽ മുതുകിനേറ്റ പരിക്കിൽ നിന്നും മുക്തനാവാൻ ആർച്ചർക്ക് സാധിച്ചിരുന്നില്ല.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ആർച്ചർ ഇംഗ്ലണ്ട് ജേഴ്സിയിൽ തിരിച്ചെത്തിയിരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് ഏകദിന മത്സരങ്ങളിൽ ആർച്ചർ കളിക്കുകയുണ്ടായി. മാർച്ചിൽ ബംഗ്ലാദേശിനെതിരേയും ആർച്ചർ കളിച്ചു. പിന്നീട് ഐപിഎല്ലിനായി മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നു. എന്നാൽ തുടക്കത്തിൽ അദ്ദേഹത്തിന് കളിക്കാൻ സാധിച്ചതുമില്ല.
19 ദിവസം അദ്ദേഹം പുറത്തായിരുന്നു. ഇതിനിടെ ബെൽജിയത്തിൽ പോയി ശസ്ത്രക്രിയക്കും വിധേനയായി. ആർച്ചർ നാട്ടിലേക്ക് മടങ്ങുകയാണെന്ന്, കഴിഞ്ഞ ആഴ്‌ച്ച മുംബൈ ഇന്ത്യൻസിന്റെ ഓദ്യോഗിക സ്ഥിരികീരണവുമെത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് കൈമുട്ടിന് വീണ്ടും പരിക്കുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടത്. ജൂൺ 28ന് ലോർഡ്സിലാണ് ആഷസ് ആരംഭിക്കുന്നത്. അതിന് മുന്നോടിയായി അയർലൻഡിനെതിരെ ചതുർദിന ടെസ്റ്റും ഇംഗ്ലണ്ട് കളിക്കും. ജൂൺ ഒന്നിനാണ് മത്സരം.
ബെൻ സ്റ്റോക്സ്(ക്യാപ്റ്റൻ), ജയിംസ് ആൻഡേഴ്സൺ, ജോണി ബെയ്‌ർസ്റ്റോ, സ്റ്റുവർട്ട് ബ്രോഡ്. ഹാരി ബ്രൂക്ക്, സാക്ക് ക്രൗലി, ബെൻ ഡക്കെറ്റ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, ഒലി പോപ്പ്, മാത്യൂ പോട്ട്സ്, ഓലീ റോബിൻസൺ, ജോ റൂട്ട്, ക്രിസ് വോക്സ്, മാർക്ക് വുഡ്.
സ്പോർട്സ് ഡെസ്ക്