ട്രിനിഡാഡ്: ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. ഹാർദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ യുവനിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യൻ നിരയിൽ യുവതാരങ്ങളായ തിലക് വർമയും പേസർ മുകേഷ് കുമാറും ട്വന്റി 20 അരങ്ങേറ്റം കുറിക്കും. വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റ്, ഏകദിന അരങ്ങേറ്റം കുറിച്ച മുകേഷ് കുമാറിന് രാജ്യാന്തര ട്വന്റി20യിലും അരങ്ങേറാൻ അവസരം ഒരുങ്ങി. മുംബൈ ഇന്ത്യൻസിനായി നടത്തിയ മികച്ച പ്രകടനമാണ് തിലക് വർമയെ ടീമിലെത്തിച്ചത്.

ഇന്ത്യൻ നിരയിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കും. ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പർ. ടെസ്റ്റ്, ഏകദിന പരമ്പരകൾക്കു പിന്നാലെ ട്വന്റി20 പരമ്പരയും സ്വന്തമാക്കാനുറച്ചാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ബ്രയാൻ ലാറ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ടീം ഇറങ്ങുന്നത്.

ടീം ഇന്ത്യ: ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (വൈസ് ക്യാപ്റ്റൻ), തിലക് വർമ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചെഹൽ, അർഷ്ദീപ് സിങ്, മുകേഷ് കുമാർ

വെസ്റ്റിൻഡീസ്: കൈൽ മയേഴ്‌സ്, ബ്രാണ്ടൻ കിങ്, ജോൺസൻ ചാൾസ് (വിക്കറ്റ് കീപ്പർ), നിക്കോളാസ് പുരാൻ, ഷിംറോൺ ഹെറ്റ്‌മെയർ, റൂവ്മൻ പവൽ (ക്യാപ്റ്റൻ), ജെയ്‌സൻ ഹോൾഡർ, റൊമാരിയോ ഷെഫേർഡ്, അകീൽ ഹുസൈൻ, അൽസാരി ജോസഫ്, ഒബദ് മക്കോയ്