- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നെറ്റ് റൺ റേറ്റിന്റെ സമ്മർദ്ദമൊന്നും ഇല്ലല്ലോയെന്ന് ആകാശ് ചോപ്ര; ഫിനിഷറെന്ന് പേരെടുക്കാനെന്ന് ആരാധകർ; ഫിഫ്റ്റി അടിക്കാൻ തിലകിന് സ്‌ട്രൈക്ക് നൽകാതെ സിക്സടിച്ച് കളി ജയിപ്പിച്ച ഹാർദ്ദിക്കിന് രൂക്ഷവിമർശനം; സ്വാർത്ഥനായ നായകനെന്ന് പരിഹാസം
പ്രോവിഡൻസ്: വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട ഇന്ത്യയ്ക്ക് മൂന്നാം മത്സരത്തിൽ തകർപ്പൻ ജയം സമ്മാനിച്ചത് സൂര്യകുമാർ യാദവിന്റെയും യുവതാരം തിലക് വർമയുടേയും തകർപ്പൻ ബാറ്റിംഗായിരുന്നു. എന്നാൽ 49 റൺസുമായി തിലക് പുറത്താകാതെ നിൽക്കുമ്പോൾ ജയത്തിന് രണ്ട് റൺസ് മാത്രം വേണ്ട ഘട്ടത്തിൽ സിക്‌സർ പറത്തി ജയം ആഘോഷിച്ച നായകൻ ഹാർദ്ദിക് പാണ്ഡ്യയുടെ തീരുമാനം കടുത്ത വിമർശനത്തിനാണ് ഇടയാക്കിയിരിക്കുന്നത്.
ആദ്യ രണ്ട് മത്സരങ്ങൾക്കിടെ എടുത്ത പല തീരുമാനങ്ങളുടെയും പേരിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പഴി കേട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈ പരമ്പരയിൽ അരങ്ങേറ്റം കുറിച്ച യുവതാരത്തിന് അർഹിച്ച അർധസെഞ്ചുറി നിഷേധിച്ച ഹാർദ്ദികിന്റെ പ്രകടനം വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്.
മൂന്നാം മത്സരത്തിൽ മികച്ച ബാറ്റിങ് പ്രകടനം നടത്തി ടീമിനെ വിജയത്തിലെത്തിച്ചെങ്കിലും ഹാർദിക്കിനെ ആരാധകർ വിടുന്ന മട്ടില്ല. മത്സരത്തിൽ സിക്‌സ് അടിച്ചാണ് ഹാർദിക് പാണ്ഡ്യ ഇന്ത്യയെ പരമ്പരയിലെ ആദ്യ വിജയത്തിലെത്തിച്ചത്. ഈ സമയത്ത് നോൺ സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന തിലക് വർമയ്ക്ക് അർധ സെഞ്ചറി തികയ്ക്കാൻ ഒരു റൺ കൂടി മതിയായിരുന്നു.
Tilak Varma needed one run to score his fifty and Hardik Pandya hit a six to win the game.
- Abdullah Neaz (@Abdullah__Neaz) August 8, 2023
Your thoughts?????#INDvsWI #WIvsIND #TilakVarma #HardikPandyapic.twitter.com/gBdIDjps3e
ഹാർദ്ദിക്കിന്റേത് സ്വാർത്ഥതയാണെന്നും ധോണിയെ കണ്ടു പഠിക്കണമെന്നും ആരാധകർ വിമർശിക്കുന്നതിനിടെ ഹാർദ്ദിക്കിന്റെ പ്രകടനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം ആകാശ് ചോപ്ര.
One like = 10 slaps on Hardik face....#selfishpandya#HardikPandya#selfish #WIvsIND pic.twitter.com/zjPw84JzGC
- Ruthik Reddy (@RuthikR76090629) August 8, 2023
നെറ്റ് റൺ റേറ്റിന്റെ സമ്മർദ്ദമൊന്നും ഇല്ലാതിരിക്കെ 13 പന്തുകളിൽ രണ്ട് റൺസ് മാത്രം ജയിക്കാനും ഏഴ് വിക്കറ്റും കൈയിലുള്ളപ്പോൾ ഹാർദ്ദിക് അങ്ങനെയൊരു സിക്‌സ് അടിച്ചത് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ലെന്ന് ആകാശ് ചോപ്ര പറഞ്ഞു. തിലകിന് അർഹിച്ച അർധസെഞ്ചുറിയായിരുന്നു അത്.
കാരണം, തുടർച്ചയായ മൂന്ന് കളികളിലും 30ന് മുകളിൽ സ്‌കോർ ചെയ്യുകയും ഇന്നലെ തുടക്കത്തിൽ തകർത്തടിച്ച് സൂര്യ സ്‌കോറിങ് തുടങ്ങിയപ്പോൾ നങ്കൂരമിട്ട് കളിക്കുകയും ചെയ്ത തിലക് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.അമിതാവേശം കാട്ടി പുറത്താകരുതെന്നും അവസാനം വരെ നോട്ടൗട്ടാവണമെന്നും ഹാർദ്ദിക് ക്രീസിലെത്തിയപ്പോൾ തിലകിനോട് പറഞ്ഞിട്ടുണ്ടാവണം.
അതുകൊണ്ടുതന്നെ അവസാനം വരെ അവൻ ക്രീസിൽ നിൽക്കുകയും ചെയ്തു. എന്നിട്ടും ആ ഘട്ടത്തിൽ ഹാർദ്ദിക് അത്തരമൊരു വമ്പനടിക്ക് മുതിരേണ്ട കാര്യമില്ലായിരുന്നു. വ്യക്തിഗത നേട്ടത്തിന് പ്രാധാന്യം കൊടുക്കാത്ത സംസ്‌കാരം വളർത്തിയെടുക്കാനാണ് അവർ ശ്രമിക്കുന്നതെങ്കിൽ പോലും ആ ഒരു റൺ എടുക്കാൻ തിലകിനെ അനുവദിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ലായിരുന്നു. കാരണം, നെറ്റ് റൺറേറ്റിന്റെ സമ്മർദ്ദം ഒന്നും ഉണ്ടായിരുന്നില്ലല്ലോ. ആ ഒരു റണ്ണെടുക്കാൻ അനുവദിച്ചിരുന്നെങ്കിൽ തിലകിന് തുടർച്ചയായ രണ്ടാം അർധസെഞ്ചുറി സ്വന്തമാക്കാമായിരുന്നു.
ആ അവസരമാണ് ഹാർദ്ദിക്കിന്റെ സിക്‌സിലൂടെ നഷ്ടമായത്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ആകാശ് ചോപ്ര പറഞ്ഞു. ഓവറുകൾ ആവശ്യത്തിന് ബാക്കിയുണ്ടായിരുന്നിട്ടും യുവതാരം തിലകിന് അർധ സെഞ്ചറി തികയ്ക്കാൻ ഹാർദിക് സ്‌ട്രൈക്ക് നൽകിയില്ലെന്നാണ് ആരാധകരുടെ ആക്ഷേപം. റോവ്മൻ പവലിന്റെ 18ാം ഓവറിലെ അഞ്ചാം പന്തിലാണ് ഹാർദിക് പാണ്ഡ്യ സിക്‌സർ പറത്തിയത്. ഹാർദിക് പാണ്ഡ്യയുടെ ഏറ്റവും വെറുക്കപ്പെട്ട സിക്‌സ് ഇതായിരിക്കുമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) ഒരു ആരാധകൻ വിമർശിച്ചു. ഏറ്റവും സ്വാർത്ഥനായ ക്രിക്കറ്റ് താരവും നായകനും ഹാർദിക് പാണ്ഡ്യയാണെന്ന വിമർശനമാണ് ആരാധകർ ഉയർത്തുന്നത്.
#HardikPandya selfish ???? pic.twitter.com/MyIODaQgqZ
- Avi Raaz (@AviRaaz20) August 8, 2023
ഹാർദിക്കിന് ഫിനിഷറെന്ന് പേരെടുക്കാനാണ് ഒരു സഹതാരത്തിന് അർധ സെഞ്ചറി നിഷേധിച്ചതെന്നും ഒരു ആരാധകൻ സമൂഹമാധ്യമത്തിൽ കുറിച്ചു. 2014 ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സമാനമായ സാഹചര്യത്തിൽ വിരാട് കോലിക്ക് അർധ സെഞ്ചുറി പൂർത്തിയാക്കാൻ നായകൻ എം എസ് ധോണി ബോൾ പ്രതിരോധിച്ച് റണ്ണെടുക്കാതെ നിന്നകാര്യം ഓർമ്മപ്പെടുത്തായാണ് വിമർശനം ഉയർത്തുന്നത്. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ അരങ്ങേറിയ തിലക് വർമ ടീമിൽ സ്ഥിരതയ്യാർന്ന പ്രകടനമാണു നടത്തുന്നത്. 39,51,49 എന്നിങ്ങനെയാണ് മൂന്നു മത്സരങ്ങളിൽ തിലക് വർമയുടെ സ്‌കോറുകൾ.
മൂന്നാം മത്സരം ഏഴു വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തപ്പോൾ, 17.5 ഓവറിൽ മൂന്നു വിക്കറ്റിന് ഇന്ത്യ വിജയ ലക്ഷ്യത്തിലെത്തി. സൂര്യകുമാർ യാദവ് 44 പന്തുകളിൽനിന്ന് 83 റൺസെടുത്തു പുറത്തായി. 15 പന്തുകൾ നേരിട്ട ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 20 റൺസെടുത്തു പുറത്താകാതെനിന്നു. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് കളികളും വിൻഡീസ് ജയിച്ചപ്പോൾ മൂന്നാം മത്സരത്തിൽ ജയിച്ചാണ് ഇന്ത്യ തിരിച്ചുവന്നത്. 12ന് ഫ്‌ളോറിഡയിലാണ് നാലാം മത്സരം.
സ്പോർട്സ് ഡെസ്ക്