- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജസ്ഥാൻ റോയൽസ് സൂപ്പർ താരത്തെ 'തിരിച്ചുവിളിച്ച്' വിൻഡീസ്; രണ്ട് വർഷത്തെ ഇടവേളക്കുശേഷം ഹെറ്റ്മിയർ ടീമിൽ; പുരാനും ഹോൾഡറുമില്ല; ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു; ആദ്യ മത്സരം വ്യാഴാഴ്ച
ട്രിനിഡാഡ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്. രണ്ട് വർഷത്തെ ഇടവേളക്കുശേഷം രാജസ്ഥാൻ റോയൽസ് സൂപ്പർ താരം മധ്യനിര ബാറ്റർ ഷിമ്രോൺ ഹെറ്റ്‌മെയറെ തിരിച്ചുവിളിച്ചതാണ് ഏറ്റവും ശ്രദ്ധേയം. വ്യാഴാഴ്ച കെൻസിങ്ടൺ ഓവലിലാണ് ഏകദിന പരമ്പര തുടങ്ങുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
കഴിഞ്ഞ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി പുറത്തെടുത്ത ഭേദപ്പെട്ട പ്രകടനമാണ് ഹെറ്റ്‌മെയറെ വിൻഡീസ് ടീമിൽ തിരിച്ചെത്തിച്ചത്.ഐപിഎല്ലിൽ രാജസ്ഥാനായി 13 ഇന്നിങ്‌സിൽ ഹെറ്റ്‌മെയർ 299 റൺസടിച്ചിരുന്നു. 2021 ജൂലായിൽ ഓസ്‌ട്രേലിയക്കെതിരെ ആണ് ഹെറ്റ്‌മെയർ അവസാനമായി വിൻഡീസ് ഏകദിന ടീമിൽ കളിച്ചത്.
കെൻസിങ്ടൺ ഓവലിൽ നടന്ന നാലു ദിവസത്തെ പരിശീലന ക്യാംപിനുശേഷമാണ് വിൻഡീസ് ഏകദിന ടീം പ്രഖ്യാപിച്ചത്. നിക്കോളാസ് പുരാൻ, ജേസൺ ഹോൾഡർ എന്നിവരെ ടീമിൽ ഉൾപ്പെടുത്താതിരുന്നപ്പോൾ ഷിമ്രോൺ ഹെറ്റ്‌മെയറിന് പുറമെ പേസർ ഓഷാനെ തോമസ്, ജെയ്ഡൻ സീൽസ്, ലെഗ് സ്പിന്നർ യാനിക് കാരിയാക് ഇടം കൈയൻ സ്പിന്നർ ഗുഡകേഷ് മോടി എന്നിവരും ഏകദിന ടീമിലെത്തി.
ഷായ് ഹോപ്പ് ആണ് ഏകദിന ടീമിനെ നയിക്കുന്നത്. കെൻസിങ്ടൺ ഓവലിലാണ് ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും നടക്കുന്നത്.ട്രിനിഡാഡിലാണ് മൂന്നാം ഏകദിനം. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് യോഗ്യത നേടുന്നതിൽ വിൻഡീസ് ടീം പരാജയപ്പെട്ടിരുന്നു.
ഏകദിന പരമ്പരയ്ക്കുള്ള വിൻഡീസ് ടീം ഷായ് ഹോപ് (ക്യാപ്റ്റൻ), റോവ്മൻ പവൽ (വൈസ് ക്യാപ്റ്റൻ), അലിക് അതാനസ്, യാനിക് കാരിയ, കെയ്‌സി കാർടി, ഡൊമിനിക് ഡ്രേക്‌സ്, ഷിമ്രോൺ ഹെറ്റ്മിയർ, അൽസരി ജോസഫ്, ബ്രാണ്ടൻ കിങ്, കൈൽ മേയർസ്, ഗുടകേഷ് മോട്ടി, ജെയ്ഡൻ സീൽസ്, റൊമാരിയോ ഷെഫേർഡ്, കെവിൻ സിൻക്ലെയർ, ഒഷെയ്ൻ തോമസ്.
സ്പോർട്സ് ഡെസ്ക്