- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആശങ്കയുടെ മഴ മേഘങ്ങൾ മാറി; റൺമഴയുമായി രാഹുലും കോലിയും; സെഞ്ചുറി കൂട്ടുകെട്ട്; റിസർവ് ദിനത്തിൽ ഇന്ത്യ-പാക് പോരാട്ടം ആവേശക്കൊടുമുടിയിൽ; ഹാരിസ് റൗഫിന്റെ പരിക്ക് പാക്കിസ്ഥാന് തിരിച്ചടി
കൊളംബോ: കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ ആശങ്കയുടെ മഴ മേഘങ്ങൾ മാറിയതോടെ ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം ആവേശക്കൊടുമുടിയിൽ. റിസർവ് ദിനത്തിൽ ഇന്ത്യൻ സമയം മൂന്ന് മണിക്ക് തുടങ്ങേണ്ട മത്സരം 4.40നാണ് തുടങ്ങിയത്. 24.1 ഓവറിൽ 148-2 എന്ന സ്‌കോറിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യ നിലവിൽ 38 ഓവറിൽ രണ്ട് വിക്കറ്റിന് 237 റൺസ് എന്ന നിലയിലാണ്. അർധ സെഞ്ചുറി പൂർത്തിയാക്കിയ കെ എൽ രാഹുലും വിരാട് കോലിയുമാണ് ക്രീസിൽ.
മഴമൂലം ഓവറുകൾ വെട്ടിക്കുറച്ചിരുന്നെങ്കിൽ ഇന്ത്യക്ക് തിരിച്ചടിയും പാക്കിസ്ഥാന് അനുകൂലവും ആവുമായിരുന്നു. ഒന്നര മണിക്കൂറോളം നഷ്ടമായെങ്കിലും ഓവറുകൾ വെട്ടിക്കുറക്കേണ്ടെന്ന തീരുമാനം ഇരു ടീമുകൾക്കും തുല്യ സാധ്യത നൽകുന്നുണ്ട്.
റിസർവ് ദിനത്തിൽ മത്സരം പുനരാരംഭിച്ചപ്പോൾ 25-ാം ഓവറിൽ തന്നെ ഇന്ത്യ 150 കടന്നു. രോഹിത് ശർമയുടെയും ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റുകൾ ഇന്ത്യക്ക് ആദ്യദിനം നഷ്ടമായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തിയശേഷമാണ് ഇരുവരും വേർ പിരിഞ്ഞത്
അതേസമയം, റിസർവ് ദിനത്തിൽ കളി വീണ്ടും തുടങ്ങിയപ്പോൾ ബൗളിങ് നിരയിൽ പേസർ ഹാരിസ് റൗഫ് ഇല്ലാത്തത് പാക്കിസ്ഥാന് കനത്ത തിരിച്ചടിയാകും. പേശിവേദന മൂലമാണ് ഹാരിസ് റൗഫ് ഇന്ന് കളിക്കാനിറങ്ങാത്തത്. ആദ്യ ദിനം അഞ്ചോവർ എറിഞ്ഞ ഹാരിസ് റൗഫിന് ഇനിയും അഞ്ചോവർ പൂർത്തിയാക്കാനുണ്ട്.
ഇന്നലെ അഞ്ചോവറിൽ റൗഫ് 27 റൺസ് വഴങ്ങിയിരുന്നു. റൗഫിന്റെ ഓവറുകൾ മറ്റ് ബൗളർമാരെക്കൊണ്ട് പൂർത്തിയാക്കണമെന്നതിനാൽ ഇന്ത്യക്ക് ഇന്ന് മുൻതൂക്കം ലഭിക്കും. പരിക്ക് ഗുരുതരമല്ലെങ്കിലും മുൻകരുതൽ എന്ന നിലയിയിലാണ് റൗഫിനെക്കൊണ്ട് ഇന്ന് പന്തെറിയിക്കാത്തത് എന്നാണ് പാക് ടീമിന്റെ വിശദീകരണം.
സ്പോർട്സ് ഡെസ്ക്