- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വിശ്രമം നൽകാനായിരുന്നെങ്കിൽ ഇന്ത്യയിലേക്ക് തിരിച്ചക്കാമായിരുന്നല്ലോ; ഇന്ത്യയിലെത്തി അവർക്ക് വിശ്രമിക്കാമായിരുന്നു'; കോലിക്കും രോഹിത്തിനും വിശ്രമം നൽകിയതിനെതിരെ വിമർശനവുമായി ഹനുമാ വിഹാരി
മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ നായകൻ രോഹിത് ശർമക്കും സൂപ്പർ താരം വിരാട് കോലിക്കും വിശ്രമം അനുവദിച്ച ഇന്ത്യൻ ക്രിക്കറ്റ് മാനേജ്‌മെന്റിന്റെ നടപടിയെ ചോദ്യം ചെയ്ത് ഇന്ത്യൻ താരം ഹനുമാ വിഹാരി. ഏകദിന പരമ്പരയിൽ വിശ്രമം നൽകാനായിരുന്നെങ്കിൽ അവർ രണ്ടുപേരെയും ഇന്ത്യയിലേക്ക് തിരിച്ചക്കാമായിരുന്നല്ലോ എന്ന് വിഹാരി ജിയോ സിനിമയിലെ ടോക് ഷോയിൽ ചോദിച്ചു. ഇന്ത്യയിലെത്തി അവർക്ക് വിശ്രമിക്കാമായിരുന്നുവെന്നും ഹനുമാ വിഹാരി പറഞ്ഞു.
ഏകദിന പരമ്പരയിൽ ഇന്ത്യ പരീക്ഷണങ്ങൾ നടത്തിയെന്നത് ശരിയാണ്. എന്നാൽ ലോകകപ്പ് അടുത്തെത്തിയ ഘട്ടത്തിൽ കോലിയും രോഹിത്തും ഇന്ത്യക്കായി എല്ലാ മത്സരങ്ങളിലും കളിക്കുയായിരുന്നു വേണ്ടിയിരുന്നത്. ലോകകപ്പിന് ഏറ്റവും മികച്ച ടീം കോംബിനേഷൻ ഉറപ്പിക്കാൻ ഇതുവഴി കഴിയുമായിരുന്നു. എന്നാൽ പരിക്ക് കാരണമാണോ രോഹിത്തിനെയും കോലിയെയും കളിപ്പിക്കാതിരുന്നത് എന്ന് എനിക്കറിയില്ല. എന്തായാലും അവസാന മത്സരത്തിലെങ്കിലും ഇരുവരും കളിക്കണമായിരുന്നു.
കോലിയും രോഹിത്തും ആദ്യ ഏകദിനത്തിൽ മാത്രമാണ് പ്ലേയിങ് ഇലവനിൽ കളിച്ചത്. അതിൽ തന്നെ കോലി ബാറ്റിംഗിനിറങ്ങിയതുമില്ല. രോഹിത് ആകട്ടെ ഏഴാം നമ്പറിലാണ് ഇറങ്ങിയത്. ആദ്യ മത്സരത്തിൽ കളിച്ചശേഷം അടുത്ത രണ്ട് മത്സരങ്ങളിലും വിശ്രമം അനുവദിച്ചതിന് പിന്നിലെ ലോജിക് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല. അങ്ങനെ ചെയ്യനായിരുന്നെങ്കിൽ അവർ രണ്ടുപേരെയും നേരത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കാമായിരുന്നു.
ഏകദിന ലോകകപ്പിന് മുമ്പ് പരീക്ഷണങ്ങൾ നടത്താനും വ്യത്യസ്ത കോംബിനേഷനുകൾ പരീക്ഷിക്കാനും ലഭിക്കുന്ന അവസാന അവസരമെന്ന നിലയിലാണ് രോഹിത്തിനും കോലിക്കും വിശ്രമം അനുവദിച്ചതെന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് വിശദീകരിച്ചിരുന്നു. ഏഷ്യാ കപ്പിലും ലോകകപ്പിലും പരീക്ഷണങ്ങൾ നടത്താനാവാത്തതിനാലാണ് വിൻഡീസ് പരമ്പരയിൽ പരീക്ഷണങ്ങൾ തുടർന്നതെന്ന് മൂന്നാം ഏകദിനത്തിന് മുമ്പ് രവീന്ദ്ര ജഡേജയും പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യൻ ടീം ബാറ്റിങ് ഓർഡറിൽ നടത്തിയ അനാവശ്യ പരീക്ഷണങ്ങൾക്കെതിരെ മുൻ സെലക്ടർ സാബാ കരീമും നേരത്തെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.
സ്പോർട്സ് ഡെസ്ക്