- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ; ശ്രീലങ്കയ്ക്ക് എതിരെ ടോസ് നേടിയ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞെടുത്തു; അക്ഷർ പട്ടേൽ ടീമിൽ; മത്സരം മഴ മുടക്കാൻ സാധ്യത
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഷാർദുൽ ഠാക്കൂറിന് പകരം അക്ഷർ പട്ടേൽ ടീമിൽ ഇടംപിടിച്ചു. പാക്കിസ്ഥാനെതിരെ നേടിയ വമ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.
അതേ സമയം കൊളംബോയിൽ ഇന്നും മഴ ഭീഷണി നിലനിൽക്കുന്നുണ്ട്. കൊളംബോ പ്രമദാസ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂപ്പർ ഫോറിലെ ഇന്ത്യ-പാക് മത്സരം മഴ തടസപ്പെടുത്തിയുന്നു. പിന്നീട് റിസർവ് ദിനത്തിലാണ് മത്സരം പൂർത്തിയാക്കിയത്. ഇന്ന് മഴ കളി മുടക്കിയാലും റിസർവ് ദിനമില്ല. മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ പോയിന്റ് പങ്കിടും.
ഇന്നത്തെ മത്സരവും മഴയെടുക്കാനാണ് സാധ്യത. അക്യുവെതർ പ്രകാരം മത്സരത്തിന് മുമ്പ് മഴ പെയ്യാനുള്ള സാധ്യത 84 ശതമാനമാണ്. ഇടിയോട് കൂടി മഴയെത്തുമെന്നാണ് പ്രവചനം. മഴയ്ക്കുള്ള സാധ്യത പിന്നീട് 55 ശതമാനമായി കുറയും. മഴ പെയ്താൽ ഓവറുകൾ വെട്ടിചുരുക്കിയുള്ള മത്സരമായിരിക്കും കൊളംബോയിലേത്.
ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഓരോ മത്സരങ്ങൽ നിന്ന് രണ്ട് പോയിന്റ് വീതമാണുള്ളത്. ഇന്ത്യ സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ 228 റൺസിനാണ് തകർത്തത്. ശ്രീലങ്ക ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു. ഇന്ന് ജയിക്കുന്ന ടീമിന് ഫൈനലിൽ പ്രവേശിക്കാം. ബംഗ്ലാദേശിന്റെ സാധ്യതകൾ ഏറെക്കുറെ അവസാനിച്ചിരുന്നു. പാക്കിസ്ഥാന് രണ്ട് മത്സരങ്ങളിൽ രണ്ട് പോയിന്റാണുള്ളത്. ഇന്ത്യ ഇന്ന് ജയിച്ചാൽ സൂപ്പർ ഫോറിലെ പാക് - ശ്രീലങ്ക പോര് നിർണായകമാവും.
സ്പോർട്സ് ഡെസ്ക്