ലണ്ടൻ: ഇംഗ്ലീഷ് കൗണ്ടി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഡബിൾ സെഞ്ചുറിക്ക് പിന്നാലെ അതിവേഗ സെഞ്ചുറിയുമായി ഇന്ത്യൻ താരം പൃഥ്വി ഷാ. ഉജ്വല ഫോമിൽ തുടരുന്ന ഇന്ത്യൻ താരം രണ്ടാം മത്സരത്തിൽ 76 പന്തിൽ നിന്നുമാണ് 125 റൺസ് നേടിയത്. പൃഥ്വി ഷായുടെ മിന്നൽ ബാറ്റിങ്ങിന്റെ കരുത്തിൽ ഡെറത്തിനെതിരായ മത്സരത്തിൽ നോർതാംപ്ടൻഷർ ആറ് വിക്കറ്റിനു വിജയിച്ചു. 15 ഫോറും 7 സിക്‌സും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്‌സ്.

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഡെറം നോർതാംപ്ടൻഷറിനു മുന്നിൽ 199 റൺസിന്റെ വിജയലക്ഷ്യമാണു മുന്നോട്ടുവച്ചത്. ഓപ്പണറായി ഇറങ്ങി തുടക്കം മുതൽ അക്രമിച്ചു കളിച്ച പൃഥ്വി ഷാ ലിസ്റ്റ് എ ക്രിക്കറ്റിൽ തന്റെ 10ാം ശതകം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞയാഴ്ച സോമർസെറ്റിനെതിരായ മത്സരത്തിൽ പൃഥ്വി ഇരട്ട സെഞ്ചറി (244) നേടിയിരുന്നു.

ഇംഗ്ലണ്ടിലെ ആഭ്യന്തര ടൂർണമെന്റായ റോയൽ വൺഡേ കപ്പിൽ നോർത്താംപ്ടൺഷെയറിനായി ഇരട്ട സെഞ്ചുറി നേടിയതിന് പിന്നാലെയാണ് ഇന്നലെ ഡർഹാമിനെതിരെ നടന്ന മത്സരത്തിൽ പൃഥ്വി ഷാ വെടിക്കെട്ട് സെഞ്ചുറി കുറിച്ചത്. ഷായുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിൽ നോർത്താംപ്ടൺഷെയർ തകർപ്പൻ ജയം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഡർഹാം 43.2 ഓവറിൽ 198 റൺസിന് ഓൾ ഔട്ടായപ്പോൾ നോർത്താംപ്ടൺഷെയർ 25.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 76 പന്തിൽ 125 റൺസുമായി പൃഥ്വി ഷാ പുറത്താകാതെ നിന്നു. 15 ഫോറും ഏഴ് സിക്‌സും അടങ്ങുന്നതാണ് പൃഥ്വിയുടെ ഇന്നിങ്‌സ്. 67 പന്തിൽ സെഞ്ചുറിയിലെത്തിയ പൃഥ്വി ടീമിനെ ജയത്തിലെത്തിച്ചശേഷമാണ് ക്രീസ് വിട്ടത്. പൃഥ്വിക്കൊപ്പം റോബ് കിയോഗും(42) ബാറ്റിംഗിൽ തിളങ്ങി. ജയത്തോടെ നോർത്താംപ്ടൺഷെയർ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. വാർവിക്ഷെയറാണ് ഒന്നാം സ്ഥാനത്ത്.

സോമർസെറ്റിനെതിരായ മുൻ മത്സരത്തിൽ 153 പന്തിൽ 244 റൺസടിച്ചാണ് പൃഥ്വി കൗണ്ടിയിലെ തുടക്കം ഗംഭീരമാക്കിയത്. ഡബിൾ സെഞ്ചുറിക്ക് പിന്നാലെ സെഞ്ചുറിയും നേടിയതോടെ റോയൽ വൺഡേ കപ്പിലെ റൺവേട്ടക്കാരുടെ ലിസ്റ്റിൽ 429 റൺസുമായി പൃഥ്വി ഷാ ഒന്നാമത് എത്തി. മത്സരത്തിനുശേഷം നോർത്താംപ്ടൺഷെയർ പരിശീലകൻ ജോൺ സാഡ്ലർ പൃഥ്വിയെ പ്രശംസ കൊണ്ട് മൂടി. വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിലൊരാളാണ് പൃഥ്വിയെന്ന് സാഡ്ലർ പറഞ്ഞു.

ഈ വർഷം ആദ്യം ന്യൂസിലൻഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുൾപ്പെട്ടെങ്കിലും പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാതിരുന്ന പൃഥ്വിയെ പിന്നീട് ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഐപിഎല്ലിലും തിളങ്ങാൻ പൃഥ്വിക്കായിരുന്നില്ല, തുടർന്നാണ് കൗണ്ടിയിൽ ഏകദിന ചാമ്പ്യൻഷിപ്പ് കളിക്കാൻ നോർത്താംപ്ടൺഷെയറുമായി പൃഥ്വി കരാറെത്തിയത്.