- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമായി; ഏഷ്യാ കപ്പ് ടീമിലെ മൂന്ന് താരങ്ങൾ പുറത്ത്; വിക്കറ്റ് കീപ്പർ സ്ഥാനം ഉറപ്പിച്ച് രാഹുലും ഇഷാനും; സഞ്ജു പുറത്തേക്ക്; സൂര്യകുമാറിനെ നിലനിർത്തിയേക്കും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
മുംബൈ: ഒക്ടോബർ - നവംബർ മാസങ്ങളിൽ ഇന്ത്യ അതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അന്തിമ തീരുമാനമായതായി റിപ്പോർട്ട്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് ബിസിസിഐ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏഷ്യാ കപ്പ് ടീമിലുള്ള മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചിട്ടില്ലെന്ന് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു. ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ സെലക്ടർമാർ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് 15 അംഗ ടീം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
15 അംഗ സ്‌ക്വാഡിനെയാകും അജിത്ത് അഗാർക്കർ അധ്യക്ഷനായുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റി ഞായറാഴ്ച പ്രഖ്യാപിക്കുക. മലയാളി താരം സഞ്ജു സാസണ് ഇടം ലഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ശ്രീലങ്കയിലെത്തിയ അഗാർക്കർ ടീം തിരഞ്ഞെടുപ്പ് സംബന്ധിച്ച് ടീം മാനേജ്മെന്റുമായി ചർച്ച നടത്തി. ഏഷ്യാ കപ്പിനായി പ്രഖ്യാപിച്ച ടീമിൽ നിന്ന് വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ല.
അഗാർക്കർ ക്യാപ്റ്റൻ രോഹിത് ശർമയുമായും കോച്ച് രാഹുൽ ദ്രാവിഡുമായും ചർച്ച നടത്തി. കാൻഡിയിൽ ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിനു ശേഷമായിരുന്നു കൂടിക്കാഴ്ച. കെ.എൽ രാഹുലും ഇഷാൻ കിഷനുമായിരിക്കും വിക്കറ്റ് കീപ്പർമാരായി ടീമിലുണ്ടാകുക.
പരിക്ക് കാരണം ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള രാഹുലിന് മെഡിക്കൽ ക്ലിയറൻസ് ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാനെതിരേ മികച്ച പ്രകടനം പുറത്തെടുത്ത ഇഷാൻ ടീമിൽ സ്ഥാനമുറപ്പിച്ചു. ഏഷ്യാ കപ്പ് ടീമിനൊപ്പമുള്ള തിലക് വർമയ്ക്കും പ്രസിദ്ധ് കൃഷ്ണയ്ക്കും ലോകകപ്പ് ടീമിൽ സ്ഥാനമുണ്ടാകില്ല.
സ്പിന്നർ യുസ്വേന്ദ്ര ചാഹലിനും ടീമിൽ ഇടമുണ്ടായേക്കില്ല. കുൽദീപ് യാദവ് തന്നെയാകും ലോകകപ്പിലും ടീമിലെ പ്രധാന സ്പിന്നർ. അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവരും ബൗളിങ് ഓൾറൗണ്ടർമാരായി ടീമിലുണ്ടാകും. ഓൾറൗണ്ടർമാരായി ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ഷാർദുൽ താക്കൂർ എന്നിവരും ഇടംപിടിച്ചേക്കും. ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാൻ ഐസിസി നിർദേശിച്ച അന്തിമ തീയതി സെപ്റ്റംബർ അഞ്ചാണ്.
ഇഷാൻ കിഷനും കെ എൽ രാഹുലും വിക്കറ്റ് കീപ്പർമാരാകുന്ന ടീമിൽ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ അക്‌സർ പട്ടേൽ, ഷാർദ്ദുൽ താക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവരാണുള്ളതെന്നാണ് റിപ്പോർട്ട്.
സാധ്യതാ ടീം:
രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ഷാർദുൽ താക്കൂർ, അക്ഷർ പട്ടേൽ, സൂര്യകുമാർ യാദവ്. ഇഷാൻ കിഷൻ
സ്പോർട്സ് ഡെസ്ക്