- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പ്രായോഗിക തീരുമാനമായി കാണാൻ കഴിയില്ല; തീരുമാനത്തിന് പിന്നിലെ ചേതോ വികാരം എന്താണെന്ന് മനസിലാകുന്നില്ല'; തിരിച്ചുവരവിൽ അജിങ്ക്യ രഹാനെയെ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയതിൽ പ്രതികരിച്ച് ഗാംഗുലി
കൊൽക്കത്ത: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി അജിങ്ക്യ രഹാനെയെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം തന്നെ അമ്പരപ്പിച്ചുവെന്ന് ബിസിസിഐ മുൻ പ്രസിഡന്റ് സൗരവ് ഗാംഗുലി. രഹാനെയെ വീണ്ടും വൈസ് ക്യാപ്റ്റനാനുള്ള തീരുമാനത്തിന് പിന്നിലെ ബുദ്ധി തനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ലെന്ന് ഗാംഗുലി പറഞ്ഞു.
വൈസ് ക്യാപ്റ്റനാക്കാനാണെങ്കിൽ ദീർഘകാലമായി ടീമിലുള്ള രവീന്ദ്ര ജഡേജയെ ആക്കാമായിരുന്നു. ടെസ്റ്റ് ടീമിൽ ജഡേജ സ്ഥിരാംഗവുമാണ്. പക്ഷെ ഒന്നരക്കൊല്ലത്തിനുശേഷം ടീമിൽ തിരിച്ചെത്തിയ രഹാനെയെ നേരിട്ട് വൈസ് ക്യാപ്റ്റനാക്കിയതിതിന് പിന്നിലെ സെലക്ടർമാരുടെ ബുദ്ധി എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. എനിക്ക് പറയാനുള്ളത് ടീം സെലക്ഷൻ എപ്പോഴും അപ്പോഴത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ചാവരുത്. എല്ലാ കാര്യങ്ങൾക്കും സ്ഥിരതയും തുടർച്ചയും ഉണ്ടാവണം.
ഐപിഎൽ കളിച്ചതുകൊണ്ടാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾക്ക് തിളങ്ങാനാവാതെ പോയതെന്ന് പറയുന്നതിൽ അർത്ഥമില്ല. രഹാനെയും ഐപിഎല്ലിൽ കളിച്ചിരുന്നു. കാമറൂൺ ഗ്രീൻ അടക്കമുള്ള ഓസ്‌ട്രേലിയൻ താരങ്ങളും ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്. ഓരോ ഫോർമാറ്റിനും അനുസരിച്ച് പൊരുത്തപ്പെടാനാണ് കളിക്കാർ ശ്രമിക്കേണ്ടതെന്നും ഏകദിന ക്രിക്കറ്റിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമ്പോൾ കളിക്കാർ അതിന് അനുസരിച്ച് കളിക്കുന്നില്ലേയെന്നും ഗാംഗുലി പറഞ്ഞു.
നേരത്തെ ഓസ്ട്രേലിയയ്ക്കെതിരായ ഡബ്ല്യുടിസി ഫൈനൽ സമയത്ത് രഹാനെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിവന്നിരുന്നു. അവിടെ അദ്ദേഹം ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററായി. ഓസീസിനെതിരായ രണ്ട് ഇന്നിങ്സുകളിലായി 89, 46 റൺസാണ് 35കാരൻ നേടിയത്. മറ്റ് ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ രണ്ട് ഇന്നിങ്സിലും രഹാനെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
പിടിഐയോട് സംസാരിക്കവെ സെലക്ഷൻ കമ്മിറ്റിയുടെ ഈ തീരുമാനത്തെ ഗാംഗുലി ചോദ്യം ചെയ്തു. ഇത് ടീമിന് പിന്നോട്ടുള്ള ഒരു ചുവടുവെപ്പല്ലെങ്കിലും, ഒരു പ്രായോഗിക തീരുമാനമായി കാണാൻ കഴിയില്ല. തീരുമാനത്തിന് പിന്നിലെ ചേതോ വികാരം എന്താണെന്ന് കണക്കാക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്നും ഗാംഗുലി പറഞ്ഞു.
അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം ഇന്ത്യ ആദ്യമായി കളിക്കാനിറങ്ങുന്നത് വിൻഡീസിന് എതിരെയാണ്. രോഹിത് ശർമ്മ തന്നെയാണ് ടീമിനെ നയിക്കുക. യശസ്വി ജയ്സ്വാൾ അടക്കമുള്ള യുവനിരയെ കൂടി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമ്പൂർണ സ്‌ക്വാഡ് വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു...
രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്ലി, യശസ്വി ജയ്സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), കെഎസ് ഭരത് (ണഗ), ഇഷാൻ കിഷൻ (ണഗ), ആർ അശ്വിൻ, ആർ ജഡേജ, ഷാർദുൽ താക്കൂർ, അക്സർ പട്ടേൽ, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ജയ്‌ദേവ് ഉനദ്കട്ട്, നവ്ദീപ് സൈനി.
സ്പോർട്സ് ഡെസ്ക്